Author: News Desk

മനാമ: ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി (ബഹ്‌റൈൻ ) നടത്തി വരുന്ന കോവിഡ് റിലീഫ് ഫുഡ് കിറ്റുകളുടെ രണ്ടാം ഘട്ട വിതരണം ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ജില്ല പ്രസിഡന്റ് ചെമ്പൻ ജലാലിന് കിറ്റ് കൈ മാറികൊണ്ടു ഉദ്‌ഘാടനം ചെയ്തു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ ഐ സി സി വൈസ് പ്രസിഡന്റ് നാസർ മഞ്ചേരി,ബാലകൃഷ്ണൻ ദേവീസ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി റംഷാദ് ആയിലക്കാട്,വൈസ് പ്രസിഡന്റ് ബഷീർ തറയിൽ, ദിലീപ് മൂത്തമന, കാരി മുഹമ്മദ്, സുമേഷ്, റിയാസ്, രഞ്ജിത് പടിക്കൽ, ഷെരീഫ് മലപ്പുറം, ഷാനവാസ് പരപ്പൻ എന്നിവർ നേതൃത്വo നൽകി.

Read More

മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്നവർക്കായി ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്കും, കോഴിക്കോടേക്കും പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് ബഹ്റൈൻ സംസ്കൃതിയും കെ.എസ്.സി.എ യും ചേർന്ന് ചാർട്ടേർഡ് വിമാന യാത്രാ സൗകര്യം ഒരുക്കുകയാണ്. വിമാന സർവീസിൻ്റെ ദിവസവും സമയവും പിന്നീട് അറിയിക്കുന്നതാണ് എന്നും സംഘാടകർ അറിയിച്ചു. യാത്ര കേരള,കേന്ദ്ര സർക്കാറിൻ്റെയും, ബഹറിൻ ഗവർമെൻ്റിൻ്റെയും നിബന്ധനകൾ ക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സിജുകുമാർ -33133922, റിതിൻ രാജ് -39104176, ലിജേഷ് -36060559, സന്തോഷ്കുമാർ -39222431, സതീഷ് നാരായണൻ -33368466 എന്നിവരെ ബന്ധപ്പെടുക. കൊച്ചിയിലേക്കും, കോഴിക്കോടേക്കും യാത്ര ചെയ്യേണ്ടവർ ഈ ലിങ്കിൽ രജിസ്ട്രർ ചെയ്യണം. https://forms.microsoft.com/Pages/ResponsePage.aspx?

Read More

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 654 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 314 പേർ പ്രവാസി തൊഴിലാളികളാണ്. 299 പേർക്ക് സമ്പർക്കത്തിലൂടെയും 41 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം പിടിപെട്ടത്. രാജ്യത്ത് മൊത്തം ചികിത്സയിലുള്ളവർ 5,065 ആണ്. 858 പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 10,326 ആയി ഉയർന്നു. രാജ്യത്ത് ആകെ 26 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹ്‌റൈനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡ് കേസുകളുടെയും രോഗം ഭേദമായവരുടെയും ഏറ്റവും ഉയർന്ന കണക്കാണ് ഇന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

മനാമ: കെയർ ഫൗണ്ടേഷനുമായി സഹകരിച്ച് ആസ്റ്റർ ഗ്രൂപ്പ് പേരാമ്പ്രയിൽ മൂന്ന് വീടുകൾ കൂടി നിർമ്മിച്ചു നൽകും. ബഹ്റൈനിലെ ഫഹദാൻ ഗ്രൂപ്പ് സംരംഭകനും പ്രവാസിയുമായ പി.യം മുഹമ്മദ് നൊച്ചാട് സൗജന്യമായി നൽകിയ സ്ഥലത്താണ് വീടുകൾ നിർമ്മിക്കുന്നത്. ചെരുപ്പുകുത്തി ഉപജീവനം നടത്തുന്ന പേരാമ്പ്രയുടെ കാരുണ്യ മുഖമായ ഡയാന ലിസിക്കായിരുന്നു ആദ്യ വീട് നൽകിയത്.ഈ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചത് തൊഴിൽ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനായിരുന്നു. ലിസിയെക്കുറിച്ചറിഞ്ഞ ഡോക്ടർ ആസാദ് മൂപ്പൻ ആസ്റ്റർ ഹോംസ് പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്ക് വീട് നിർമ്മിച്ച് നൽകുകയായിരുന്നു.നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റും കെയർ ഫൗണ്ടേഷൻ പേരാമ്പ്രയുമായിരുന്നു ഈ വീടിനാവശ്യമായ സ്ഥലം ലഭ്യമാക്കിയത്. ആസ്റ്റർ ഗ്രൂപ്പിന്റെ സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ ഡി.എം ഫൗണ്ടേഷന് കീഴിലാണ് മറ്റ് വീടുകളും ഒരുങ്ങുക. അപേക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായവരെ പരിഗണിക്കും. കഴിഞ്ഞ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട വയനാട് പനമരം നീര ട്ടാടിയിൽ ഒരു ഏക്കർ സ്ഥലത്ത് ഈ കൂട്ടായ്മ ടെ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ…

