- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
- 14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ
- പത്മകുമാറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
- ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി
- ഒ സദാശിവന് കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി; സിപിഎം ജില്ലാ കമ്മിറ്റിയില്‍ തീരുമാനം
- ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ
Author: News Desk
കാട്ടാന ഇറങ്ങിയ സ്ഥലത്ത് പരിക്കേറ്റ നിലയിൽ മൃതദേഹം; ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം
ഉളിക്കല്‍ (കണ്ണൂര്‍): കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയ ഉളിക്കലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കാംപൊയില്‍ സ്വദേശി ആദൃശ്ശേരി ജോസാണ് മരിച്ചത്. ലത്തീന്‍ പള്ളിപ്പറമ്പിലാണ് മൃതദേഹം കണ്ടത്.ദേഹത്തു മുഴുവന്‍ പരിക്കുകളുണ്ട്. ഒരു കൈ അറ്റ നിലയിലാണ്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം. ഇരിക്കൂര്‍ എം.എല്‍.എ. സജീവ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ജോസിനെ ഇന്നലെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ‘ആന വരുന്നുണ്ടെന്നും ഓടിക്കോ എന്നും നാട്ടുകാരനായ ഒരാള്‍ ജോസിനോട് വിളിച്ചുപറഞ്ഞിരുന്നു. അപ്പോള്‍ എല്ലാവരും കൂട്ടത്തോടെ ഓടി. അതിനിടയില്‍ ജോസിനെ ശ്രദ്ധിക്കാന്‍ വിട്ടുപോയി. അതിനുശേഷം ഇന്നാണിപ്പോള്‍ മൃതദേഹം കാണുന്നത്’- നാട്ടുകാരന്‍ പറഞ്ഞു. പടക്കം പൊട്ടിച്ചതിനു പിന്നാലെ ആന പരിഭ്രാന്തനായി ഓടിയപ്പോഴായിരിക്കാം അപകടമെന്നാണ് കരുതുന്നത്. പടക്കം പൊട്ടിച്ചതോടെയാണ് ആന വിരണ്ടോടിയതെന്നും അതിനു പിന്നാലെയാണ് ജോസിനോട് ഓടാന്‍ പറഞ്ഞിരുന്നതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. കര്‍ണാടക വനമേഖലയില്‍നിന്ന് 12 കിലോമീറ്ററോളം കിലോമീറ്റര്‍ അകലെയുള്ള ഉളിക്കല്‍ ടൗണില്‍ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത് പ്രദേശത്ത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍…
ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി ഉപമുഖ്യമന്ത്രിയുടെ പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി ഉപമുഖ്യമന്ത്രി നിക്കോൾ മാനിസൺന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറില്‍ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, തൊഴില്‍ശക്തി പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണ സാധ്യത ചര്‍ച്ച ചെയ്തു. സാങ്കേതിക നൈപുണ്യവും മികച്ച പ്രൊഫഷണല്‍ യോഗ്യതയുമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ ശക്തിയാണ് കേരളത്തിന്‍റേതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആസ്ട്രേലിയയില്‍ ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ശക്തി പരിശീലനം വികസനം എന്നിവയുമായി ബന്ധപ്പെട്ടും ഉന്നത വിദ്യാഭ്യാസം, സാങ്കേതിക – വോക്കേഷണല്‍ വിദ്യാഭ്യാസമടക്കമുള്ള വിദ്യാഭ്യാസം, പരിശീലനം എന്നിവയുമായി ബന്ധപ്പെട്ടു മുള്ള സഹകരണവും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഓസ്ട്രേലിയയിൽ കസ്റ്റംസ് തീരുവയിലുണ്ടായ കുറവ് കയറ്റുമതി മേഖലയ്ക്ക് വലിയ അവസരങ്ങള്‍ സൃഷ്ടിക്കും. റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഉണര്‍വേകും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള ക്രിയാത്മക സഹകരണവും പരിശോധിക്കും. ക്രിട്ടിക്കല്‍ മിനറല്‍സ് മേഖലയിലെ സഹകരണ സാധ്യതയും യോഗം ചര്‍ച്ച ചെയ്തു. ചെന്നൈയിലെ ആസ്ട്രേലിയന്‍ കോണ്‍സുല്‍…
തിരുവനന്തപുരം: ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനാണ് സംഘം എത്തിയത്. വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തുന്നതെന്ന് സംഘം പറഞ്ഞു. ആരോഗ്യ രംഗത്ത് മലയാളികള്‍ക്ക് ഓസ്ട്രേലിയയില്‍ അവസരം സൃഷ്ടിക്കുന്നതിന്റെ സാധ്യതകളും സംഘം വിലയിരുത്തി. ആരോഗ്യ ഗവേഷണത്തില്‍ സഹകരണം ഉറപ്പാക്കും. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരും നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആരോഗ്യപ്രവര്‍ത്തകരുമായുള്ള എക്സ്ചേഞ്ച് പ്രോഗ്രാം ആരംഭിക്കാനും ധാരണയായി.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്‌ക്കുളള സാഹചര്യം ഒരുങ്ങി. കര്‍ണാടകയ്‌ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ സാഹചര്യം ഉണ്ടാവാന്‍ കാരണം. ഈ പശ്ചാത്തലത്തില്‍ 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ഇന്ന് വ്യാപക മഴ ഉണ്ടാവുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്തെ തീരമേഖലകളിലും മലയോര മേഖലകളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെയും യെല്ലോ അലർട്ട്.
തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബി ജെ പി നടത്തിയ പദയാത്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സുരേഷ് ഗോപി ഉള്‍പ്പെടെ 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.ഗതാഗത തടസം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഈ മാസം രണ്ടിനാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി പദയാത്ര നടത്തിയത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരന്‍ സുരേഷ്, തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കള്‍ എന്നിവരെ പദയാത്രയില്‍ ആദരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. പദയാത്ര സമാപനം സമ്മേളനം എം ടി രമേശും ഉദ്ഘാടനം ചെയ്തു. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെ 18 കിലോമീറ്റര്‍ ദൂരമാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തിയത്.സഹകരണബാങ്കുകള്‍ വളര്‍ന്നത് അംബാനിയുടെയും അദാനിയുടെയും പണം കൊണ്ടല്ല. ദിവസവേതനക്കാര്‍, ഓട്ടോറിക്ഷക്കാര്‍, ടീച്ചര്‍മാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയ സാധാരണക്കാരുടെ രക്തവും വിയര്‍പ്പും മൂലമാണെന്ന് സുരേഷ് ഗോപി പദയാത്രയില്‍ പങ്കെടുക്കവെ പറഞ്ഞു. രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു സുരേഷ്…
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) നിരവധി കടകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ ഏതാനും പേർ പിടിയിലായി. ക്യാപിറ്റൽ, സതേൺ ഗവർണറേറ്റുകളിലാണ് പരിശോധന നടത്തിയത്. നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ്, ഗവർണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്‌ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് മറ്റ് പരിശോധനാ കാമ്പയിനുകൾ നടത്തിയത്. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പിടികൂടിയവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ലൈംഗികാതിക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ അക്രമികള്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട പതിനേഴുകാരിയുടെ കാലുകളും കൈയും അറ്റു
ലഖ്‌നൗ: ലൈംഗികാതിക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ അക്രമികള്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട പതിനേഴുകാരിയുടെ കാലുകളും കൈയും അറ്റു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ബറേലിയിലെ സി.ബി. ഗഞ്ജ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിയ്ക്ക് നിരവധി പരിക്കുകൾ ഏറ്റിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പെണ്‍കുട്ടി കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഖരൗവ റെയില്‍വേ ക്രോസിന് സമീപം രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.പെണ്‍കുട്ടിയെ വിദഗ്ധചികിത്സക്കായി പിന്നീട് മറ്റൊരാശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ഇരുകാലുകളും മുട്ടിനുതാഴെ മുറിച്ചുനീക്കിയതായി ആശുപത്രി ഡയറക്ടര്‍ ഡോ. ഒ.പി. ഭാസ്‌കര്‍ അറിയിച്ചു. പെണ്‍കുട്ടിയ്ക്ക് ഒരു കൈയും നഷ്ടമായി. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുട്ടിയുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ഇതിനായി സംസ്ഥാനസര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി. ഈ മാസം രണ്ടു മുതൽ വിദേശ മദ്യത്തിൻറെ വില 9 ശതമാനം വർദ്ധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ സ്റ്റോക്ക് വിൽക്കേണ്ടെന്നാണ് ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ബെവ്കോ മാനേജർമാർക്കാണ് നിർദ്ദേശം നൽകിയത്. ഈ മാസം ഒന്ന് മുതലാണ് വില വർധിപ്പിച്ചത്. സെപ്തംബർ 30 മുതൽ ഒക്ടോബർ അഞ്ച് വരെ വന്ന എല്ലാ സ്റ്റോക്കിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. രേഖപ്പെടുത്തി കഴിഞ്ഞ ശേഷമേ ഇവ ഇനി വിൽക്കുകയുള്ളൂ. അതേസമയം വില വർധിപ്പിക്കാത്ത ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ അടക്കം വിൽപ്പനയെ ഈ ഉത്തരവ് ബാധിക്കില്ല. അവ തുടർന്നും മദ്യശാലകളിൽ നിന്ന് ലഭിക്കും.
