Author: News Desk

കുവൈറ്റ് സിറ്റി: കേളി വാദ്യകലാപീഠം ഓണ്‍ലൈനില്‍ കേളീരവം 2020″ എന്ന പേരിൽ തായന്പക മത്സരം നടത്തി. 12നും 18നും ഇടയിൽ പ്രായമുള്ളവർക്കായി അഞ്ചു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തിയത്. ലോകമെമ്പാടുമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് തായമ്പക മത്സരം നടത്തിയത്. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു. മത്സരത്തിൽ അർജ്ജുൻ S. മാരാർ ഒന്നാം സ്‌ഥാനവും അതുൽകൃഷ്ണ, ആദർശ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.

Read More

തിരുവനന്തപുരം: കേരളത്തിൽ എല്ലാവർക്കും ഇൻ്റർനെറ്റ് സാധ്യമാക്കാൻ കെ-ഫോണ്‍ എന്ന ബൃഹത് പദ്ധതി നടപ്പാക്കുന്നു. ഡിസംബറിൽ പദ്ധതിക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെമ്പാടും 2000 സൗജന്യ വൈഫൈ കേന്ദ്രങ്ങളും സർക്കാർ ഒരുക്കി. കേരളത്തിന്റെ സ്വന്തം കമ്പ്യൂട്ടര്‍ ‘കോക്കോണിക്സ് ‘ ആരംഭിക്കാനും വിപണിയിൽ എത്തിക്കാനും കഴിഞ്ഞത് ഐടി യിലെ പ്രധാന നേട്ടമാണ്. സാങ്കേതിക മേഖലയിലെ പഠനത്തിന് ഡിജിറ്റല്‍ സര്‍വ്വകലാശാല ആരംഭിക്കാനുള്ള തീരുമാനവും ഈ മേഖലയിലെ പ്രധാന ചുവടുവെപ്പാണ്. ഐ ടി പാര്‍ക്കുകളിലും വൻകുതിപ്പാണ് കഴിഞ്ഞ നാലു വർഷം ഉണ്ടായത്. ഭൗതിക സാഹചര്യങ്ങളിലുണ്ടാക്കിയ മാറ്റത്തിൻ്റെ ഭാഗമായി അന്താരാഷ്ട്രാ കമ്പിനികളായ നിസാന്‍, ടെക് മഹീന്ദ്ര, എച്ച് ആന്റ് ആര്‍ ബ്ലോക്ക്, ടോറസ് ഡൗണ്‍ ടൗണ്‍, ടെറാനെറ്റ്, ബൈജൂസ് തുടങ്ങിയ കമ്പനികള്‍ കേരളത്തിലെത്തി. വിവിധ ഐ ടി പാർക്കുകളിൽ പുതുതായി എത്തിയത് മുന്നൂറോളം കമ്പനികളാണ്. 88 ലക്ഷം സ്ക്വയര്‍ഫീറ്റ് ഐ ടി സ്പേസാണ് അധികമായി ഒരുങ്ങുന്നത്. ഐ ടിയുടെ കുതിപ്പിന് ഊര്‍ജ്ജമേകാന്‍ ടെക്നോസിറ്റിയും യാഥാർത്ഥ്യത്തിലേക്ക് എത്തുന്നു. ടിസിഎസ്, IIITMK, സൺടെക്,…

Read More

മനാമ: ഭാരത സർക്കാർ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റെഗുലർ ഫ്ലൈറ്റ് അനുവദിക്കാത്ത സാഹചര്യത്തിൽ ചാർട്ടേഡ് ഫ്ലൈറ്റിൽ പോകുന്നവർക്ക് അതാത് രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗേറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന കേരളസർക്കാർ നിർദ്ദേശം അപ്രായോഗികമാണെന്നും അത് പുനഃപരിശോധിക്കണമെന്നും കേന്ദ്ര-കേരള സർക്കാറുകളോട് പ്രോഗ്രെസ്സിവ് അലയൻസ്ന്റെ നേതൃത്വത്തിൽ വിവിധ പ്രവാസി സംഘടന നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുക എന്ന സംസ്ഥാന സർക്കാർ ലക്ഷ്യത്തെ പിന്തുണക്കുമ്പോൾ തന്നെ പല വിദേശ രാജ്യങ്ങളിലും കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സെന്ററുകൾ ഇല്ലാതിരിക്കുകയും, അത് സ്വകാര്യമേഖലയിൽ വലിയ ഫീസ് നൽകി നടത്തേണ്ടതായ സാഹചര്യമാണ് ഉള്ളത്. ഇന്നത്തെ സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ച് വരുന്നവരിൽ മഹാഭൂരിപക്ഷവും ജോലി നഷ്ടപെട്ടവരോ, മാസങ്ങളായി ശമ്പളം ലഭിക്കാത്തവരോ ആണ്. പലരും മടങ്ങുന്നത്.സുമനസുകളുടെയും സഹായത്താലാണ്. ഈ സാഹചര്യങ്ങൾ മനസിലാക്കി ഒരു ഭാരിച്ച ചിലവുകൂടി പ്രവാസികളുടെ തലയിൽ കെട്ടിവക്കാതിരിക്കുവാൻ വേണ്ട ഇടപെടൽ നടത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവും എന്ന വിശ്വാസമാണ് തങ്ങൾക്ക് ഉള്ളത് എന്നും അതിനാവശ്യമായി ബന്ധപ്പെട്ടവരെ സമീപിക്കുമെന്നും,…

