Author: News Desk

റിയാദ് : കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിചതോടെ മെയ് 31 മുതൽ സൗദി അറേബ്യയിലെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷണ്അറിയിച്ചു. 11 വിമാനത്താവളങ്ങൾ ഉൾപ്പെടുന്ന ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം, മദീന, കാസിം, അഭ, തബുക്, ജിസാൻ, ഹൈൽ, അൽ ബഹ, നജ്‌റാൻ എന്നിവിടങ്ങളിൽ നിന്ന് മാത്രമേ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുവാദമുള്ളൂ. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ ആഭ്യന്തര വിമാന സർവ്വീസുകളും പൂർവസ്ഥിതിയിൽ ആകുമെന്നും ജി‌എ‌സി‌എ വ്യക്തമാക്കി.

Read More

മനാമ : ജോലി നഷ്ടപ്പെട്ടു വരുന്ന പ്രവാസികൾക്ക് അടുത്ത ഒരു ജോലി കണ്ടു പിടിക്കുന്നത് വരെ ആറു മാസത്തെ ശമ്പളം നൽകും എന്ന് പറഞ്ഞ മുഖ്യ മന്ത്രി ഇപ്പോൾ പറയുന്നത് മുഴുവൻ പ്രവാസികളുടെയും 14 ദിവസത്തെ ചിലവ് വഹിക്കുന്നത് സർക്കാർ ന് ഭയങ്കര ഭാരം ആകും എന്നാണ്. പതിനാലു ദിവസത്തെ ചിലവ് വഹിക്കാൻ കഴിവ് ഇല്ലാത്ത അവസ്ഥയിൽ ആറു മാസത്തെ ചിലവ് വഹിക്കും എന്ന് മുഖ്യ മന്ത്രി പറഞ്ഞത് തികച്ചും കളവും പ്രവാസികളോട് ഉള്ള വഞ്ചന യും ആണെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യ മന്ത്രി എന്നത് ഉത്തരവാദിത്വപ്പെട്ട പദവി ആണ് അവിടെ ഇരുന്നു കളവ് നിറഞ്ഞ വഞ്ചനാപരമായ പ്രസ്‌താവന നടത്തുന്നത് മുഖ്യ മന്ത്രി എന്ന പദവിക്ക് യോജിച്ചതല്ല. ഇന്നലെ സർക്കാർ കൈകൊണ്ട വിവാദമായ നിലപാടിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് പാവപ്പെട്ട പ്രവാസികളുടെ ക്വാറൻറീൻ ചിലവ് സർക്കാർ വഹിക്കുമെന്ന പുതിയ നിലപാട് ഫലത്തിൽ പ്രവാസികളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതാണ് . പ്രാവാസികളെ പണക്കാരെന്നും പാവപ്പെട്ടവരെന്നും വേർതിരിക്കുന്ന നിലപാട്…

Read More

മനാമ: വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് ഇപ്പോള്‍ നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളുടെ സ്ഥിതി ഏറെ ദയനീയമാണെന്നും ക്വാറന്‍റൈനുള്‍പ്പെടെയുള്ള അവരുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിച്ച് പ്രവാസികളോട് കരുണ കാണിക്കണമെന്നും സമസ്ത ബഹ്റൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നാട്ടിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചിലവ് വഹിക്കണമെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അത് തിരുത്തി പറഞ്ഞത് ആശ്വാസകരമാണ്. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രസ്തുത പ്രസ്താവനയിലും അവ്യക്തതകളുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടിലെത്തുന്ന പ്രവാസികളില്‍ നിന്നും പാവപ്പെട്ടവനെയും അല്ലാത്തവരെയും ഏത് മാനദണഢമനുസരിച്ചാണ് സര്‍ക്കാര്‍ വേര്‍തിരിക്കുക? ഈ പ്രത്യേക സാഹചര്യത്തില്‍ പ്രവാസ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നവരെല്ലാം പരമാവധി ഇവിടെ നില്‍ക്കുന്നുണ്ട്. അതിന് കഴിയാത്തവരാണിപ്പോള്‍ നാട്ടിലെത്താന്‍ ശ്രമിക്കുന്നത്.അവരില്‍ ജോലി നഷ്ടപ്പെട്ടവരും വിസ കാന്‍സലായവരും വിട്ടുമാറാത്ത അസുഖങ്ങളുള്ളവരും വരെയുണ്ട്.അവരില്‍ നിന്നും പാവപ്പെട്ടവരെയും അല്ലാത്തവരെയും എങ്ങിനെയാണ് സര്‍ക്കാര്‍ വേര്‍തിരിച്ച് പണം ഈടാക്കുകയെന്നും പ്രസ്താവനയില്‍ അവര്‍ ചോദിച്ചു.നിലവില്‍ നാട്ടിലെത്താന്‍ നിര്‍ബന്ധിതരായവര്‍ എങ്ങിനെയെങ്കിലും എത്രയും…

