- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
വെണ്ണൂര്‍ സഹകരണ ബാങ്ക് കെട്ടിടം വാടകയ്ക്കെടുത്തതിൽ ക്രമക്കേട്; 5 ലക്ഷം പാഴാക്കി; അന്വേഷണം
കൊച്ചി: വെണ്ണൂര്‍ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തൃശ്ശൂര്‍ വെണ്ണൂര്‍ സഹകരണ ബാങ്ക് വാടകയ്‌ക്കെടുത്തതില്‍ ക്രമക്കേട് കണ്ടെത്തി സഹകരണ വിഭാഗം. അമ്പത്തിയാറ് മാസത്തെ വാടകയായി 5,04,000 രൂപ മുന്‍കൂറായി നല്‍കിയെങ്കിലും യാതൊരു പ്രവര്‍ത്തനങ്ങളും സ്ഥലത്ത് നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. വെണ്ണൂര്‍ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അമ്പത്തിയാറ് മാസത്തേക്ക് ബാങ്കിന്റെ ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുകയും 5,04,000 രൂപ ഇക്കാലയളവിലെ വാടകയായി മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സ്ഥലത്ത് യാതൊരു പ്രവര്‍ത്തനങ്ങളും നടത്താതെ പണം നഷ്ടപ്പെടുത്തിയതായാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. ഏതെങ്കിലും സാഹചര്യത്തില്‍ പദ്ധതി നടപ്പിലാക്കാതെവന്നാല്‍ സംഘത്തിന്റെ പണം നഷ്ടമാകാതിരിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തികൊണ്ട് കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍, സഹകരണ നിയമം ചട്ടം 47(ഡി), വ്യവസ്ഥ 47(6) എന്നിവ പ്രകാരം വീഴ്ചവരുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.…
കൊല്ലം: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2021 ഡിസംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിനോദിന്റെ ബന്ധുവും കേസിലെ രണ്ടാം പ്രതിയുമായ രാജമ്മയെ കോടതി താക്കീത് ചെയ്ത് വിട്ടയച്ചു. പ്രതി നേരത്തേ താമസിച്ചിരുന്ന വീട്ടില്‍ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പിഴ അടയ്‌ക്കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി അധികം കഠിന തടവ് അനുഭവിക്കണം. പ്രതി തുക അടയ്‌ക്കുന്ന പക്ഷം അതിജീവിതയ്‌ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു. അഞ്ചു വകുപ്പുകളിലായി 20 വര്‍ഷം വച്ചാണ് ശിക്ഷ. അങ്ങനെ വരുമ്പോള്‍ മൊത്തം 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. 2021 ല്‍ അടൂര്‍ സി.ഐ. ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്.
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ (എസ്.എം.സി) പുതിയ റേഡിയോളജി യൂണിറ്റ് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായാണ് മാമോഗ്രാം, എം.ആർ.ഐ (മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ്) തുടങ്ങിയ പ്രത്യേക റേഡിയോളജി സേവനങ്ങൾ നൽകുന്നതിനായി ആധുനിക യൂണിറ്റ് സ്ഥാപിച്ചത്. രാജ്യത്തെ ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും നൽകിവരുന്ന നിരന്തരമായ പിന്തുണയെ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ മികച്ച മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ച് എസ്.എം.സിയിലെ രോഗികൾക്ക് പ്രയോജനപ്രദമായ നടപടികൾ സ്വീകരിക്കുക എന്നത് ആരോഗ്യനയത്തിന് അനുസൃതമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവൺമെന്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി, എസ്.സി.എച്ച്) പ്രസിഡന്റിനെ നന്ദിഅറിയിച്ചു.
