Author: News Desk

തിരുവനന്തപുരം: രോഗം ഉള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തിൽ യാത്ര ചെയ്താൽ രോഗം പകരുമെന്നും അതിനാൽ പരിശോധന നടത്തി രോഗം ഇല്ലാത്തവരെ കൊണ്ടുവരണമെന്നും പോസിറ്റീവ് കേസുകളെ അതാത് രാജ്യങ്ങളിൽ ചികിത്സിച്ചു ഭേദമാക്കാം എന്നും മാർച്ച് മാസത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ആളുകളെയും വിമാനത്തില്‍ കയറ്റും മുന്‍പ് ടെസ്റ്റിന് വിധേയരാക്കുകയും ഇതിന് ശേഷമേ വിമാനത്തില്‍ കയറ്റൂ എന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീടുള്ള നിലപാട് മാറ്റത്തിന് കാരണമെന്തെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രിക്ക് കാര്യങ്ങൾ ശരിക്കും പിടികിട്ടുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read More

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിന് ഉത്തരവാദികൾ ചൈനീസ് സൈനികരാണെന്നും പ്രകോപനം ആസൂത്രിതമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ അത് ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി ജയശങ്കര്‍ ചർച്ച നടത്തിയിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യയോട് “സംഘർഷത്തിന് ഉത്തരവാദികളായവരെ കഠിനമായി ശിക്ഷിക്കണമെന്നും മുൻ‌നിര സൈനികരെ നിയന്ത്രിക്കണമെന്നും” അറിയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ പ്രസ്ഥാവനയിലൂടെ പ്രതിഫലിപ്പിക്കുന്നത് ഇന്ത്യൻ സൈനികർ ചൈനീസ് പ്രദേശത്തേക്ക് കടന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ ലംഘിച്ചുവെന്നുമുള്ള നിലപാടിൽ ചൈന ഉറച്ചു നിൽക്കുന്നു എന്നാണ്. ചൈനയുടെ അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ചൈനയുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി സ്ഥിതിഗതികൾ മാറ്റാനുള്ള ശ്രമമായാണ് ഇന്ത്യ ഏറ്റുമുട്ടലിനെ കുറ്റപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ പ്രസ്താവനയിൽ, ചൈനയുമായുള്ള അതിർത്തിയിൽ സമാധാനത്തിന് പ്രതിജ്ഞാബദ്ധരായി തുടരുന്നതായും എല്ലായ്പ്പോഴും യഥാർത്ഥ…

Read More

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിലും മരണത്തിലും വർദ്ധനവുണ്ടാകുന്നുവെങ്കിലും രോഗം ഭേദമാകുന്നവരുടെ എണ്ണം ആശ്വാസം നൽകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,922 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ആകെ 1,86,935 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52.8 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,63,187 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 60,84,256 സാമ്പിളുകളാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയത്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,54,065 പേര്‍ക്കാണ്.

Read More

മനാമ: 57 വയസുള്ള ഒരു സ്വദേശി പൗരൻ കൂടി മരണപ്പെട്ടതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ ഇന്നത്തെ രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 49 ആയി.

Read More

ദുബായ്: ഫ്ലൈ ദുബായിയുടെ പരിചയസമ്പന്നരായ ടീം എയർലൈൻ വാണിജ്യ സേവനത്തിലേക്ക് മടങ്ങിവരുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. മാർച്ചിൽ വിമാന സർവീസിൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിനെ തുടർന്ന് ഫ്ലൈ ദുബായ് സർവീസ് നിർത്തി വച്ചിരുന്നു. വീണ്ടും സർവീസ് നടത്താൻ തയ്യാറെടുക്കുമ്പോൾ യാത്രക്കാർക്ക് ശുചിത്വം ഉറപ്പുനൽകുന്നുണ്ട്. ഫ്ലൈ ദുബായ് അതിന്റെ പുനർ‌നിർവചിച്ച ഉപഭോക്തൃ യാത്രയെക്കുറിച്ചും ഫ്ലൈറ്റ് ഷെഡ്യൂളിന്റെ വിശദാംശങ്ങളെക്കുറിച്ചും യഥാസമയം പ്രഖ്യാപിക്കും.

