Author: News Desk

തിരുവല്ല : ഒരു വൃദ്ധനെ യുവാവ് മർദ്ധിക്കുന്ന വീഡിയോ വൈറൽ ആകുകയും ധാരാളം പേർ കേരളം പൊലീസിൻറെ പേജിലേക്ക് അയച്ചതിന്റെയും അടിസ്ഥാനത്തിൽ മകനെതിരെ പോലീസ് കേസെടുത്തു. പോലീസ് വീഡിയോ വിശദമായി പരിശോധിച്ച ശേഷം തിരുവല്ല പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും തുടർന്ന് കവിയൂർസ്വദേശിയായ എബ്രഹാം ജോസഫിനെയാണ് മർദിക്കുന്നതെന്ന് തിരുവല്ല പോലീസ് തിരിച്ചറിയുകയും അയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Read More

കൊച്ചി: വിദേശത്തു നിന്നു വരുന്നവർക്ക് കോവിഡ് ഫ്രീ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാർ നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ ഹർജി നൽകി. ഇത്തരത്തിൽ ഒരു നിബന്ധന ഇല്ലാതെയാണ് പ്രവാസികൾ ഇതുവരെ നാട്ടിലേക്ക് വന്നിരുന്നത്. എന്നാൽ ജൂൺ മാസം ഇരുപതാം തീയതി മുതൽ നാട്ടിലേക്ക് വരണമെങ്കിൽ കോവിഡ് പരിശോധന നടത്തി കോവിഡ് ബാധിതരല്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ വരാൻ സാധിക്കുകയുള്ളൂ എന്ന് കാണിച്ചുകൊണ്ട് ജൂൺ 11 ന് കേരള സർക്കാർ പുറത്തിറക്കിയ കത്തും തുടർന്നുള്ള മന്ത്രിസഭയുടെ തീരുമാനവുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. കോവിഡ് ഫ്രീ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ നാട്ടിലേക്ക് വരാൻ സാധിക്കൂ എന്നുള്ളത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങൾ ആണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു നിബന്ധനയില്ല. കൂടാതെ സമാനമായ ഒരു കേസിൽ ഒറീസ സർക്കാർ എടുത്ത സമാനമായ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്ത കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.ഈ സാഹചര്യത്തിൽ…

Read More

മനാമ: ബഹ്‌റൈനിൽ സ്ഥിരീകരിച്ച കേസുകളിൽ നിന്ന് 70.45 ശതമാനം രോഗമുക്തിയും, 0.24 ശതമാനം മരണനിരക്കുമാണുള്ളത് എന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മാനിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബഹ്‌റൈനിലെ ഐസൊലേഷൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ശേഷി 8,170 കിടക്കകളാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യംത്തെപ്പറ്റിയും, എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ 444 എന്ന നമ്പറിൽ വിളിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

Read More

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഏർപ്പെടുത്തിയ ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് യാത്രതിരിച്ചു. ഗർഭിണികൾ, കൈകുഞ്ഞുങ്ങൾ, ജോലി നഷ്ടപ്പെട്ടവർ, അടിയന്തിര ചികിത്സ ആവശ്യമുള്ളവർ, വിസിറ്റിംഗ് വിസയിൽ വന്നു കുടുങ്ങിപോയവർ തുടങ്ങി അത്യാവശ്യമായി നാട്ടിലേക്ക് എത്തേണ്ടവരായ 170 യാത്രക്കാരാണ് ഉണ്ടായിരുന്നത്.‌ എയർപോർട്ടിൽ വെൽകെയർ , ബി കെ എസ് എഫ് എന്നീവയുടെ സാമൂഹിക പ്രവർത്തകരും ഉണ്ടായിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ സംഘടനയുടെ പ്രസിഡന്റും, സാമൂഹിക പ്രവർത്തകൻ മരണപ്പെട്ടു എന്നത് തെറ്റായ പ്രചാരണം എന്നും അദ്ദേഹത്തിന് ഇപ്പോൾ നേരിയ പുരോഗതിയുള്ളതായും സുഹൃത്തുക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസവും ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു. വിവിധ രോഗങ്ങളാൽ വളരെ ഗുരുതരാവസ്‌ഥയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കഴിഞ്ഞിരുന്നത് എങ്കിലും ഇന്നലെ വൈകിട്ട് മുതൽ നേരിയ പുരോഗതിയുണ്ട്.

Read More

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കോവിഡ് -19 മരണങ്ങൾ ഇന്ത്യയിൽ രേഖപ്പെടുത്തി. 2,003 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 11,903 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ലോകത്തേറ്റവും കൂടുതൽ കാെവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യമായി ഇന്ത്യ മാറി. 24 മണിക്കൂറിനിടെ 10,974 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 3,54,065 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,55,227 പേര്‍ ചികിത്സയിലാണ്. 1,86,935 പേരുടെ രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 1,13,445 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് രോഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. സംസ്ഥാനത്ത് 50,057 സജീവ കേസുകളുണ്ട്. രോഗമുക്തി നേടിയവർ 57,851 പേരാണ്. മരിച്ചവരുടെ എണ്ണം ഇപ്പോൾ 5,537 ആയി ഉയർന്നു.

