തിരുവനന്തപുരം: കോറോണയെത്തുടർന്ന് വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ,പൂർണ്ണമായ ഗതാഗതം ഉൾപ്പടെ എല്ലാം തന്നെ അടഞ്ഞുകിടക്കുമ്പോൾ കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ കച്ചവടം നടക്കുന്ന മേഖലയാണ് മദ്യവില്‍പ്പന. സംസ്ഥാനത്ത് വീണ്ടും മദ്യവില്‍പ്പന തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മദ്യലഹരിയില്‍ അഞ്ച് കൊലപാതകങ്ങള്‍. അതിൽ അതി ക്രൂരമ്മമായ രീതിയിൽ ചങ്ങനാശേരിയില്‍ അമ്മയെ മകന് കഴുത്തറുത്ത് കൊന്നു, മലപ്പുറത്ത് മകന് തളളിവീഴ്ത്തിയ അച്ഛന് കുഴഞ്ഞുവീണ് മരിച്ചു, മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റങ്ങൾ, പൊലീസുകാര്‍ തമ്മിൽ മദ്യപിച്ച് കയ്യാങ്കളി തുടങ്ങി റിപ്പോർട്ട് ചെയ്തതും അല്ലാത്തതുമായ നിരവധി കേസുകൾ. കോറോണക്കാലത്തു സാമൂഹിക അകലമോ, പൂർണമായ സുരക്ഷയില്ലാത്ത രീതിയിൽ മാസ്ക്കുമായി നൂറുകണക്കിന് പേര് ഒന്നിച്ചു കൂടി എത്തുന്നു….മദ്യത്തിനായി മാത്രം….ഒരു ജനതയെ നയിക്കേണ്ട ഭരണാധികാരികൾ തന്നെ ഇതിനെല്ലാം ഒത്താശ ചെയ്യുന്നു. ഇത് നമുക്ക് അത്യാവശ്യമാണോ? മദ്യം മാത്രമാണോ നമുക്ക് വേണ്ടത്….പ്രേത്യകിച്ചും ഈ കോറോണക്കാലത്തു മദ്യം നൽകിയുള്ള കൊലപാതകങ്ങൾ ആണോ വേണ്ടത് ? നാളെ കേരളത്തിൽ വ്യാപകമായി കൊറോണ പകരുന്നതിന് ഈ ആൾക്കൂട്ടങ്ങൾ കാരണമാകില്ലേ?…ഈ മദ്യ വ്യവസായത്തിൽ നിന്നും ലഭിക്കുന്ന പണം നൽകിയാൽ ഈ കുടുംബങ്ങൾക്ക് നഷ്ടങ്ങൾ നികത്താനാകുമോ? ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…എല്ലാം നല്ലതിനാകട്ടെ..പ്രേത്യേകിച്ചും ഈ കോറോണക്കാലത്തു എങ്കിലും …
Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

