Author: News Desk

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൂടാതെ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ഭീകരാക്രമണത്തിന് പദ്ധതിയിട്ട് അഞ്ചോളം ഭീകരര്‍ ജമ്മു കശ്മീരില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ട്രക്കിലാണ് ഇവര്‍ ഡല്‍ഹിലേക്ക് വരുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഭീകരരില്‍ ചിലര്‍ അതിര്‍ത്തി കടന്ന് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്

Read More

സൗദി: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ മുടിക്കോട് സ്വദേശി മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീം മക്കയില്‍ മരിച്ചു. അറുപതു വയസായിരുന്നു. ഭാര്യ: റുഖിയ, മക്കള്‍: മുഹമ്മദ് ജസീല്‍, നൂര്‍ബാനു, സഫീദ, നവാഫ്. കൊറോണയെത്തുടർന്ന് വിവിധ ആശുപത്രികളിൽ ഇദ്ദേഹത്തെ ചികിത്സിച്ചിരുന്നു.

Read More

മനാമ: 2020 ജൂൺ 21 ന്‌ നടത്തിയ 7379 COVID-19 ടെസ്റ്റുകളിൽ‌ 434 പുതിയ കൊറോണ പോസിറ്റീവ് കേസുകൾ‌ കണ്ടെത്തി. ഇതിൽ 273 പേർ പ്രവാസി തൊഴിലാളികളാണ്. ഇന്ന് 3 പേർ മരണപ്പെട്ടു. ഇന്ന് 629 പേർ രോഗമുക്തി നേടി. 32 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഇതോടെ ഇതുവരെ 16419 പേർ മൊത്തത്തിൽ രോഗമുക്തി നേടി. ഇതുവരെ ബഹ്‌റൈനിൽ 477788 പേരെ കൊറോണ പരിശോധന നടത്തി. ഇതുവരെ ബഹ്‌റൈനിൽ 21764 പരിശോധനയിലൂടെ പേർക്ക് കൊറോണ കണ്ടെത്തിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 63 ആയി. 64 വയസ്സുള്ള സ്വദേശിപൗരനാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 62 ആയി. 88 വയസ്സുള്ള സ്വദേശിയാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനുണ്ടാകില്ലെന്ന സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരി. അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങൾക്ക് അനുസൃതമായായിരിക്കും. ബാക്കിയുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര സർവീസ് പുനഃരാരംഭിച്ചെന്നും നമ്മൾ മാത്രമാണ് ആരംഭിക്കാത്തതെന്നും പറയുന്നതിൽ യാഥാർഥ്യമില്ല. മറ്റു രാജ്യങ്ങൾ എപ്പോഴാണോ വിമാനങ്ങൾ സ്വീകരിക്കാനും മറ്റും തയ്യാറാകുന്നത് അതിനനുസൃതമായിട്ടാകും നമ്മുടെ സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് മുടക്കമില്ലാതെ തുടരും. ഈ അവസരത്തിൽ മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കണമെങ്കിൽ രണ്ട് കേന്ദ്രങ്ങളും തയ്യാറായിരിക്കണം. ഒപ്പം യാത്രികരും വേണം. ഇതെല്ലാം നോക്കി കേസ് ടു കേസ് അടിസ്ഥാനത്തിൽ വിമാന സർവീസുകൾ ആരംഭിക്കുന്നത് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയും മന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വന്ദേഭാരത് മിഷൻ നാലാംഘട്ടം ജൂലൈയിൽ തുടങ്ങും. നാലാം ഘട്ടത്തിൽ 700 വിമാനങ്ങൾ സർവീസ് നടത്തും. ഇതുവരെ 540 വിമാനങ്ങളിൽ…

