Author: News Desk

മനാമ: ബഹ്‌റൈനിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും സെൻട്രൽ മാർക്കറ്റ് കൂട്ടായ്മയുടെ സെക്രട്ടറിയുമായ അസ്കർ പൂഴിത്തലയുടെ മാതാവ് റഹ്മത്തിനെ വടകര കുഞ്ഞിപ്പള്ളിക്കടുത്തുള്ള ഹാജിയാർ പള്ളിയിൽ ഖബറടക്കി. മക്കളായ അയ്യൂബ്, അമീർ, അസ്കർ എന്നിവർ മൂന്നുപേരും ബഹ്റൈനിലാണുള്ളത്.

Read More

വടകര: കോവിഡ് ദുരന്തകാലത്ത് പ്രവാസികളോട് സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനക്കും അനാസ്ഥക്കുമെതിരെ പ്രവാസികളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ വിവിധ ഗൾഫ് രാഷ്ട്രങ്ങളിലെ കെഎംസിസി കോഴിക്കോട് ജില്ല നേതാക്കന്മാരുടെ നാട്ടിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത ഭീതിയുടെ നാളുകളിലൂടെയാണ് പ്രവാസലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് രോഗം ബാധിച്ച് ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ദിവസംപ്രതി മലയാളികൾ മരണപ്പെട്ടു കൊണ്ടിരിക്കുന്ന വേദനാജനകമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള മരണങ്ങളിലൂടെ ഓരോകുടുംബത്തിന്റെയും അത്താണി നഷ്ടപ്പെട്ടു കുടുംബം അനാഥമാകുന്ന കാഴ്ച്ച ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തെ മറികടന്ന് സാധാരണ ജീവിതം സാധ്യമാക്കാൻ ഇവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സാമ്പത്തിക സഹായം നൽകേണ്ടതുണ്ട്. പ്രകൃതി ദുരന്തത്തിലും വലിയ അപകടത്തിലും പെട്ടു മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നമ്മുടെ ഗവണ്മെന്റ്കൾ ആശ്വാസധനം പ്രഖ്യാപിക്കുന്നത് കീഴ്വഴക്കമായി എടുത്ത് പ്രവാസികളുടെ കുടുംബത്തിനും “കരുതൽ” ആയി മാറാൻ സർക്കാരിന് സാധ്യമാവണം. നോർക്ക വഴി അപേക്ഷ നൽകിയവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത 5000 രൂപ…

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂ‍ർ സ്വദേശിയായ സുലേഖ (55) ആണ് മരിച്ചത്. റിയാദിൽ നിന്ന് ഇക്കഴിഞ്ഞ 20 നാണ് ഇവർ നാട്ടിലെത്തിയത്. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ ഇവർക്ക് കടുത്ത രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇരുവരും ആശുപത്രിയിൽ പ്രത്യേകം ചികിത്സയിലായിരുന്നു. വിദേശത്ത് നിന്നും നാട്ടിലെത്തിയതിന് ശേഷം രണ്ട് ദിവസം സുലേഖയും ഭര്‍ത്താവും കോഴിക്കോടെ ഒരു ടൂറിസ്റ്റ് ഹോമില്‍ പെയ്ഡ് ക്വാറന്‍റീനില്‍ കഴിഞ്ഞു.പിന്നീട് 22 ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തി. ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെങ്കിലും സുലേഖയെ വീട്ടിലേക്ക് വിട്ടു. എന്നാല്‍ 25 ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് വീണ്ടും ഇവരെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ ആരോഗ്യനിലഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു.

Read More

മുക്കം : കോഴിക്കോട് മുക്കത്തെ സ്വകാര്യ ബാറിൽ നിന്ന് മദ്യം വാങ്ങിക്കഴിച്ചവ‍ർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പുഴയോരം ബാറിൽ നിന്ന് വാങ്ങിച്ച മദ്യം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മദ്യം കഴിച്ചവർക്കു വയറിളക്കവും ചർദ്ദിയും അനുഭവപ്പെട്ടു. മദ്യത്തിൽ മായം കലർത്തിയിട്ടുണ്ടെന്നു പരാതിക്കാർ പറയുന്നത്. എന്നാൽ ആരോപണം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാനേജർ വ്യക്തമാക്കി.