Read More

മനാമ: വിദേശത്തു നിന്നും എത്തുന്നവർക്ക് ക്വാറന്റൈന് പണം ഈടാക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ എതിർത്തുകൊണ്ട് പ്രവാസലോകത്തെ നിരവധി സംഘടനകളാണ് പ്രതിഷേധിക്കുന്നത്. പ്രവാസി ക്വാറന്റിന് ഫീസ് ആവശ്യപ്പെടുന്ന കേരള സർക്കാർ തീരുമാനത്തിനെതിരെ ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും പ്രവാസി രോഷപ്രകടനം സംഘടിപ്പിച്ചു.

Read More

അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസ് മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴി മാറ്റുന്ന ആദ്യ ചിത്രമാണ് എന്ന് സിനിമയുടെ നിര്‍മാതാവ് അറിയിച്ചു.മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ മാസ്റ്റര്‍ പീസില്‍ ഉണ്ണി മുകുന്ദനും വരലക്ഷ്മി ശരത്കുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രം ഇതിനോടകം ഹിന്ദി,തെലുഗു, തമിഴ്, ഭാഷകളിലും മൊഴി മാറ്റിയിരുന്നു.

Read More

തിരുവനന്തപുരം: മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്‍റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Read More

മനാമ: കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിന് സലൂണുകൾ, ബാർബർഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ പാലിക്കേണ്ട നടപടികൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. മുൻകൂട്ടി ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റ് ഉണ്ടെങ്കിൽ മാത്രമേ ഉപഭോക്താക്കൾക്ക് സലൂണിലേക്ക് പോകാൻ കഴിയൂ എന്ന് അറിയിപ്പിൽ പറയുന്നു. സ്റ്റേഷനുകൾ, കസേരകൾ, ഉപകരണങ്ങൾ എന്നിവ അണുവിമുക്തമാക്കാനും കൈകൾ നന്നായി കഴുകാനും ശുദ്ധമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) വീണ്ടും പ്രയോഗിക്കാനുമായി സലൂണുകൾ അപ്പോയിന്റ്മെന്റുകൾക്കിടയിൽ കുറഞ്ഞത് 20 മിനിറ്റ് അനുവദിക്കണം. ഫേഷ്യൽ ട്രീറ്റ് മെന്റ്, ഹെയർ ഡ്രയർ ഉപയോഗിച്ചുള്ള ഹെയർ ട്രീറ്റ്മെൻറ്കൾ, സ്പാ സേവനങ്ങൾ, മസാജുകൾ, ഓറിയന്റൽ ബത്ത്, ത്രെഡിംഗ്, മൈക്രോബ്ലേഡിംഗ്, ഹെന്ന ടാറ്റൂസ് തുടങ്ങിയ സേവനങ്ങൾ നിലവിൽ നിരോധിച്ചിരിക്കുന്നു. കൂടാതെ, ഗാർഹിക സേവനങ്ങൾ നൽകാൻ സലൂണുകളെ അനുവദിക്കില്ല.

Read More

കോഴിക്കോട്: പ്രവാസികള്‍ക്ക് സൗജന്യമായി ക്വാറന്റീന്‍ ഒരുക്കാന്‍ യു.ഡി.എഫ് ഭരണത്തിനുളള കൊടുവളളി നഗരസഭയും പെരുവയല്‍ പഞ്ചായത്തും തയ്യാറാവുന്നു. ഇതിനായി പഞ്ചായത്തുകള്‍ നികുതി-നികുതിയിതര മാര്‍ഗ്ഗങ്ങളിലൂടെ സമാഹരിക്കുന്ന ഫണ്ട് ചെലവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് കോഴിക്കോട്ടെ രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.

Read More

മനാമ: കോറോണ മൂലം നിരവധി ഇന്ത്യൻ സ്കൂൾ രക്ഷകർത്താക്കൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നതായും, ഇത്തരക്കാർക്ക് സ്കൂളുംആയോ ഭരണസമിതിയുമായോ ബന്ധപ്പെടാം എന്നും ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും ഫീസിളവ് നല്കാൻ ആവില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. [youtube_embed]https://youtu.be/uQjVJYCbd2U[/youtube_embed]

Read More