Read More

മനാമ : കെ പി സി സി ജനറൽ സെക്രട്ടറിയും ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്റെ ആകസ്മിക നിര്യാണത്തിൽ ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം, തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ പദവി അലങ്കരിച്ചിട്ടുള്ള അദ്ദേഹം കണ്ണൂർ ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നെ ശക്തിപ്പെടുത്താൻ ധീരമായ നേതൃത്വം നൽകിയ വ്യക്തിയാണ്. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്കും നേതാക്കൾക്കും വളരെ സ്വീകാര്യനായിരുന്ന ജനകീയ നേതാവായിരുന്നു അദ്ദേഹം. മലബാർ മേഖലയിൽ കൊണ്ഗ്രെസ്സ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തിന്റെ വിയോഗം കൊണ്ഗ്രെസ്സ് പാർട്ടിക്കും തൊഴിലാളി പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് ഐ വൈ സി സി ദേശീയ നേതൃത്വം അനുശോചനകുറിപ്പിലൂടെ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാനുഷിക പ്രവർത്തനത്തിൻറെയും, യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധിയും , ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്ട് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ദേശീയ ഫുട്ബോൾ ടീമുമായി വീഡിയോ കാൾ മീറ്റിംഗ് നടത്തി.

Read More

മനാമ: കോവിഡ്-19 കാരണം ബഹ്‌റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കഴിഞ്ഞ രണ്ടു മാസമായി രണ്ടു ഘട്ടങ്ങളിലായി ഡ്രൈ ഫുഡ് വിതരണവും, മരുന്നു വിതരണവും, മാസ്‌ക്ക് വിതരണവും നടത്തിയ കൊല്ലം പ്രവാസി അസോസിയേഷൻ മൂന്നാം ഘട്ട സഹായപ്രവർത്തനങ്ങൾ ആരംഭിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തിലെ രണ്ടു പേർക്ക് നാട്ടിലേക്ക് പോകുന്നതിനു ആവശ്യമായ രണ്ടു വിമാന ടിക്കറ്റും ആവശ്യമായ സാമ്പത്തിക സഹായവും നൽകിക്കൊണ്ടാണ് മൂന്നാം ഘട്ട സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ 3 മാസമായി 250ൽ പരം ഭക്ഷണകിറ്റും, നിരവധി നിർധന പ്രവാസികൾക്ക് മരുന്നും, ഏകദേശം 30 ഓളം പ്രവാസികൾക്ക് നാട്ടിലേക്കു പോകാനുള്ള യാത്രാ സൗകര്യങ്ങളും, നൽകാൻ കഴിഞ്ഞു. ജീവകാരുണ്യ രംഗത്തു വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി യാത്ര മിഷന്റെ നേതൃത്വത്തിൽ നിർധനരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ വേണ്ടി ചെയ്യുന്ന സൗജന്യ ചാർട്ടേർഡ് ഫ്ലൈറ്റ് എന്ന സദുദ്യമത്തിനും പങ്കാളികളാകുന്നു. സെൻട്രൽ കമ്മിറ്റിയുടെയും ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെയും, വനിതാ വിഭാഗത്തിന്റെയും, മറ്റു അംഗങ്ങളുടെയും സഹായത്തോടെ നാല് വിമാന ടിക്കറ്റ് നൽകി കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലെ പ്രയാസമനുഭവിക്കുന്നവർക്കുള്ള ഭക്ഷണ…

Read More

മനാമ:യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ജി സി സി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഐവൈസിസി ബഹ്റൈൻ നൽകുന്ന ടിക്കറ്റുകളിൽ നാലാമത്തെ ടിക്കറ്റ് തിരൂർ സ്വദേശി അബ്ദുൾ കരീമിന് ഐ വൈ സി സി ദേശീയ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ കൈമാറി.മനാമ ഏരിയ പ്രസിഡണ്ട് നബീൽ,സെക്രട്ടറി അൻസാർ,ഏരിയ കമ്മറ്റി അംഗം ജാസിം എന്നിവർ സന്നിഹിതരായിരുന്നു.

Read More