തിരുവനന്തപുരം : ഏകലോകം ഏകാരോഗ്യം എന്ന ആശയത്തെ മുന്‍ നിര്‍ത്തിയാകണം ഇനിയുള്ള നമ്മുടെ പരിസ്ഥിതി ഇടപെടലുകള്‍ എന്നും, ആ വിശാല ലക്ഷ്യം പടി പടിയായി നമ്മള് കൈവരിക്കേണ്ടതാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഈ വര്‍ഷം ഒരുകോടി 9 ലക്ഷം വൃക്ഷത്തൈകള്‍ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്.’ഭൂമിക്ക് കുടചൂടാന്‍ ഒരുകോടി മരങ്ങള്‍’ എന്ന ശീര്‍ഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ വിവേകപൂര്‍വം വിനിയോഗിച്ചും അവയുടെ തുല്യവിതരണം ഉറപ്പാക്കിയും നമുക്ക് മുന്നോട്ടു പോകാം. അതിനായി ഈ പരിസ്ഥിതി ദിനാചരണം നമുക്ക് കൂടുതല്‍ ഊര്‍ജം പകരട്ടെ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.