Read More

ന്യൂഡൽഹി: തലസ്ഥാനത്തെ കിടക്കകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ദില്ലി സർക്കാർ ദില്ലിയിലെ രാധ സോമി ആത്മീയ കേന്ദ്രത്തെ 200 ലധികം ഹാളുകളും 10,000 കിടക്കകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കോവിഡ് -19 കെയർ സൗകര്യമാക്കി മാറ്റാൻ ആരംഭിച്ചു. ആത്മീയ കേന്ദ്രത്തിന്റെ വിസ്തീർണ്ണം 22 ഫുട്ബോൾ മൈതാനങ്ങളുടെ അത്ര വലുപ്പമുള്ളതാണ്. ഒരു വശത്ത് ഡോക്ടർമാർക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. തലസ്ഥാനത്ത് കോവിഡ് -19 കേസുകളിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ക്രമീകരണങ്ങൾ. ദില്ലിയിൽ ആകെ 44,688 കേസുകളും 1,837 പേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ഹാളിൽ 50 രോഗികൾക്ക് ചികിത്സ നൽകും. രോഗികളുടെ ചികിത്സയ്ക്കായി ജൂൺ 30 നകം സമുച്ചയം പൂർണ്ണമായും തയ്യാറാകുമെന്ന് സത്സംഗ് വ്യാസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാരങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഇതിന് ആവശ്യമായ ലൈറ്റിംഗും ഫാനുകളും ഉണ്ടാകും. ഓരോ ഹാളിലും കൂളറുകൾ സ്ഥാപിക്കും. അതേസമയം, പ്രതിസന്ധി നേരിടാൻ അടുത്ത ആഴ്ച 20,000 കിടക്കകൾ ക്രമീകരിക്കാൻ മുഖ്യമന്ത്രി അരവിന്ദ്…

Read More

മനാമ: ബഹ്റൈനിലെ സാമൂഹ്യ സേവന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടായ്മയായ (BKSF) ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആദ്യചാർട്ടഡ് വിമാനം നാളെ ഉച്ചക്ക് 12 മണിക്ക് കോഴിക്കോട്ടേക്ക് യാത്രതിരിക്കും. ബഹ്‌റൈനിൽ ആദ്യമായിട്ടാണ് ഒരു ചാർട്ടഡ് വിമാനം ഇതുവരെ സംഘടനകൾ പ്രഖ്യാപിച്ച നിരക്കിനേക്കാൾ കുറഞ്ഞ നിരക്കായ 99 ബഹ്‌റൈൻ ദിനാറിന്‌ നൽകുന്നത്. ഫഹദാൻ ട്രാവൽസുമായി സഹകരിച്ചാണ് അവശതയനുഭവിക്കുന്നവർക്കും അർഹതപ്പെട്ടവർക്കും വേണ്ടി ഈ യാത്ര ഒരുക്കുന്നത്. കൂടാതെ രണ്ട് വയസ്സ് വരെ തികയുന്ന കുട്ടികൾക്കും തീർത്തും സൗജന്യമാക്കിയിരുകുകയാണ് ഈ സേവനം 46 kg ലേഗേജും 7 kg ഹാൻഡ് ബാഗും കൂടെ ഓരോ യാത്രക്കാരനും കൊണ്ടു പോവാം. ഈ കൊറോണ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സഹായവുമായി ബഹ്‌റൈനിൽ സജീവമാണ് ബഹ്റൈൻ കേരള സോഷ്യൽ ഫോറാം.

Read More

ചെന്നൈ: തമിഴ്‌നാട് മുഖ്യന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊറോണ ബാധിച്ച് മരിച്ചു. മധുര സ്വദേശിയായ 57 കാരനാണ് മരിച്ചത്. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്കരോഗവും കടുത്ത ശ്വാസതടസവും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഇത് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.തമിഴ്‌നാട് സെക്രട്ടേറിയറ്റിലും സ്ഥിതി അതീവഗുരുതരമാണ്. 149 ജീവനക്കാര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി ആരോഗ്യപ്രവര്‍ത്തക തിരുവല്ല സ്വദേശി റേച്ചല്‍ ജോസഫ് കൊറോണ ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ രക്തബാങ്ക് സൂപ്പര്‍വൈസറായിരുന്നു ഇവര്‍. ഭര്‍ത്താവിനും മകനുമൊപ്പം തുഗ്ലക്കാബാദിലായിരുന്നു താമസം. ഇന്നലെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊറോണ പ്രോട്ടാക്കോള്‍ പ്രകാരം സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More