Author: News Desk

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കൊറോണ വൈറസിനെതിരെ പോരാടുന്ന സഖ്യത്തിന് അടുത്ത 12 മാസത്തിനുള്ളിൽ പരിശോധനകളും, ചികിത്സകളും, വാക്സിനുകളും വികസിപ്പിക്കാൻ 31.3 ബില്യൺ ഡോളർ ആവശ്യമാണ് എന്ന് ലോകാരോഗ്യ അറിയിച്ചു. ഇതുവരെ 3.4 ബില്യൺ ഡോളർ സംഭാവന ലഭിച്ചിട്ടുണ്ട്, ഇനി വേണ്ടത് 27.9 ബില്യൺ ഡോളറാണ്, അതിൽ 13.7 ബില്യൺ ഡോളർ അടിയന്തിരമായി ആവശ്യമാണ്. 2021-ന്റെ പകുതിയോടെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് 245 ദശലക്ഷം ചികിത്സാ കോഴ്സുകളും, 500 ദശലക്ഷം ടെസ്റ്റുകളും വിതരണം ചെയ്യുകയെന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമെന്ന് പ്രസ്താവനയിൽ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ മരണം 73 ആയി. 47 വയസ്സുള്ള സ്വദേശിനിയാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

മനാമ: ബഹറൈനിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് സഹായവുമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ. സി. ആർ. എഫ്). ഇന്ത്യയിലെ ഏത് എയർപോർട്ടിലേക്കും വന്ദേ ഭാരത മിഷൻ വഴി നാട്ടിലേക്ക് പോകുവാനായി അർഹതപ്പെട്ടവർക്ക്‌ (കുടുംബങ്ങൾക്കും) പൂർണ്ണമായോ ഭാഗികമായോ ടിക്കറ്റ് ഐ. സി. ആർ. എഫ് സഹായം നൽകുന്നു. ഇതിനായി ഐ. സി. ആർ. എഫ്‌ അംഗങ്ങളെ സമീപിക്കാവുന്നതാണ്.ഐ. സി. ആർ. എഫ്‌ അംഗൾ വിവരങ്ങൾ ക്രോഡീകരിച്ച് അപ്പ്രൂവൽ ടീം അംഗീകരിക്കുന്ന രീതിയാണ് ഇതിനായി ഏർപ്പാടാക്കിയിരിക്കുന്നത്‌.കൂടുതൽ വിവരങ്ങൾക്ക് 35990990,38415171 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 72 ആയി. 83 വയസ്സുള്ള സ്വദേശിനിയാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ മറികടന്ന് സ്‌കൂൾ കലണ്ടറിലെ വിവിധ പ്രത്യേക ദിനങ്ങൾ വളരെ ആവേശത്തോടെ ഓൺലൈനിൽ ആഘോഷിച്ചു. ജൂൺ 21 നു റിഫ കാമ്പസിലെ വിദ്യാർഥികൾ അന്താരാഷ്ട്ര യോഗ ദിനം ഉത്സാഹപൂർവ്വം ആഘോഷിച്ചു. കുട്ടികൾ അവരുടെ വീട്ടിൽ നിന്നും വിവിധ യോഗാഭ്യാസ മുറകൾ അവതരിപ്പിച്ചു. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന മാതൃദിനത്തിലും പിതൃ ദിനത്തിലും അവർ മാതാപിതാക്കൾക്ക് സ്വയം രൂപകൽപ്പന സ്നേഹ സമ്മാനങ്ങൾ നൽകി. ജൂൺ 5നു ലോക പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾ അവരുടെ വീട്ടിലെ പൂന്തോട്ടത്തിൽ സസ്യങ്ങൾ നട്ടുനനച്ചു. ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷികവും ഗണിതശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും അനുസ്മരിച്ചാണ് ദേശീയ ഗണിത ദിനം അവർ ആഘോഷിച്ചത്. പാഠപുസ്തകങ്ങളിലെ പരീക്ഷണങ്ങളെയും കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി ഭൂമിയെ അടുത്തറിയാൻ ഭൗമദിനം അവസരം നൽകി. സുരക്ഷ യുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി എച്ച്എസ്എസ്ഇ, അച്ചടക്ക വാരം എന്നിവയും കുരുന്നുകൾ ആഘോഷിച്ചു. ‘ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെയും പഠനത്തിന്റെയും പ്രചോദനാത്മകമായ പരിവർത്തനമാണ് ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ നടക്കുന്നതെന്ന് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്…

Read More

മനാമ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ബഹ്‌റൈനിലെ മാധ്യമ രംഗത്തും, ചാരിറ്റി പ്രവർത്തനരംഗത്തും വ്യത്യസ്ത പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്റ്റാർവിഷൻ മീഡിയ ഗ്രൂപ്പ്, റിയ ട്രാവൽസുമായി സഹകരിച്ചു ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലേക്ക് ജൂലൈ ആദ്യവാരം യാത്ര ഒരുക്കുന്നു. 107 ദിനാർ നിരക്കിൽ ലാഭേച്ഛ കൂടാതെ ഒരുക്കുന്ന ഈ യാത്ര നാട്ടിൽ എത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സഹായകമാകും.ഇതോടൊപ്പം ഏതാനും പേർക്ക് ചാരിറ്റി നിരക്കിലും ടിക്കറ്റുകൾ നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധനങ്ങൾ പൂർണ്ണമായും പാലിച്ച്, ഇന്ത്യൻ എംബസിയുടെ മാർഗ നിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും വിമാനം പറത്തുക. കാലഹരണപ്പെട്ട സന്ദർശന വിസകൾ ഉള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, പ്രായമായ പൗരൻമാർ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകും.ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ആവശ്യമുള്ളവർ 00973-36219358, 66362900,38060606,33838538 എന്നീ നമ്പറുകൾ ബന്ധപ്പെടുക. രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: Starvision Media Group – Repatriation form

Read More

മനാമ: മാധ്യമരംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും ഏറെ സജീവമായി പ്രവർത്തിക്കുന്ന ബഹ്‌റൈനിലെ സ്റ്റാർ വിഷൻ മീഡിയ ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി റിയ ട്രാവൽസുമായി സഹകരിച്ചു കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാനം ഒരുക്കുന്നു.ഏറ്റവും കുറഞ്ഞ നിരക്കിലാണ് കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനയാത്ര ഒരുക്കുന്നത് ജൂലൈ ആദ്യവാരം ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ആവശ്യമുള്ളവർ 00973-36219358, 66362900,38060606,33838538 എന്നീ നമ്പറുകൾ ബന്ധപ്പെടുക. രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: Starvision Media Group – Repatriation Registration Form

Read More

മനാമ: അദില്യയിലെ റെസ്റ്റോറന്റ് ജീവനക്കാരിക്ക് ബഹ്റിൻ പലിശവിരുദ്ധ സമിതിയുടെ ഇടപെടൽ കാരണം പാസ്പോർട്ട് തിരികെ ലഭിച്ചു. പാസ്പോർട്ട് പണയമായി നല്കി 300 ദിനാർ പലിശയ്ക്കായി വാങ്ങിയിരുന്നു. ഇതിൽ 90 ദിനാറോളം പലിശയായും പകുതിയിലധികം തുക മുതൽ പൈസയായി നല്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കാരണം റെസ്റ്റോറന്റുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ ജോലിയോ ശമ്പളമോ ലഭിക്കാതെ ഫ്ലാറ്റ് വാടക പോലും നല്കാൻ കഴിയാത്ത അവസ്ഥയിലാണ് സമിതിക്ക് പരാതി നല്കിയത്. സമിതിയുടെ ശക്തമായ ഇടപെടൽ കാരണം പലിശക്കാരൻ പാസ്പോർട്ട് തിരകെ നല്കുകയായിരുന്നു. പ്രവാസി കമ്മീഷൻഅംഗവും, പലിശവിരുദ്ധ സമിതി ഉപദേശക സമിതി അംഗവുമായ കണ്ണൂർ സുബൈർ, സമതി ചെയർമാൻ ജമാൽ ഇരിങ്ങൽ, സിക്രട്ടറി ദിജീഷ്, സമതി അംഗങ്ങളായ നാസർ മഞ്ചേരി, അസ്കർ പൂഴിത്തല തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ സുബൈർ പാസ്പോർട്ട്ഇരയ്ക്ക് കൈമാറി. കോവിഡ് പശ്ചാത്തലത്തിൽ പലിശയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് പണയമായി നല്കിയ നിരവധി സുകളാണ് സമിതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 71 ആയി. 72 വയസ്സുള്ള സ്വദേശിപൗരനാണ് ഇന്ന് മരണപ്പെട്ടത് എന്ന് . ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹറിനിൽ സ്വകാര്യ സ്കൂളുകളിൽ വിദ്യാർ്‌തഥികൾക്കു അവരുടെ അടുത്തുള്ള സർക്കാർ സ്കൂളുകളിലേക്ക് മാറ്റാൻ ആഗ്രഹിക്കുണ്ടെങ്കിൽ നിലവിലെ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പായി ആവശ്യമായ രേഖകൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രത്യേക വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. ഗ്രേഡ് 2 മുതൽ ഗ്രേഡ് 12 വരെയുള്ളവർക്കാണ് മാറാൻ അനുമതി. വിദ്യാർത്ഥിയുടെ ഐഡിയുടെ ഒരു പകർപ്പ്, അവരുടെ മാതാപിതാക്കളുടെ ഐഡിയുടെ ഒരു പകർപ്പ്, 2019/2020 ലെ വിദ്യാർത്ഥിയുടെ അന്തിമ സർട്ടിഫിക്കറ്റ്, അവരുടെ സ്വകാര്യ സ്കൂളിൽ നിന്ന് പിൻവലിക്കൽ കത്ത്, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കുട്ടികൾ വിദ്യാർത്ഥിയുടെയും അവരുടെ മാതാപിതാക്കളുടെയും റെസിഡൻസ് വിസയുടെ ഒരു പകർപ്പ് എന്നീ രേഖകൾ സമർപ്പിക്കണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന വിദ്യാർ്‌തഥികളുടെ ട്രാൻസ്ഫറിന് വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് വകുപ്പ് അറിയിച്ചു.

Read More