മനാമ : ജോലി നഷ്ടപ്പെട്ടു വരുന്ന പ്രവാസികൾക്ക് അടുത്ത ഒരു ജോലി കണ്ടു പിടിക്കുന്നത് വരെ ആറു മാസത്തെ ശമ്പളം നൽകും എന്ന് പറഞ്ഞ മുഖ്യ മന്ത്രി ഇപ്പോൾ പറയുന്നത് മുഴുവൻ പ്രവാസികളുടെയും 14 ദിവസത്തെ ചിലവ് വഹിക്കുന്നത് സർക്കാർ ന് ഭയങ്കര ഭാരം ആകും എന്നാണ്. പതിനാലു ദിവസത്തെ ചിലവ് വഹിക്കാൻ കഴിവ് ഇല്ലാത്ത അവസ്ഥയിൽ ആറു മാസത്തെ ചിലവ് വഹിക്കും എന്ന് മുഖ്യ മന്ത്രി പറഞ്ഞത് തികച്ചും കളവും പ്രവാസികളോട് ഉള്ള വഞ്ചന യും ആണെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യ മന്ത്രി എന്നത് ഉത്തരവാദിത്വപ്പെട്ട പദവി ആണ് അവിടെ ഇരുന്നു കളവ് നിറഞ്ഞ വഞ്ചനാപരമായ പ്രസ്താവന നടത്തുന്നത് മുഖ്യ മന്ത്രി എന്ന പദവിക്ക് യോജിച്ചതല്ല. ഇന്നലെ സർക്കാർ കൈകൊണ്ട വിവാദമായ നിലപാടിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് പാവപ്പെട്ട പ്രവാസികളുടെ ക്വാറൻറീൻ ചിലവ് സർക്കാർ വഹിക്കുമെന്ന പുതിയ നിലപാട് ഫലത്തിൽ പ്രവാസികളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതാണ് . പ്രാവാസികളെ പണക്കാരെന്നും പാവപ്പെട്ടവരെന്നും വേർതിരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണ്. പ്രാവാസികളുടെ പൊതു പ്രശ്നത്തിൽ ഒരേ നിലപാട് കൈകൊള്ളുന്നതിന് പകരം അവരെ വേർതിരിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. പ്രവാസികളെ സമ്പന്നരെന്നും പാവപ്പെട്ടവരെന്നും കണക്കാക്കുന്ന മാനദണ്ഡമെന്താണന്ന് കൂടി മുഖ്യമന്ത്രി വിശദീകരിക്കണം. അനാവശ്യമായി നിയമിച്ചിരിക്കുന്ന ഉപദേശകരുടെ ശമ്പളം വെട്ടി കുറച്ച്സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ക്വോറൻ്റീൻ ഇരിക്കുന്ന പ്രാസികളുടെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കാൻ തയാറാകണം എന്നും ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലിഅക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും പത്ര പ്രസ്താവന യിൽ ആവശ്യപ്പെട്ടു
Trending
- സംഘർഷങ്ങൾ തടയാനും, സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തണം; ഹമദ് രാജാവ്
- ബഹ്റൈനില്‍ എണ്ണ ഇതര സാമ്പത്തിക മേഖലയ്ക്ക് മികച്ച വളര്‍ച്ച
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്