Read More

റിയാദ്: സൗദി അറേബ്യയിൽ കൊറോണ മൂലം ആകെ 503 പേർ മരിച്ചു.ഇന്ന് മാത്രം 23 പേർ മരിച്ചു. 24 മണിക്കൂറിനിടെ 1,62,00 കൊറോണ ടെസ്റ്റുകൾ നടന്നു. 3,559 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 62,442 ആയി. രാജ്യത്ത് ഇന്ന് പുതിയതായി 1,877 പേർക്ക് കൊറോണ പരിശോധന ഫലം പോസിറ്റീവായിട്ടുണ്ട്. ഇതോടെ ഇതുവരെ കൊറോണ പോസിറ്റീവായവരുടെ മൊത്തം എണ്ണം 85,261 ആയിരാജ്യത്തെ വിവിധ ആശുപത്രികളിലായി 22,316 ആളുകൾ ചികിത്സയിലുണ്ട്.

Read More

മനാമ : ബഹറിനിൽ കൊറോണ മൂലം വീണ്ടും ഒരു വിദേശി മരിച്ചു. ഇതോടെ ബഹറിനിലെ മരണസംഖ്യ 19 ആയി. മരണപ്പെട്ട ആൾക്ക് 42 വയസ് ആയിരുന്നു. ഇദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നവരാണ് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 മണിക്കൂറിനുള്ളിൽ 4 മരണമാണ് ബഹ്‌റൈനിൽ സംഭവിച്ചത്.

Read More

തിരുവനന്തപുരം: വരുന്ന അ‍ഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനി‍ർത്തി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങി ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

മലപ്പുറം: ഭക്ഷ്യസാധനങ്ങളുടെ മറവില്‍ ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച പെരിന്തല്‍മണ്ണ കോഡൂര്‍ വടക്കേമണ്ണ കൊളക്കാടന്‍ മൊയ്തീന്‍, പെരിന്തല്‍മണ്ണ മുണ്ടക്കോട് പെരുവന്‍ കുഴിയില്‍ അബ്ദു എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.ആനമറി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.മൈസൂരില്‍ നിന്നും നേന്ത്രക്കായ നിറച്ച വാഹനത്തില്‍ ജില്ലയിലേക്ക് കടത്തുകയായിരുന്ന ലഹരി വസ്തുക്കളാണ് പിടികൂടുയത്. ഇവ പതിനാല് ചാക്കുകളിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി. ചാക്കുകൾക്കുള്ളിൽ 12,000 ചെറിയ പാക്കറ്റുകളാക്കിയാണ് ഇവ കടത്താന്‍ ശ്രമിച്ചത്.

Read More

തിരുവനന്തപുരം: കോറോണയെത്തുടർന്ന് വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ,പൂർണ്ണമായ ഗതാഗതം ഉൾപ്പടെ എല്ലാം തന്നെ അടഞ്ഞുകിടക്കുമ്പോൾ കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ കച്ചവടം നടക്കുന്ന മേഖലയാണ് മദ്യവില്‍പ്പന. സംസ്ഥാനത്ത് വീണ്ടും മദ്യവില്‍പ്പന തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മദ്യലഹരിയില്‍ അഞ്ച് കൊലപാതകങ്ങള്‍. അതിൽ അതി ക്രൂരമ്മമായ രീതിയിൽ ചങ്ങനാശേരിയില്‍ അമ്മയെ മകന് കഴുത്തറുത്ത് കൊന്നു, മലപ്പുറത്ത് മകന്‍ തളളിവീഴ്ത്തിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു, മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റങ്ങൾ, പൊലീസുകാര്‍ തമ്മിൽ മദ്യപിച്ച് കയ്യാങ്കളി തുടങ്ങി റിപ്പോർട്ട് ചെയ്തതും അല്ലാത്തതുമായ നിരവധി കേസുകൾ. കോറോണക്കാലത്തു സാമൂഹിക അകലമോ, പൂർണമായ സുരക്ഷയില്ലാത്ത രീതിയിൽ മാസ്ക്കുമായി നൂറുകണക്കിന് പേര് ഒന്നിച്ചു കൂടി എത്തുന്നു….മദ്യത്തിനായി മാത്രം….ഒരു ജനതയെ നയിക്കേണ്ട ഭരണാധികാരികൾ തന്നെ ഇതിനെല്ലാം ഒത്താശ ചെയ്യുന്നു. ഇത് നമുക്ക് അത്യാവശ്യമാണോ? മദ്യം മാത്രമാണോ നമുക്ക് വേണ്ടത്….പ്രേത്യകിച്ചും ഈ കോറോണക്കാലത്തു മദ്യം നൽകിയുള്ള കൊലപാതകങ്ങൾ ആണോ വേണ്ടത് ? നാളെ കേരളത്തിൽ വ്യാപകമായി കൊറോണ പകരുന്നതിന് ഈ ആൾക്കൂട്ടങ്ങൾ കാരണമാകില്ലേ?…ഈ മദ്യ വ്യവസായത്തിൽ…

Read More