ഗാസയിൽ ഏക വൈദ്യുതി പ്ലാന്റ് പ്രവര്‍ത്തനം നിലച്ചു, സമ്പൂര്‍ണ്ണ ഇരുട്ടില്‍; സംയുക്ത മന്ത്രിസഭ രൂപീകരിച്ച് ഇസ്രയേല്‍
ഇസ്രയേല്‍ ഇന്ധന വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ, ആശുപത്രികള്‍ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതെന്ന് ഗാസ എനര്‍ജി അതോറിറ്റി മേധാവി ജലാല്‍ ഇസ്മായില്‍ അറിയിച്ചു. നിലവില്‍, ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് ആശുപത്രികളില്‍ പ്രവര്‍ത്തനം തുടരുന്നത്. ഇതോടെ, നഗരത്തിലെ കുടിവെള്ളവിതരണവും തടസ്സപ്പെട്ടു. ഇന്റര്‍നെറ്റ് സംവിധാനങ്ങളും നിശ്ചലമാകും. അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം തമ്പടിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഗാസയിലേക്ക് രാത്രിയില്‍ കരയിലൂടെയുള്ള ആക്രമണം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പ്രതിപക്ഷവുമായി ചേര്‍ന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ സംയുക്ത മന്ത്രിസഭ രൂപീകരിച്ചു. അടിയന്തര സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സും ധാരണയിലെത്തി. ബെന്നിയും മന്ത്രിസഭയില്‍ അംഗമാകും. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്, പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സ് എന്നിവര്‍ ചേര്‍ന്ന ‘വാര്‍ ക്യാബിനറ്റ്’ ആണ് രൂപീകരിച്ചത്. ഈ ക്യാബിനറ്റ്…
കിലയിലെ അനധികൃത നിയമനങ്ങള്‍: വി. ശിവന്‍കുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; വിദ്യഭ്യാസ മന്ത്രി രാജിവയ്ക്കണം; കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: പിന്‍വാതിലിലൂടെ ഇഷ്ടക്കാരെ തിരികി കയറ്റിയ വി. ശിവന്‍കുട്ടി സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയതെന്ന് ബിജെപി. കിലയില്‍ 11 അനധികൃത നിയമനങ്ങള്‍ നടത്തിയ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ അനുമതി വാങ്ങാതെ നിയമനം പാടില്ലെന്ന 2019ലെ മന്ത്രിസഭാ തീരുമാനമാണ് മന്ത്രി തെറ്റിച്ചത്. ശിവന്‍കുട്ടി കിലാ ചെയര്‍മാനായിരുന്ന കാലയളവിലെ നിയമനങ്ങള്‍ എല്ലാം പുനപരിശോധിക്കണം. വഞ്ചിയൂരിലെ ഡിവൈഎഫ്‌ഐ നേതാവ് സൂര്യ ഹേമന്റെ നിയമനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി സൂചിപ്പിച്ചു. വിവിധ മന്ത്രിമാര്‍ നടത്തുന്ന ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. ജോലിക്ക് അര്‍ഹരായ യുവാക്കളോടുള്ള കൊടും ചതിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ബിജെപി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
