Author: News Desk

മനാമ: തിരുവനന്തപുരം പൂവാർ ഉച്ചക്കട സ്വദേശി സുരേന്ദ്രൻ ഹൃദയാഘാതംമൂലം മരിച്ചു. ഒരു സ്വകാര്യ കമ്പനിയിൽ  ഡ്രൈവറായിരുന്നു. 59 വയസ്സായിരുന്നു. ഭാര്യ ശാന്തി,മകൾ ആതിര,മരുമകൻ ഹരീഷ് കുമാർ.സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Read More

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ അറുപതാം പിറന്നാളാഘോഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ ഉൾപ്പടെ ഉള്ളവർ ആഘോഷിക്കുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുറമെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ചുമാണ് ഫാന്‍സ് അസോസിയേഷനുകൾ ഇത്തവണ ജന്മദിനം ആഘോഷിച്ചത്. മോഹന്‍ലാലിന് സ്റ്റാർവിഷന്റെ പിറന്നാൾ ആശംസകൾ. https://youtu.be/KWi47cnnVf0

Read More

കുവൈറ്റ് സിറ്റി: കൊറോണ മൂലം കുവൈറ്റിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട മഞ്ചേശ്വരം സ്വദേശി അബൂബക്കർ ഷിറിയയുടെയും,പാലക്കാട് സ്വദേശി പാലക്കാട്‌ കൊല്ലങ്കോട്‌ ‘ശ്രീജ’ യിൽ വിജയഗോപാലിന്റെയും സംസ്കാരച്ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്നു. അബൂബക്കർ ഷിറിയയുടെ സംസ്കാരം കുവൈറ്റ് സുലൈബികാത്തിൽ ഖബറടക്കി. കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി മരണാനന്തര പേപ്പർ ജോലികൾക്കും മരണാനന്തര ചടങ്ങുകൾക്കും നേതൃത്വം നൽകി. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് മയ്യിത്ത് നിസ്ക്കാരത്തിന്ന് നേതൃത്വം നൽകി. വിജയഗോപാലിന്റെ സംസ്കാരച്ചടങ്ങ് കുവൈത്ത് കെ.എം.സി.സി. ഹെല്പ് ഡെസ്ക് വിംഗ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നു.

Read More

മനാമ: കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കു മുമ്പാണ് സാമൂഹിക പ്രവർത്തകനായ അമൽദേവിന് ആന്ധ്രപ്രദേശിലെ ഒരു വ്യക്തിയുടെ ഒരു ശബ്ദ സന്ദേശം ലഭിച്ചത്. തന്റെ സുഹൃത്തിനെ സഹായിക്കണം എന്ന അപേക്ഷയുമായി. ആരെ അന്ജെയ്യ എന്ന ആൾ നാവിലെ ക്യാൻസർ മൂലം കഠിനമായ വേദനയിൽ ആണെന്നും, എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നും, പാലിൽ ബ്രെഡ് മുക്കി മാത്രം കഴിച്ചാണ് ഇ ദ്ദേഹം കഴിയുന്നതെന്നും. തുടർന്ന് അമൽദേവ് ഇദ്ദേഹത്തെ തേടിയെത്തുകയും സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്തിൻറെ സഹായത്തോടെ ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറി ചൗധരിയുടെ മുന്നിലെത്തിച്ചു വിവരങ്ങൾ നേരിട്ട് ധരിപ്പിച്ചു. എന്നാൽ വിമാനത്തിലെ എല്ലാം ടിക്കറ്റുകളും തന്നെ നൽകിയിരുന്നു. തുടർന്ന് ബഹ്‌റൈനിലെ എംബസി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ ഇടപെടലിനെ തുടർന്ന് ചികിത്സയ്ക്കായി മാറ്റിവെച്ച് സീറ്റുകളിലൊന്ന് അദ്ദേഹത്തിന് യാത്ര ചെയ്യാനായി അനുവാദം നൽകി. അങ്ങനെ വേദന കൊണ്ട് പുളയുന്ന ഇദ്ദേഹം ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്.

Read More

മനാമ: ബഹ്റൈനിലെ ജനങ്ങൾക്ക് കോവിഡ് -19 പരിശോധനക്കായി മൊബൈൽ ടെസ്റ്റ് യൂണിറ്റ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുന്നു. ഇന്ന് രാവിലെ മുതൽ മനാമ ബാബ് അൽ ബഹ്‌റൈനിലെ ബസ് സ്റ്റോപ്പിൽ 3 ബസ്സുകളിലായി പരിശോധന നടന്നു .