ന്യൂഡല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് കാരണം ഇസ്രയേല്‍ പരിശുദ്ധ ദിനമായി കാണുന്ന ദിവസത്തില്‍ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണം ആണെന്ന് ശശി തരൂര്‍ എംപി. അതൊരു ഭീകരാക്രമണം ആയിരുന്നു. അവര്‍ നിരപരാധികളായ ജനങ്ങളെ കൊന്നു. കുട്ടികളെയും പ്രായമായവരെയും മ്യൂസിക് ഫെസ്റ്റിവലിന് എത്തിയ യുവാക്കളെയും കൊന്നു. ഹമാസ് ചെയ്തതിന് ഒരു ന്യായീകരണവുമില്ല. തീവ്രവാദ പ്രവര്‍ത്തനത്തെ അപലപിക്കുന്നതില്‍ തീര്‍ച്ചയായും പങ്കുചേരുന്നു. ഇസ്രയേലിന്റെ ഈ ദുഖത്തില്‍ ഒപ്പം നില്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തേയും ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍, അതേസമയം അദ്ദേഹത്തിന്റെ പ്രസ്താവന അപൂര്‍ണമാണെന്ന് ഞങ്ങള്‍ കരുതുന്നു. പലസ്തീനെ സംബന്ധിച്ചിടത്തോളം, ഇത് വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. ഈ വിഷയത്തില്‍ ഇന്ത്യ കാലങ്ങളായി സ്വീകരിച്ചുവന്ന നിലപാട് വളരെ വ്യക്തമാണ്. ഇസ്രയേലികളും പലസ്തീനികളും സുരക്ഷിതമായ അതിര്‍ത്തികള്‍ക്കപ്പുറം സമാധാനത്തോടെ ജീവിക്കണം എന്നാണ് കോണ്‍ഗ്രസിന്റെയും നയം-അദ്ദേഹം പറഞ്ഞു.
നിയമനത്തട്ടിപ്പ് കേസ്; ഒരു ലക്ഷം രൂപ തട്ടിയെടുത്തു, ഗൂഢാലോചന നടത്തി; ബാസിനെതിരെ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയാണ് ലക്ഷ്യമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി. എഐഎസ്എഫിന്റെ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ബാസിത്. ബാസിത് ഹരിദാസില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ബാസിനെതിരെ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ലെനിന്‍ രാജേന്ദ്രനും അഖില്‍ സജീവനും പണം നല്‍കാന്‍ ഹരിദാസനോട് ആവശ്യപ്പെട്ടതും ബാസിതാണ്. ബാസിതിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം, ഹരിദാസന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തി. ഹരിദാസിന്റെ മരുമകള്‍ക്ക് നിയമന വാഗ്ദാനം നടത്തിയാണ് ബാസിത് തട്ടിപ്പ് നടത്തിയത്. മലപ്പുറം, കുന്ദമംഗലം, മണിമല സ്റ്റേഷനുകളിലും ബാസിതിന്റെ പേരില്‍ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട…
ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏതുനിമിഷവും: മരണം 3600 കടന്നു; അതിര്‍ത്തിയില്‍ വന്‍പടയൊരുക്കം
ഗാസ: ഇസ്രയേല്‍- ഹമാസ് യുദ്ധം അഞ്ചാം ദിവസം പിന്നിടുമ്പോള്‍ ഇതു വരെ കൊല്ലപ്പെട്ടത് 3600 പേര്‍. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണം എന്ന് കരുതപ്പെടുന്ന സംഘര്‍ഷത്തില്‍ ഇസ്രയേലില്‍ മാത്രം 1200 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനില്‍ മരണം 900 കടന്നു. കരയിലൂടെ അടക്കം ബഹുമുഖ മാര്‍ഗങ്ങളിലൂടെയുളള ആക്രമണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ ഇസ്രയേൽ സൈന്യം കോപ്പുകൂട്ടുകയാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസ മുനമ്പില്‍ സൈന്യം തമ്പടിച്ചിട്ടുള്ളതായി ഇസ്രയേല്‍ വ്യക്തമാക്കി. ഗാസ മുനമ്പ് പൂര്‍ണമായും തങ്ങളുടെ അധീനതയിലായെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയുടെ വിതരണം തടഞ്ഞു. ഇന്ധനം തീര്‍ന്നതോടെ ഗാസയിലെ ഏക താപനിലയം പ്രവര്‍ത്തനരഹിതമായി. ഇതോടെ ഗാസയിലെ വൈദ്യുതി നിലച്ചു. ഇത് ഗാസയിലെ ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹമാസ് ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ അര്‍ധരാത്രി മാത്രം ഗാസയില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഇരുപക്ഷത്തുമായി ആകെ മരണം 3600 കടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.…