Read More

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൊറോണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിഷയത്തില്‍ കേന്ദ്രനിലപാട് അനുസരിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. അതിനു ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.വ്യാപകമായ പ്രതിക്ഷേധമാണ് ഈ വിഷയത്തിൽ പ്രവാസലോകത്തു നിന്ന് ഉണ്ടാവുന്നത്.ഈ തീരുമാനം ഉപേക്ഷിച്ചുവെന്നും ഇതിന് കാരണം തന്റെ ഇടപെടലാണ് എന്ന അവകാശവാദവുമായി നിരവധിപേർ രംഗത്ത് എത്തിയിരുന്നു. ഇത്തരം പോസ്റ്റുകളെ സോഷ്യൽ മീഡിയകളിൽ പ്രവാസികൾ ഏറെ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ പ്രവാസികൾക്ക് അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Read More

മനാമ: കൊറോണ ബാധിച്ചു ബഹ്‌റൈനിൽ ഇന്ന് 4 പേർകൂടി മരിച്ചു. 2 സ്വദേശിയും ,2 വിദേശിയുമാണ് മരണപ്പെട്ടത്.ഇതോടെ ബഹ്‌റൈനിൽ കോറോണമൂലം മരിച്ചവരുടെ എണ്ണം 41 ആയി. 70 വയസുള്ള സ്വദേശി വനിതയും 85 വയസുള്ള സ്വദേശിയും,54,50 വയസുമുള്ള വിദേശിയുമാണ് മരണപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ഇന്ന് ജൂൺ 14 ലോകം ഒരിക്കല്‍ കൂടി രക്തദാന ദിനം ആചരിക്കുമ്പോള്‍ കൊറോണക്കാലത്തും തളരാതെ രക്തദാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ബഹ്‌റൈന്‍ കെ.എം.സി.സി. കഴിഞ്ഞ 11 വര്‍ഷമായി തുടരുന്ന ജീവ സ്പര്‍ശം പദ്ധതിയിലൂടെയാണ് സ്വദേശിവിദേശി വ്യത്യാസമില്ലാതെ പ്രതിസന്ധിഘട്ടത്തിലും രക്തദാനം നടത്തി പവിഴദ്വീപില്‍ കെ.എം.സി.സി കരുതലൊരുക്കുന്നത്. . യഥാസമയം രക്തം ലഭ്യമാക്കാന്‍ കെ.എം.സി.സിയുടെ കരുതല്‍ സ്പര്‍ശത്തിലൂടെ സാധിച്ചു. കൊവിഡും ലോക്ക്ഡൗണും കാരണം ആളുകള്‍ രക്തം നല്‍കാന്‍ മടിച്ചുനിന്നപ്പോള്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തകര്‍ സന്നദ്ധരായി മുന്നോട്ടുവന്നതിനെ അഭിനന്ദിച്ച് ഭരണകൂടവും രംഗത്തെത്തിയിരുന്നു. കെ.എം.സി.സി പ്രവര്‍ത്തകര്‍ പത്ത് ദിവസത്തോളം തുടര്‍ച്ചയായാണ് ആശുപത്രികളിലെത്തി രക്തദാനം നടത്തിയത്. നിലവില്‍ 31 ക്യാംപുകളിലായി അയ്യായിരത്തോളം പേരാണ് രക്തദാനം നടത്തിയത്. കൂടാതെകേരള ത്തിൽ സി.എച്ച് സെന്ററുമായും സ്പര്‍ശം ബ്ലഡ് ഡോണേഴ്‌സ് കൂട്ടായ്മയായും സഹകരിച്ച് രക്തദാനം നടത്തിവരുന്നുണ്ട്.  ഈ വര്‍ഷം സാഹചര്യം അനുസരിച്ചു രക്തദാന ക്യാംപുകൾ സൗകര്യങ്ങള്‍ ലഭ്യമായാല്‍ സംഘടിപ്പിക്കുമെന്നും കൂടാതെ എക്സ്പ്രെസ് ക്യാമ്പുകളും നടത്തും രക്തദാനം ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതിന് തുല്ല്യമാണെന്നും അതിന് എല്ലാവരും മുന്നോട്ടുവരണമെന്നും…