Read More

കൊച്ചി: ബഹ്‌റൈനിലെ ഭരണാധികാരികൾ ശിക്ഷ ഇളവ് നൽകി, ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലെത്തിയ കോറന്റൈൻ ചെയ്തു. കൊച്ചിയിലെ നേവൽ ആസ്ഥാനത്തു ആണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. 4 സ്ത്രീകളുൾപ്പെടെ 127 പേർക്ക് കോവിഡ് നിർണയിക്കുന്നതിനുള്ള ആർ. ടി. പി. സി,ആർ. പരിശോധന നടത്തിയ ശേഷമാണ് ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് അയച്ചത്. ഇതേ വിമാനത്തിൽ 48 പേർ കൊച്ചിയിൽ നിന്നു ബഹ്‌റൈനിലേക്ക് യാത്ര തിരിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ .. കൊച്ചിയിലെത്തുന്നവരെ വരെ കേന്ദ്ര ഗവൺമെൻറ് നാട്ടിലെത്തിക്കും- https://ml.starvisionnews.com/quarantine-kochi/ 4 വനിതകൾ ഉൾപ്പെടെ ശിക്ഷ ഇളവ് ലഭിച്ച 127 പേർ കൊച്ചിയിലേക്ക് പോയി- https://ml.starvisionnews.com/127-sentenced-to-kochi/  ബഹ്റൈൻ ജയിലിൽ നിന്നും പോകുന്നവരിൽ ഭൂരിഭാഗവും മലയാളികൾ — https://ml.starvisionnews.com/india-prisoners-going-to-kochi/ ബഹ്റൈനിലെ ജയിലിൽ നിന്നും 131 പേർ നാളെ കൊച്ചിയിലേക്ക് പോകും —https://ml.starvisionnews.com/indian-prisoners-travel-to-kochi/

Read More

മനാമ: ബഹ്‌റൈനിൽ 236828 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 4034 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്. 8 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 2910 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.12  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 6956  ആണ്.ഇന്ന് പുതുതായി 209 പുതിയ കോറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 142 പേർ വിദേശ തൊഴിലാളികളാണ്. [bkinfobox textcolor=”#000000″ backgroundcolor=”#ffffff” title=”” infobox_align=”aligncenter”] [/bkinfobox]

Read More

മനാമ: ബഹ്‌റൈനിലെ ഗുദൈബിയയിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശി പൊത്തുവണ്ടിയിൽ രാജീവനാണ് മരിച്ചത്. സ്വദേശി പൊത്തുവണ്ടിയിൽ രാജീവനാണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. എൻജിനീയറായിരുന്നു ഇദ്ദേഹത്തിന് 61 വയസ്സായിരുന്നു.മകനും ബന്ധുക്കളും ബഹ്‌റൈനിൽ ഉണ്ട്.

Read More

കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചു. കണ്ണൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനാണ് സ്ഥിരീകരിച്ചത്. പോണ്ടിച്ചേരി സ്വദേശിയായ ഇയാൾ കണ്ണൂരിലേക്ക് വന്നത് മാനദണ്ഡങ്ങൾ ലംഘിച്ചാണ്‌. ഇയാൾ അതിർത്തിയിൽ പരിശോധനയ്ക്ക് വിധേയമായിരുന്നില്ല. അതിർത്തി കടന്നത് സ്കൂട്ടറിലായിരുന്നു. സ്കൂട്ടർ അപകടത്തിൽ പെട്ടതിനെ തുടർന്നാണ് യാത്ര വിവരം പുറത്തറിഞ്ഞത്.

Read More

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി . മെയ് 31 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. നാലാം ഘട്ട ലോക്‌ഡോണിന്റെ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. പ്രാദേശിക മെഡിക്കല്‍ ആവശ്യങ്ങള്‍, എയര്‍ ആംബുലന്‍സ് എന്നിവ ഒഴികെയുള്ള വിമാന സര്‍വീസ് ഉണ്ടാകില്ല. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കില്ല. മെട്രോ റെയില്‍ സര്‍വീസ് അനുവദിക്കില്ല. എല്ലാ സാമൂഹിക,രാഷ്ട്രീയ, കായിക, വിനോദ, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവക്കും അനുമതി ഇല്ല. ആരാധാനലയങ്ങൾ തുറക്കില്ല. സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ , ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവയും തുറക്കില്ല. എന്നാൽ സംസ്ഥാനങ്ങളുടെ അനുമതിയോടെ സംസ്ഥാനാന്തര യാത്രക്കും, സംസ്ഥാനത്തിനുള്ളില്‍ നിയന്ത്രണങ്ങളോടെയുള്ള യാത്രയ്ക്കും അനുമതിയുണ്ട്. ഇതിനു പുറമെ, റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, 10 വയസില്‍ താഴെ പ്രായമുള്ളവര്‍…

Read More