മനാമ: കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമ്മറ്റി ജന.സെക്രട്ടറിയുടെ പിതാവ് കടമേരി അമ്മദ് ഹാജി (77)യുടെ നിര്യാണത്തില്‍ റഹ് മാനിയ്യ ബഹ്റൈന്‍ കമ്മറ്റി അനുശോചിച്ചു. നാട്ടിലും വിദേശത്തുമുള്ള വിശ്വാസികളെല്ലാവരും പരേതനു വേണ്ടി മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും നടത്തണമെന്ന് കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ യു.എ.ഇ പ്രവാസിയും ഉമ്മുൽഖുവൈൻ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളുമായ ഒതയോത്ത് അമ്മദ് ഹാജി നിലവില്‍ കടമേരി മിഫ്താഹുൽ ഉലൂം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെയും തണ്ണീർ പന്തൽ ശാഖാ മുസ്ലിം ലീഗിന്റെയും വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: കുഞ്ഞയിശ, മക്കൾ: അബ്ദുൽ ഹമീദ് (അബുദാബി), റഷീദ് മാസ്റ്റർ (അധ്യാപകൻ, ചെക്യാട് ഈസ്റ്റ് എൽ.പി.സ്കൂൾ), നാസർ (സെക്രട്ടറി, കെ.എം.സി.സി. ഉമ്മുൽഖുവൈൻ കമ്മിറ്റി), നിസാർ ( സെക്രട്ടറി.റഹ് മാനിയ്യ അറബിക് കോളേജ് ബഹ്റൈൻ കമ്മിറ്റി), റസിയ കടമേരി. മരുമക്കൾ: എം.വി.അഷറഫ് വില്യാപ്പള്ളി, ഹാജറ കല്ലുമ്പുറം, ഹഫ്സത്ത് വളളിയാട്, റൈഹാനത്ത് ആവോലം, ശംന കുറ്റ്യാടി.ജനാസ ഖബറടക്കം ശനിയാഴ്ച രാത്രി കടമേരി ജുമാമസ്ജിദില്‍ നടന്നു.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി