Author: News Desk

മനാമ: ബഹ്‌റൈനിലേക്ക് കോട്ടിംഗ് ഇൻസ്പെക്ടർമാരെ ആവശ്യമുണ്ട്. ബഹ്‌റൈനിൽ ഉള്ളവർ മാത്രം അപേക്ഷിക്കുകയും, ബന്ധപ്പെടുകയും ചെയ്യുക. (Posted Date- June 20, 2020)

Read More

മനാമ: വേനൽ ചൂട് കാരണം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഏർപ്പെടുത്തുന്ന മദ്ധ്യാഹ്ന തൊഴിൽ നിയന്ത്രണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ തുറസായ സ്‌ഥലങ്ങളിൽ ജോലികൾ ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തുന്നത് . തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക, ചൂട്, ക്ഷീണം, സൂര്യാഘാതം എന്നിവയ്ക്കെതിരായ അവരുടെ സുരക്ഷ ഉറപ്പുവരുത്തുക, വേനൽക്കാല സംബന്ധമായ രോഗങ്ങൾ തടയുക, തൊഴിലിടങ്ങളിലെ അപകടം കുറയ്ക്കുക തുടങ്ങിയവയാണ് മധ്യാഹ്ന തൊഴിൽ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്. നിയമനിർമ്മാണത്തിലെ വ്യവസ്ഥകൾ പാലിക്കാൻ തൊഴിലുടമകളെയും തൊഴിലാളികളെയും പ്രേരിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിൻ തൊഴിൽ മന്ത്രാലയം ആരംഭിച്ചു. തൊഴിലാളികളുടെ സുരക്ഷയിലും ആരോഗ്യത്തിലും ഉൽ‌പാദനക്ഷമതയിലും ഉയർന്ന താപനിലയുടെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വർക്ക് ഷോപ്പുകൾ, പോസ്റ്റുകൾ എന്നിവ വിതരണം ചെയ്തു. വേനൽക്കാലത്ത് വർക്ക് സൈറ്റുകളിൽ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വെർച്വൽ വർക്ക് ഷോപ്പുകൾ തൊഴിൽ…

Read More

വാഷിംഗ്ടണ്‍: കോപ്പന്‍ഹേഗ് ജനാധിപത്യ ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെയാണ് ചൈനക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്നത് ചൈനീസ് സൈന്യമാണെന്നും, ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ചൈന, തെമ്മാടി രാഷ്ട്രമെന്ന് അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 59 ആയി. 69 വയസ്സുള്ള വിദേശിയാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം ഇദ്ദേഹത്തിന്റെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊറോണ. കൊല്ലത്ത് 24 പേര്‍ക്കും, പാലക്കാട് 23 പേര്‍ക്കും പത്തനംതിട്ടയില്‍ 17 പേര്‍ക്കും, കോഴിക്കോട് 12 പേര്‍ക്കും, കോട്ടയത്ത് 11 പേര്‍ക്കും, കാസര്‍കോട് 7 പേര്‍ക്കും, തൃശ്ശൂരിൽ ആറ് പേര്‍ക്കും, മലപ്പുറം, വയനാട് , ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും, ആലപ്പുഴ , കണ്ണൂർ എന്നീ ജില്ലകളിൽ നാല് പേർക്ക് വീതവും, എറണാകുളത്ത് മൂന്ന് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Read More

മനാമ: കൊറോണ ടെസ്റ്റ് നടത്താനായി ബഹ്‌റൈൻ എക്സിബിഷൻ സെൻററിൽ എത്തിയ സജിൻ സുകുമാരൻ അവിടെവെച്ചു ഹൃദയാഘാതം മൂലം മരണപ്പെട്ടു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയാണ്.മൃതദേഹം ബഹ്‌റൈനിൽ സംസ്‌കരിക്കും.

Read More

ന്യൂഡല്‍ഹി: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യോഗയുടെ പ്രധാന്യം വര്‍ധിച്ചിരിക്കുകയാണ്. യോഗാ പരിശീലനത്തിലൂടെ ഉത്കണ്ഠയും ഏകാന്തത മൂലമുണ്ടാകുന്ന മാനസിക പിരമുറുക്കവും തടയാമെന്നും യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് പറഞ്ഞു. കൊറോണ വൈറസ് എന്ന മഹാമാരി പുതിയ യാഥാര്‍ത്ഥ്യത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്. പലരുടെയും ജീവിതത്തെ ഇത് ദോഷകരമായി ബാധിച്ചു. പലര്‍ക്കും ഏകാന്തയും ഉത്കണ്ഠയും രോഗഭീതിയും വേവലാതികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ദുബായ്: വാഹനങ്ങൾ അണുവിമുക്തമാക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദേശവുമായി ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി. യാത്ര പുറപ്പെടുന്നതിനും മുമ്പും യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷവും വാഹനങ്ങൾ അണുവിമുക്തമാക്കണമെന്ന് സോഷ്യൽ മീഡിയയിൽകൂടിയുള്ള വീഡിയോയിൽ ആര്‍.ടി.എ ആവശ്യപ്പെട്ടിരിക്കുന്നത്.വാഹനങ്ങളുടെ അകത്തും പുറത്തുമുള്ള ഡോര്‍ ഹാന്റിലുകള്‍, സ്റ്റിയിറിങ് വീല്‍, ഗിയര്‍ സ്റ്റിക്ക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സീറ്റ് ബെല്‍റ്റുകള്‍ എന്നിങ്ങനെ എപ്പോഴും സ്പര്‍ശിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കണം.

Read More

ബഹറിനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 58 ആയി. 46 വയസ്സുള്ള സ്വദേശി വനിതയാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

റിയാദ് : മക്കയിലെ ചെറുതും വലുതുമായ 1560 ഓളം പള്ളികൾ അടുത്ത ഞായറാഴ്ച പുലർച്ചെ മുതൽ പ്രാർത്ഥനക്കായി തുറന്നു കൊടുക്കാൻ ഒരുങ്ങുകയാണെന്നു മക്കയിലെ അസിസിയ ഡിസ്ട്രിക്റ്റ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം മെല്ലി പറഞ്ഞു. ഇസ്ലാമിക് അഫയേഴ്സ്, കോൾ ആൻഡ് ഗൈഡൻസ്, ആരോഗ്യ മന്ത്രാലയം എന്നിവയുടെ മേൽനോട്ടത്തിൽ ആയിരിക്കും പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നും,ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രാർത്ഥന റഗ്ഗുകൾ, വരികൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കൽ തുടങ്ങി എല്ലാ മുൻകരുതൽ നടപടികളും നടപ്പിലാക്കി വേണം പള്ളികൾ തുറക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

Read More