Read More

മനാമ: കോവിഡ് പ്രതിസന്ധി മൂലം പ്രയാസം  അനുഭവിക്കുന്ന പ്രവാസികളെയും കൊണ്ട് ഇന്ത്യൻ ക്ലബ്ബ് ചാർട്ടർ ചെയ്ത വിമാനങ്ങളിൽ ഒന്നാമത്തെ വിമാനം ഇന്നലെ പോയി. കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 172  യാത്രക്കാരുമായി കോഴിക്കെട്ടെക്കുള്ള യാത്രാ വിമാനമാണ് ബഹ്റൈനിൽ നിന്നും പോയത്. ഇത് കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള അഞ്ചു വ്യത്യസ്ത വിമാനത്താവളങ്ങളിലേക്കാണ് ഇന്ത്യൻ ക്ലബ്ബ് ഫ്‌ളൈറ്റുകൾ ചാർട്ടർ ചെയ്തിരിക്കുന്നത്. https://youtu.be/R3tqC8ybTNo പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കുവാൻ വേണ്ടി ഇന്ത്യൻ ക്ലബ്ബ്  മുന്നിട്ടിറങ്ങുകയായിരുന്നു  എന്ന്  പ്രസിഡന്റ് സ്റ്റാലിൻ ജോസഫും സെക്രട്ടറി ജോബ്  എം ജെയും പറഞ്ഞു. ഈ മാസം മൂന്നാം തിയ്യതി അജി ഭാസിയുടെയും ,  സാനി പോളിന്റെയും ,  അനീഷ്‌ വർഗ്ഗീസിന്റെയും  നേതൃത്വത്തിൽ ഒരു സബ്കമ്മറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.  ഇന്ത്യൻ ക്ലബ്ബ് അസിസ്റ്റന്റ് ട്രഷറർ വിനോദ്  തമ്പി,  പ്രവർത്തനങ്ങൾ ഏകോപിക്കുകയും ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് മാർഷൽ ദാസൻ , ഇന്ത്യൻ ക്ലബ്ബ് ബാഡ്മിന്റൺ സെക്രട്ടറി സുനീഷ്‌ കല്ലിങ്കൽ, ബ്ലസൻ ജോയ്, എന്നിവർ…

Read More

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമർപ്പിച്ച് കൈകൂപ്പി മൗന പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് പ്രധാനമെന്നും മോദി വ്യക്തമാക്കി.

Read More

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് 575 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 37,533 ആയി ഉയർന്നു. ഇന്ന് മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണ നിരക്ക് 306 ആയി. ഇന്ന് 690 പേരുകൂടി രോഗമുക്തരായതോടെ മൊത്തം രോഗം ഭേദമായവരുടെ എണ്ണം 28,896 ലേക്കുയർന്നു. ഇപ്പോൾ ചികിത്സയിലുള്ളവർ 8,331 ആണ്. ഇവരിൽ 190 പേർ ഗുരുതരാവസ്ഥയിലുമാണ്. പുതുതായി പരിശോധയ്ക്ക് വിധേയമായവർ 2885 പേരാണ്. നിലവിൽ 3,43,027 പേരെയാണ് പരിശോധയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.

Read More

തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ നിന്ന് ഇനി കൊറോണയില്ലാത്തവര്‍ മാത്രം കേരളത്തിലേക്കെത്തിയാല്‍ മതിയെന്നും കൊറോണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.എല്ലാ വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും ഇനിമുതല്‍ കൊറോണ നെഗറ്റീവ് പരിശോധന നിര്‍ബന്ധമാണ്. ട്രൂനെറ്റ് രാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമെ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാന്‍ പാടുള്ളൂ എന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ രോഗം ഉള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ വരുന്നത് രോഗവ്യാപനം രൂക്ഷമാക്കാന്‍ ഇടയാകും. എംബസികളില്‍ ട്രൂനെറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Read More

മനാമ: ബഹറിനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടു. 64 വയസുള്ള സ്വദേശി പൗരനാണ് മരിച്ചത്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ ബഹ്‌റൈനിലെ ആകെ മരണം 48 ആയി ഉയർന്നു.

Read More