Author: News Desk

മനാമ: ബഹ്‌റൈനിൽ ഇന്ന് 389 പേർക്ക് കൊറോണ റിപ്പോർട്ട് ചെയ്തു. 435 പേർ ഇന്ന് രോഗമുക്തരായി.ഇന്ന് 47 വയസുള്ള ഒരു പ്രവാസി മരിച്ചു. നിലവിൽ 13 പേര് ഗുരുതരവസ്ഥയിലാണ്.മൊത്തം ഇതുവരെ 23 പേർ മരണമടഞ്ഞു.ബഹ്‌റൈനിൽ ഇതുവരെ 359379 പേരെ കോവിഡ് പരിശോധിച്ചതിൽ 14224 പേർക്ക് കോറോണ സ്ഥിതീകരിച്ചു.

Read More

സൗദി: റിയാദിൽ കൊറോണ ​ ബാധിച്ച്​ ചികിത്സയിലായിരുന്ന കോഴിക്കോട് കൊയിലാണ്ടി​ സ്വദേശി അരിക്കുളം മീത്തലെ ചെറുതാൽ അബ്​ദുല്ലയുടെ മകൻ നിജിൻ മുഹമ്മദ് മരിച്ചു. ​കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ​ ഒരാഴ്ചയായി വെൻറിലേറ്ററിലായിരുന്നു. ഭാര്യയും രണ്ട്​ കുട്ടികളും അടങ്ങുന്ന കുടുംബം റിയാദിൽ കൂടെയുണ്ട്.

Read More

ബഹറിനിൽ കൊറോണ ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. 46 കാരനായ വിദേശിയാണ് മരിച്ചത്. ഇവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബഹറിനിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു.

Read More

പരിസ്ഥിതി സംരക്ഷണത്തിനായി എം.പി. വീരേന്ദ്രകുമാർ നടത്തിയിട്ടുള്ള ഇടപെടലുകൾ വളരെ മഹത്തരമാണെന്ന് അടൂർ എം.എൽ.എ. ചിറ്റയം ഗോപകുമാർ പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏഴംകുളത്ത് സംഘടിപ്പിച്ച വീരേന്ദ്രകുമാർ സ്മൃതി വൃക്ഷത്തൈ നടീൽ ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈലൻ്റ് വാലിക്കു വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്. വരാനിരിക്കുന്ന ജലയുദ്ധങ്ങളെക്കുറിച്ചും ഭൗമ താപനത്തെക്കുറിച്ചും ആമസോൺ മഴക്കാടുകൾ നേരിടുന്ന വിനാശത്തെക്കുറിച്ചും വീരേന്ദ്രകുമാർ ധാരാളം എഴുതുകയും, പ്രസംഗിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.മുൻ പഞ്ചായത്ത് മെമ്പറും ബഹ്റൈൻ ജനതാ കൾച്ചറൽ സെൻ്റർ പ്രസിഡൻ്റുമായ സിയാദ് ഏഴംകുളം, മുൻ പഞ്ചായത്തു പ്രസിഡൻ്റുമാരായ ഇ.എ.റഹീം, പ്രസന്നകുമാർ.അജി ഫിലിപ്പ്, ആർ.രാധാകൃഷ്ണൻ, ബിജു കോട്ടൂർ, സന്തോഷ് .എസ്, ജെ. യാസിൻ ഖാൻ, ആർ. തുളസീധരൻ പിള്ള (ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്), കെ.പി.ഹുസൈൻ, ഷെമീർ ഖാൻ എന്നിവർ പങ്കെടുത്തു.

Read More

ബഹറിനിൽ കൊറോണ ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. 68 കാരിയായ ബഹറിൻ സ്വദേശിനിയാണ് മരിച്ചത്. ഇവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബഹറിനിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു.