ന്യൂഡൽഹി∙ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം നടത്തുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ തുറന്ന് കേന്ദ്രസർക്കാർ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പലസ്തീനിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്. ‘‘നിലവിലെ സുരക്ഷാ സ്ഥിതിഗതികളുടെ സാഹചര്യത്തിൽ പലസ്തീനിലെ ഇന്ത്യക്കാർക്ക് നേരിട്ട് ബന്ധപ്പെടാൻ ഓഫിസ് പ്രവർത്തിക്കും. ഏത് അടിയന്തര സാഹചര്യത്തിലും 24 മണിക്കൂറും ബന്ധപ്പെടാം’’ – എംബസി അധികൃതർ അറിയിച്ചു. ഹമാസ് ഇസ്രയേലിനെതിരെ ആരംഭിച്ച ആക്രമണത്തെത്തുടർന്ന് കടുത്ത പോരാട്ടമാണ് നടക്കുന്നത്. 3,600 പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിനാളുകൾക്കു പരുക്കേറ്റു. Public Notice Emergency Helpline for Indian Diaspora pic.twitter.com/5Z1Q7U71nX — India in Palestine – الهند في فلسطين (@ROIRamallah) October 11, 2023
മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കടത്തി; അഞ്ച് പേർ പിടിയിൽ
കോഴിക്കോട്. വാഹനപകടത്തിൽ ഒരാളുടെ മരണത്തിന് ഇടയാക്കി പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് മോഷ്ടിച്ചു. ജെസിബി ഉടമയുടെ മകനടക്കം അഞ്ചുപേർ അറസ്റ്റിൽ. ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ, തമിഴ്നാട് സ്വദേശി രാജാ ഗോവിന്ദപടി, കൂമ്പാറ സ്വദേശി ജയേഷ് കീഴ്പ്പള്ളിയിൽ, മുക്കം കല്ലുരുട്ടി തറ മുട്ടത്ത് റജീഷ് മാത്യു തിരുവമ്പാടി പൊന്നാങ്കയം ദിലീപ് കുമാർ, തമിഴ്നാട് സ്വദേശി രാജ് പുതുക്കോട്ടയിൽ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ജെസിബിക്ക് പകരം മറ്റൊരൊണ്ണം കോമ്പൗണ്ടിൽ കൊണ്ടിടുകയും ചെയ്തിരുന്നു പ്രതികൾ. അപകടമുണ്ടാക്കിയത് ഇൻഷുറൻസ് ഇല്ലാത്ത ജെസിബി ആയിരുന്നതിനാലാണ് അത്കടത്തിക്കൊണ്ടുപോയി ഇൻഷുറൻസുള്ള മറ്റൊരു ജെസിബി പകരംവെക്കാൻ ശ്രമം നടത്തിയതെന്ന് മുക്കം പോലീസ് പറഞ്ഞു. തൊട്ടുമുക്കത്ത് ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ സുധീഷ് മരിച്ചിരുന്നു. അപകടത്തെ തുടർന്ന് ജെസിബി പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് സ്റ്റേഷനോട് ചേർന്ന കോമ്പൗണ്ടിലാണ് ജെസിബി സൂക്ഷിച്ചിരുന്നത്. സുരക്ഷാ മതിലില്ലാത്ത ഈ കോമ്പൗണ്ടിൽ നിന്നാണ്…
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ പിടിയില്‍. മലപ്പുറം പുളിക്കല്‍ പഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് സി സുഭാഷ് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. വീട് നിര്‍മ്മാണത്തിന് പെര്‍മിറ്റ് നല്‍കാന്‍ അയ്യായിരം രൂപ കൈക്കുലി വാങ്ങുമ്പോഴാണ് സുഭാഷിനെ വിജിലന്‍സ് പിടികൂടിയത്. പഞ്ചായത്ത് ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.
ന്യൂഡൽഹി∙ പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ബുധനാഴ്ച പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് ഷാഹിദ് മരിച്ചെന്നാണ് റിപ്പോർട്ട്. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. സിയാൽകോട്ടിൽ നിന്ന് ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാൻ നാലു ജെയ്‌ഷെ ഭീകരരെ പത്താൻകോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു. 1994 നവംബറിൽ ഇന്ത്യയിൽ വച്ച് യുഎപിഎ പ്രകാരം ലത്തീഫ് അറസ്റ്റിലായിരുന്നു. തുടർന്ന് ജയിലായി. ശേഷം 2010ൽ വാഗ വഴി പാക്കിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലും ലത്തീഫ് പ്രതിയായിരുന്നു.
