- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
ഓപ്പറേഷന്‍ അജയ്: 230 പേരുമായി ഇസ്രയേലിൽ നിന്ന് ആദ്യവിമാനം ഇന്ന് മടങ്ങും, വരുംദിവസങ്ങളിൽ 7 വിമാനങ്ങൾ
ന്യൂഡല്‍ഹി: യുദ്ധബാധിത ഇസ്രയേലില്‍നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടെല്‍ അവീവിലേക്ക് എയര്‍ ഇന്ത്യ ഏഴു വിമാനങ്ങള്‍ അയയ്ക്കും. ‘ഓപ്പറേഷന്‍ അജയ്’ എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാദൗത്യം. ഒക്ടോബര്‍ പതിനെട്ടാം തീയതിവരെ ദിവസം ഒന്ന് എന്ന നിലയ്ക്ക് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിലെ വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി ചുരുങ്ങിയത് 900 ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ ഇന്ത്യക്കാരായ നിരവധി വ്യാപാരികളും ഐ.ടി. ജീവനക്കാരും കെയര്‍ഗീവേഴ്‌സും ഇസ്രയേലിലുണ്ട്. അതേസമയം, ഇസ്രയേലിലെ ബെന്‍ ഗുരിയന്‍ വിമാനത്താവളത്തില്‍നിന്ന് 230 ഇന്ത്യക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച രാത്രി ഇന്ത്യയിലേക്ക് പുറപ്പെടും. രാത്രി ഒന്‍പതുമണിക്കാണ് വിമാനം ഇസ്രയേലില്‍നിന്ന് തിരിക്കുക. യാത്രക്കാരില്‍നിന്ന് ടിക്കറ്റിന് പണം ഈടാക്കില്ല. സര്‍ക്കാരാണ് ഇവരുടെ മടങ്ങിവരവിനുള്ള ചെലവ് വഹിക്കുന്നത്.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിന് സസ്‌പെന്‍ഷന്‍. കരിപ്പൂരിലെ സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റായ ഹരിയാണ സ്വദേശി നവീന്‍കുമാറിനെയാണ് സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് നവീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുപിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി. കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്തിന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. അറുപതോളം തവണയാണ് ഇവര്‍ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാര്‍ട്ട് സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറിയത് നവീന്‍ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ബുധനാഴ്ച രാവിലെ നവീന്റെ കുളത്തൂര്‍ തലേക്കരയിലുള്ള വാടകവീട്ടിലും കൊണ്ടോട്ടി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കള്ളക്കടത്തില്‍ നവീനിനുള്ള പങ്ക് വ്യക്തമായതിനെത്തുടര്‍ന്ന് കൂടുതല്‍ തെളിവു ശേഖരിക്കാനായിരുന്നു പരിശോധന. കള്ളക്കടത്ത് സംഘങ്ങളില്‍നിന്ന് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ പോലീസിനു കിട്ടിയതായി സൂചനയുണ്ട്. ചില ബാങ്ക്…
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിലെ ഉപകരണങ്ങള്‍ ഇടിമിന്നലില്‍ തകര്‍ന്നു. നാല് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഗുരു കൃപാ ബോട്ടിലെ ടി.ടി. നിജു, ടി.ടി.ശൈലേഷ്, ടി.ടി.സന്തോഷ്, ടി.ടി.പ്രസാദ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ നിജുവിന്റെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബോട്ടില്‍ നിന്ന് മത്സ്യം നീക്കുന്നതിനിടയിലാണ് മിന്നലേറ്റത്. തണ്ണീംമുഖത്ത് വലിയപുരയില്‍ ടി.വി. രഞ്ജിത്തിന്റെതാണ് ബോട്ട്. ഇടിമിന്നലില്‍ വഞ്ചിയിലെ ജി.ടി.എസ്, വയര്‍ലെസ്, എക്കൊ സൗണ്ടര്‍ ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയവയും കത്തിനശിച്ചു.അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഗുരുവായൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി. ബുധനാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആറരയോടെയായിരുന്നു തുലാഭാരവഴിപാട്. വെണ്ണയും കദളിപഴവും പഞ്ചസാരയും കൊണ്ടായിരുന്നു തുലാഭാരം.തുലഭാരത്തിനായി 75 കിലോഗ്രാം കദളിപ്പഴം വേണ്ടിവന്നു. ദര്‍ശനത്തിന് ശേഷം കളഭവും പഴവും പഞ്ചസാരയുമടങ്ങിയ ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ക്ഷേത്രം അസി. മാനേജര്‍ പ്രദീപ് വില്യാപ്പള്ളി നല്‍കി. പ്രതിപക്ഷ നേതാവിനൊപ്പം പ്രൈവറ്റ് സെക്രട്ടറി അനില്‍കുമാറും ഉണ്ടായിരുന്നു.
