ഭുവനേശ്വര്‍: ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ കാമാഖ്യനഗറിൽ പരിശീലന വിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു. പരിശീലകനായ സഞ്ജയ് കുമാര്‍ ഝാ, ട്രെയിനിംഗ് വിദ്യാര്‍ത്ഥിനി അനിഷാ ഫാത്തിമ എന്നവരാണ് മരിച്ചത്. സാങ്കേതിക തകരാറുകകളാണ് വിമാനം തകരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ധെങ്കനാല്‍ എസ് പി അനുപമാ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ധെങ്കനാല്‍ ജില്ലയിലെ കങ്കടഹാദ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ബിരാസല്‍ എയര്‍സ്ട്രിപ്പിലാണ് അപകടം ഉണ്ടായത്. 15 മുതല്‍ 20 അടി വരെ ഉയരത്തിലെത്തിയ വിമാനം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.
Trending
- ഒറ്റ നിബന്ധന, ചൊവ്വാഴ്ച കൊലവിളിയിൽ ഒടുവിൽ ട്രംപിന് മനംമാറ്റം? ‘ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ അന്ത്യശാസനം നീട്ടാൻ ഒരുക്കം’
- നിലപാട് വ്യക്തമാക്കി കേരള മുസ്ലിം ജമാഅത്ത്, ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് അറിയിപ്പ്
- 11 ഓവര്‍ മത്സരം, രാജസ്ഥാന് റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്; ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി
- ഇറാന് വേണ്ടി വീറ്റോ ഉപയോഗിച്ച് ചൈനയും റഷ്യയും, അതിനിർണായക നീക്കം; ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു
- പണം മകന്റെ അക്കൗണ്ടിലേക്ക് മാറ്റി; ആസ്തി വിവരങ്ങള്‍ തെറ്റായി നല്കി; ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 477 ഡ്രോണുകളും തകര്‍ത്തു
- ഇറാനെതിരായ ട്രംപിന്റെ ‘ചൊവ്വാഴ്ച’ കൊലവിളിക്കെതിരെ റഷ്യ; ‘അന്ത്യശാസനവും ഭീഷണിയും വേണ്ട, സമാധാനം ഇപ്പോഴും സാധ്യം, യുഎൻ കടമ നിർവഹിക്കണം’
- ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല; രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം

