മനാമ: ബഹറിനിൽ സ്വകാര്യ സ്കൂളുകളിൽ വിദ്യാർ്തഥികൾക്കു അവരുടെ അടുത്തുള്ള സർക്കാർ സ്കൂളുകളിലേക്ക് മാറ്റാൻ ആഗ്രഹിക്കുണ്ടെങ്കിൽ നിലവിലെ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പായി ആവശ്യമായ രേഖകൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രത്യേക വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. ഗ്രേഡ് 2 മുതൽ ഗ്രേഡ് 12 വരെയുള്ളവർക്കാണ് മാറാൻ അനുമതി.
വിദ്യാർത്ഥിയുടെ ഐഡിയുടെ ഒരു പകർപ്പ്, അവരുടെ മാതാപിതാക്കളുടെ ഐഡിയുടെ ഒരു പകർപ്പ്, 2019/2020 ലെ വിദ്യാർത്ഥിയുടെ അന്തിമ സർട്ടിഫിക്കറ്റ്, അവരുടെ സ്വകാര്യ സ്കൂളിൽ നിന്ന് പിൻവലിക്കൽ കത്ത്, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കുട്ടികൾ വിദ്യാർത്ഥിയുടെയും അവരുടെ മാതാപിതാക്കളുടെയും റെസിഡൻസ് വിസയുടെ ഒരു പകർപ്പ് എന്നീ രേഖകൾ സമർപ്പിക്കണം.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന വിദ്യാർ്തഥികളുടെ ട്രാൻസ്ഫറിന് വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് വകുപ്പ് അറിയിച്ചു.