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ നാല്പത്തി അഞ്ചാം വാർഷികാഘോഷം ഒക്ടോബർ 13 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഗൾഫ് എയർ ക്ലബിൽ വച്ച് നടത്തപ്പെടുന്നു. ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെ അധ്യക്ഷതയിൽ കൂടുന്ന ആഘോഷ പരിപാടിയിൽ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുക്കമാസ് മുഖ്യ അഥിതി ആയിരിക്കും. കൂടാതെ ബഹ്‌റിനിലെ രാഷ്ട്രീയ, സംസ്ക്കാരിക, മത മേലധ്യക്ഷന്മാർ ആഘോഷ പരിപാടികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിക്കും. https://youtu.be/US2g_WeTXqo?si=qdZ1-arWMxjdI1Pc&t=141 തുടർന്ന് ആഘോഷപരിപാടികളുടെ ഭാഗമായി സ്റ്റാർ വിഷന്റെ ബാനറിൽ “സാൽഗോ – 2023” മ്യൂസിക്കൽ ആന്റ് കോമഡി മെഗാ ഷോ അരങ്ങേറും. അരഫാത് കടവിൽ നയിക്കുന്ന ഷോയിൽ ഹാസ്യ താരങ്ങളായ സുധീർ പറവൂർ, സമദ്, പിന്നണിഗായകരായ ഷാഫി കൊല്ലം, ശ്രീനാഥ്, മെറിൻ ഗ്രിഗറി, രഞ്ജിനി എന്നിവർ അണിനിരക്കും എന്ന് ഇടവക വൈസ് പ്രസിഡന്റ് മാത്യു വർക്കി, സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്ക്, ട്രഷറർ ബൈജു പി.…
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ ഇറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ആര്‍ത്രശേരി ജോസിന്റെ മൃതദേഹമാണ് ആന ഓടിയ വഴിയില്‍ നിന്ന് കണ്ടെത്തിയത്. 63 വയസായിരുന്നു. ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റാണെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. ‘എല്ലാവരോടും സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും മാറി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. ഇയാള്‍ ഏങ്ങനെ വന്നുപെട്ടു എന്നറിയില്ല. ആന ചവിട്ടിയാണ് മരിച്ചതെന്നാണ് മനസിലാക്കുന്നത്’- റെയ്ഞ്ച് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആന ഓടുന്ന വഴിയില്‍ ജോസിനെ കണ്ടതിനെ തുടര്‍ന്ന് അയാളോട് മാറി നില്‍ക്കാന്‍ നാട്ടുകാര്‍ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം ആന ഓടിയ വഴിയില്‍ നിന്നും നാട്ടുകാര്‍ കണ്ടെത്തിയത്. കഴുത്തിനും കാലിനും മുറിവുകളുണ്ട്. പോസ്റ്റമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
കൊച്ചി: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ നിലപാടു വ്യക്തമാക്കി എം സ്വരാജ്. ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്, സ്വരാജിന്റ നിലപാടു വിശദീകരണം. ”ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിര്‍ത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നുകഴിഞ്ഞു. പലസ്തീനികള്‍ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണ്, അതെ. അതെന്തുതന്നെയായാലും”- സ്വരാജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023: ക്രിക്കറ്റ് ഫൈനൽ വെള്ളിയാഴ്ച നടക്കും
മനാമ: ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 ന്റെ ഭാഗമായ ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനൽ ഒക്ടോബർ 13 നു വെള്ളിയാഴ്ച നടക്കും. ഒക്‌ടോബർ 12നു വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലിന്റെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് വിഭാഗത്തിലെ ആദ്യ മത്സരത്തിൽ മഹാരാഷ്ട്ര എ ടീം മഹാരാഷ്ട്ര ബി ടീമിനെ നേരിടും. രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഗുജറാത്ത് കർണാടകയെ നേരിടും. ഓപ്പൺ ടീം വിഭാഗത്തിലെ സെമിഫൈനലിൽ ഷഹീൻ ഗ്രൂപ്പ് എയും എസ്എൻസിഎസ് റോയൽ റൈഡേഴ്സും മത്സരിക്കും. ഈ വിഭാഗത്തിലെ രണ്ടാം സെമിയിൽ റിഫ ഇന്ത്യ സ്റ്റാർസുമായി സ്മാർട്ട് സിസി മത്സരിക്കും. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിലാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിലെ ഫ്ലഡ്‌ലൈറ്റ് ഗ്രൗണ്ടിൽ രാത്രി 7.30 ന് മത്സരം ആരംഭിക്കും. ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച നടക്കും. എല്ലാ ടീമുകളും തുല്യ ശക്തികളായതിനാൽ ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 വിജയിപ്പിക്കാൻ ഇന്ത്യൻ…
ചെന്നൈ: പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഗുണ്ടാ നേതാക്കള്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട് തിരുവള്ളൂരിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതികളും പുഴല്‍ സ്വദേശികളുമായ സതീഷ്, മുത്തുശരവണന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുണ്ടകള്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചു വെടിവച്ചുവെന്നാണ് പോലിസിന്റെ വിശദീകരണം. മരിച്ച രണ്ടു പേരില്‍ മുത്തുശരവണന്‍ അണ്ണാ ഡിഎംകെ നേതാവ് പാര്‍ഥിപനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. തിരുവള്ളൂര്‍ സോലവാരത്തിന് അടുത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്നു പുലര്‍ച്ചെ 3.30നാണ് പോലിസും ഇവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കുപ്രസിദ്ധ ഗുണ്ടയായ ബോംബ് ശരവണന്റെ സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് വിവരം.ഒട്ടേറെ കേസുകളില്‍ പ്രതികളായ ഇരുവര്‍ക്കുമായി കുറച്ചു നാളുകളായി പോലിസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനായി ആവടി സിറ്റി പോലിസ് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിലാണു സതീഷും മുത്തുശരവണനും തിരുവള്ളൂരിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിലുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്ന് പോലിസ് സംഘം ഇവര്‍ താമസിച്ചിരുന്ന വീടു വളഞ്ഞു. ഇരുവരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സതീഷ് കൈവശമുണ്ടായിരുന്ന വ്യാജ തോക്ക് ഉപയോഗിച്ച്…
ഗാസ: മിന്നലാക്രമണത്തിനു തിരിച്ചടിയായി ഇസ്രയേൽ യുദ്ധപ്രഖ്യാപനവും പ്രത്യാക്രമണവും നടത്തിയിട്ടും അടങ്ങില്ലെന്ന് അവകാശപ്പെട്ട് ഹമാസ്. തുടക്കത്തിലെ മാത്രം ലക്ഷ്യമാണ് ഇസ്രയേലെന്നും ലോകമാകെ ഉന്നമിട്ടാണു പ്രവർത്തനം എന്നുമാണു വീരവാദം. ഹമാസ് കമാൻഡർ മഹ്മൂദ് അൽ–സഹറിന്റേതാണു മുന്നറിയിപ്പ്. ‘‘ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേൽ. ഈ ഭൂമി മുഴുവൻ ഞങ്ങളുടെ നിയമത്തിനു കീഴിലാകും. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവിൽ വരും. അനീതിയോ അടിച്ചമർത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീൻ ജനതയ്ക്കും അറബ് വംശജർക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും.’’– വിഡിയോ സന്ദേശത്തിൽ മഹ്മൂദ് അൽ–സഹർ പറഞ്ഞു. ഇസ്രയേലിനെ നടുക്കിയ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരനെപ്പറ്റിയുള്ള വിവരങ്ങളും പുറത്തുവന്നു. മുഹമ്മദ് ദായിഫ് (58) ആണ് ആക്രമണത്തിനു പിന്നിൽ. അൽ അക്സ പള്ളിയിൽ 2021ൽ ഇസ്രയേൽ നടത്തിയ റെയ്ഡിനുള്ള മറുപടിയായിട്ടായിരുന്നു ആക്രമണം. ഹമാസ് ടിവി ചാനലിലൂടെയാണു ദായിഫിന്റെ സന്ദേശം പുറത്തുവന്നത്. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാൻ പോലും ഈ ആക്രമണത്തെപ്പറ്റി അറിഞ്ഞിരുന്നില്ല.…