Read More

മനാമ: തൊഴിലന്വേഷകരെയും സ്വകാര്യമേഖല സ്ഥാപനങ്ങളെയും കമ്പനികളെയും ബന്ധിപ്പിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ‌എം‌ആർ‌എ) ഒരു പോർട്ടൽ ആരംഭിച്ചു. രാജ്യത്തുള്ള തൊഴിലാളികളുടെ ലഭ്യത, കഴിവുകൾ, യോഗ്യതകൾ എന്നിവയെക്കുറിച്ച് അറിയാൻ തൊഴിലുടമകളെ സഹായിക്കുന്ന ഒരു ടാലന്റ് പോർട്ടലാണ് ആരംഭിക്കുന്നതെന്ന് എൽ.‌എം.‌ആർ‌.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒസാമ അബ്ദുള്ള അൽ അബ്സി പറഞ്ഞു. തൊഴിൽ കമ്പോളത്തിനായി പോർട്ടലിനെ പിന്തുണയ്ക്കുന്നതിലും സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചതിന് രാജ്യത്തെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നായ എസ്.ടി.സി ബഹ്‌റൈൻ കമ്പനിക്ക് അൽ അബ്സി നന്ദി രേഖപ്പെടുത്തി. പൗരന്മാർക്കും താമസക്കാർക്കും “www.talentportal.bh” എന്ന പോർട്ടലിലേക്ക് പ്രവേശിക്കാനും അവരുടെ ഡാറ്റ രജിസ്റ്റർ ചെയ്യാനും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സമഗ്രമായ വിവരം നൽകാനും കഴിയുമെന്ന് അൽ അബ്സി പറഞ്ഞു. ആഗോള പ്രതിസന്ധിയുടെയും വിദേശത്ത് നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളുടെയും വെളിച്ചത്തിൽ സ്വകാര്യമേഖലയുടെ വളർച്ചയ്ക്കും അതിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

Read More

മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്നവർക്കായി ബഹ്‌റൈനിൽ നിന്നും കോഴിക്കോട്ടേക്ക് പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് ജൂൺ മൂന്നാം വാരത്തിൽ ചാർട്ടേർഡ് വിമാന യാത്രാ സൗകര്യം ഒരുക്കുകയാണ് പവിഴദ്വീപിലെ കോഴിക്കോട്ടുകാർ എന്ന കൂട്ടായ്മ. ഗർഭിണികൾ , കുട്ടികൾ , രോഗികൾ, വിസാ കാലാവധി കഴിഞ്ഞവർ , സന്ദർശക വിസയിൽ വന്നിട്ടുള്ളവർ , മറ്റു അത്യാവശ്യക്കാർ എന്നിവർക്കാണ് ആദ്യപരിഗണന. ഇന്ത്യൻ എംബസ്സിയിൽ നാട്ടിലേക്ക് പോകുവാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളൂ. 105 BD ആയിരിക്കും ടിക്കറ്റ് നിരക്ക്. യാത്ര ചെയ്യുന്ന കൃത്യമായ തിയ്യതിയും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്. ബഹ്‌റൈനിൽ ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങൾ നേരിടുന്നവർ, യാത്രാവിലക്ക് ഉള്ളവർക്കും യാത്രാനുമതി ലഭിക്കുന്നതല്ല. ക്വാറന്റൈൻ അടക്കമുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും യാത്ര. യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്നവർ വളരെ പെട്ടെന്ന് തന്നെ താഴെ ചേർത്തിരിക്കുന്ന Link വഴി പേരും മറ്റു വിവരങ്ങളും രജിസ്റ്റർ ചെയ്യണം. https://forms.gle/ThVxjH3iaeHWqKGu6

Read More

ഭുവനേശ്വര്‍: ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ കാമാഖ്യനഗറിൽ പരിശീലന വിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു. പരിശീലകനായ സഞ്ജയ് കുമാര്‍ ഝാ, ട്രെയിനിംഗ് വിദ്യാര്‍ത്ഥിനി അനിഷാ ഫാത്തിമ എന്നവരാണ് മരിച്ചത്. സാങ്കേതിക തകരാറുകകളാണ് വിമാനം തകരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ധെങ്കനാല്‍ എസ് പി അനുപമാ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ധെങ്കനാല്‍ ജില്ലയിലെ കങ്കടഹാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിരാസല്‍ എയര്‍സ്ട്രിപ്പിലാണ് അപകടം ഉണ്ടായത്. 15 മുതല്‍ 20 അടി വരെ ഉയരത്തിലെത്തിയ വിമാനം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.

Read More

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊറോണക്ക് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തിലാക്കി. പനിയും , തൊണ്ട വേദനയുമാണ് അരവിന്ദ് കൊജ്രിവാളിന് പ്രകടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്രവങ്ങള്‍ നാളെ കൊറോണ പരിശോധനക്കായി അയക്കും. കെജ്രിവാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. കെജ്രിവാള്‍ നടത്താനിരുന്ന എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

മനാമ: കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ജൂണ്‍ 9 മുതല്‍ മനാമയില്‍ നിന്ന് പ്രഖ്യാപിച്ചിരുന്ന സര്‍വീസുകള്‍ ജൂണ്‍ 10 മുതലായിരിക്കും ആരംഭിക്കുക.ആകെ 14 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വന്ദേ ഭാരത്‌ നാലാം ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. ഇതില്‍ അഞ്ചെണ്ണം തിരുവനന്തപുരത്തേക്കാണ്. ജൂ​ൺ 10, 11, 13, 15, 21 തീ​യ​തി​ക​ളി​ലാ​ണ്​ ബഹ്‌റൈൻ -തിരുവനന്തപുരം വിമാനം (ഐ.എക്സ് 1574). ബാക്കി 9 വിമാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കാണ്.

Read More