Read More

മനാമ: കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമ്മറ്റി ജന.സെക്രട്ടറിയുടെ പിതാവ് കടമേരി അമ്മദ് ഹാജി (77)യുടെ നിര്യാണത്തില്‍ റഹ് മാനിയ്യ ബഹ്റൈന്‍ കമ്മറ്റി അനുശോചിച്ചു. നാട്ടിലും വിദേശത്തുമുള്ള വിശ്വാസികളെല്ലാവരും പരേതനു വേണ്ടി മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും നടത്തണമെന്ന് കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ യു.എ.ഇ പ്രവാസിയും ഉമ്മുൽഖുവൈൻ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളുമായ ഒതയോത്ത് അമ്മദ് ഹാജി നിലവില്‍ കടമേരി മിഫ്താഹുൽ ഉലൂം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെയും തണ്ണീർ പന്തൽ ശാഖാ മുസ്‌ലിം ലീഗിന്‍റെയും വൈസ് പ്രസിഡന്‍റായിരുന്നു. ഭാര്യ: കുഞ്ഞയിശ, മക്കൾ: അബ്ദുൽ ഹമീദ് (അബുദാബി), റഷീദ് മാസ്റ്റർ (അധ്യാപകൻ, ചെക്യാട് ഈസ്റ്റ് എൽ.പി.സ്കൂൾ), നാസർ (സെക്രട്ടറി, കെ.എം.സി.സി. ഉമ്മുൽഖുവൈൻ കമ്മിറ്റി), നിസാർ ( സെക്രട്ടറി.റഹ് മാനിയ്യ അറബിക് കോളേജ് ബഹ്റൈൻ കമ്മിറ്റി), റസിയ കടമേരി. മരുമക്കൾ: എം.വി.അഷറഫ് വില്യാപ്പള്ളി, ഹാജറ കല്ലുമ്പുറം, ഹഫ്സത്ത് വളളിയാട്, റൈഹാനത്ത് ആവോലം, ശംന കുറ്റ്യാടി.ജനാസ ഖബറടക്കം ശനിയാഴ്ച രാത്രി കടമേരി ജുമാമസ്ജിദില്‍ നടന്നു.

Read More

മനാമ: ബഹ്‌റൈനിലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 514 പേർക്ക് പുതുതായി കൊറോണ സ്ഥിതീകരിച്ചു. ഇതോടെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 18227 ആയി.ഇന്നത്തെ കണക്കു പ്രകാരം 628 പേർ രോഗമുക്തരായി. ഇതോടെ ബഹ്‌റൈനിൽ രോഗമുക്തരായവരുടെ എണ്ണം 12818 ആയി. ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണം 39 ആയി.

Read More

മനാമ: കൊറോണ ബാധിച്ചു ബഹ്‌റൈനിൽ രണ്ടു പേർകൂടി മരിച്ചു.ഇതോടെ ബഹ്‌റൈനിൽ കോറോണമൂലം മരിച്ചവരുടെ എണ്ണം 39 ആയി. 85 വയസുള്ള സ്വദേശിയും ,54 വയസുള്ള വിദേശിയുമാണ് മരണപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

റിയാദ് : കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ തിരക്ക് കുറക്കാൻ 50000 തൊഴിലാളികളെ 2000 പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിനായി സൗദി ലേബർ ഹൗസിംഗ്‌ കമ്മിറ്റി നടപടിയെടുത്തു. തൊഴിലാളികൾക്കിടയിൽ കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഭവന സംയുക്തങ്ങൾക്കുള്ളിൽ ഇൻസുലേഷൻ റൂമുകൾ നൽകുന്നതിന് കമ്മിറ്റികൾ സ്വകാര്യമേഖലയുമായി യോജിക്കുമെന്നു സൗദി മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. അഹമ്മദ് ഖത്താൻ സ്ഥിരീകരിച്ചു.

Read More