Read More

തിരുവനന്തപുരം: കഠിനംകുളത്തു യുവതിയെ മദ്യം നല്‍കി ഭര്‍ത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പോത്തന്‍കോടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും 4 മണിയോടുകൂടി യുവതിയെ ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി. അവിടെ വെച്ച് ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.അവിടെ നിന്ന് ഇറങ്ങി ഓടിയ യുവതി നാട്ടുകാരുടെ സഹായത്തോടെയാണ് കണിയാപുരത്തെ വീട്ടില്‍ എത്തിയത്. കഠിനംകുളം പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു. അബോധാവസ്ഥയിലുള്ള യുവതിയെ പോലീസിന്റെ സഹായത്തോടെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ഈ കൊറോണ സമയത്തു പ്രവാസികളെ സർക്കാരുകൾ സൗജന്യമായി നാട്ടിലേക്ക് കൊണ്ടുപോകേണ്ട സമയത്താണ് നാം ഇന്ന് ചാർട്ടേർഡ് വിമാനത്തിനായും, സ്വന്തം പോക്കറ്റിലെ പണം നൽകിയിട്ടു വന്ദേ ഭാരത് മിഷനിൽ പോകാനായും അലയുന്നത്. ഇതിനൊന്നും തന്നെ ശക്തമായി പ്രതിക്ഷേധിക്കാൻ ആരെയും കണ്ടതുമില്ല. എംബസികളിലെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉൾപ്പടെ ഉള്ളപ്പോഴാണ് പ്രവാസികളുടെ ഈ ഗതികേട്. ചാർട്ടേർഡ് വിമാനത്തിൻറെ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ മാറ്റിവെച്ച് പ്രവാസികളായ നമുക്ക് എല്ലാവർക്കുംവേണ്ടി നാം തന്നെ പ്രവർത്തിക്കുകയാണ് ഇപ്പോൾ വേണ്ടത്. കാരണം മുഖ്യമന്ത്രി പറഞ്ഞിരിക്കുന്ന പോലെ ഒരിക്കലും സർവീസ് നടത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ വിവാദങ്ങൾ ഉണ്ടായാൽ ഈ യാത്രകൾക്ക് വിലക്കുണ്ടാകും.ബഹറിനിൽ നിന്നും 84 ദിനറാണ് കേരളത്തിലേക്ക് നിരക്ക്. ഇതിനേക്കാൾ വലിയ തുക കൊടുത്ത് നമ്മൾ നാട്ടിലോട്ട് പോകുന്നവരാണ് എന്നും പ്രതികരിക്കില്ലയെന്നും, അഥവാ പ്രതികരിച്ചാൽ ചായ കോപ്പയിലെ കൊടുക്കറ്റു പോലെയെന്നും എല്ലാ രാഷ്ട്രീയക്കാർക്കും അറിയാം.ഓരോ പാർട്ടിയിലെയും പ്രവാസി സംഘടന നേതാക്കൾ ഇതൊക്കെ തെറ്റാണു എന്ന് പറഞ്ഞു പ്രതികരിക്കില്ല….പറഞ്ഞാൽ അവരുടെ സ്ഥാനവും…

Read More

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. റസ്റ്റോറന്‍റ് നടത്തുകയായിരുന്ന കോഴിക്കോട് കക്കട്ടിൽ കുറ്റിയിൽ കണാരന്‍റെ മകൻ നിജേഷ് (29) ആണ് മരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read More

തിരുവനന്തപുരം : ഏകലോകം ഏകാരോഗ്യം എന്ന ആശയത്തെ മുന്‍ നിര്‍ത്തിയാകണം ഇനിയുള്ള നമ്മുടെ പരിസ്ഥിതി ഇടപെടലുകള്‍ എന്നും, ആ വിശാല ലക്ഷ്യം പടി പടിയായി നമ്മള്‍ കൈവരിക്കേണ്ടതാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഈ വര്‍ഷം ഒരുകോടി 9 ലക്ഷം വൃക്ഷത്തൈകള്‍ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്.’ഭൂമിക്ക് കുടചൂടാന്‍ ഒരുകോടി മരങ്ങള്‍’ എന്ന ശീര്‍ഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ വിവേകപൂര്‍വം വിനിയോഗിച്ചും അവയുടെ തുല്യവിതരണം ഉറപ്പാക്കിയും നമുക്ക് മുന്നോട്ടു പോകാം. അതിനായി ഈ പരിസ്ഥിതി ദിനാചരണം നമുക്ക് കൂടുതല്‍ ഊര്‍ജം പകരട്ടെ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

മനാമ: ബഹറിനിൽ ഇന്ന് 414 പുതിയ കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. ഇവരിൽ 258 പേര് പ്രവാസി തൊഴിലാളികളാണ്. 136 പേർ സമ്പർക്കത്തിലൂടെയും 20 പേർ യാത്രയുമായി ബന്ധപ്പെട്ടുമാണ് രാഗബാധിതരായത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 5480 ആയി. ഇവരിൽ 9 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 318 ആണ്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 7,728 ആയി ഉയർന്നു. രാജ്യത്ത് ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. 48 വയസുള്ള പ്രവാസിയാണ് ഇന്ന് മരണമടഞ്ഞത്. ഇതോടെ ബഹറിനിൽ ആകെ മരണം 21 ആയി ഉയർന്നു.

Read More