ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കോവിഡ് -19 മരണങ്ങൾ ഇന്ത്യയിൽ രേഖപ്പെടുത്തി. 2,003 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 11,903 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ലോകത്തേറ്റവും കൂടുതൽ കാെവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യമായി ഇന്ത്യ മാറി.
24 മണിക്കൂറിനിടെ 10,974 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 3,54,065 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,55,227 പേര് ചികിത്സയിലാണ്. 1,86,935 പേരുടെ രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ 1,13,445 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് രോഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. സംസ്ഥാനത്ത് 50,057 സജീവ കേസുകളുണ്ട്. രോഗമുക്തി നേടിയവർ 57,851 പേരാണ്. മരിച്ചവരുടെ എണ്ണം ഇപ്പോൾ 5,537 ആയി ഉയർന്നു.