മനാമ: അദില്യയിലെ റെസ്റ്റോറന്റ് ജീവനക്കാരിക്ക് ബഹ്റിൻ പലിശവിരുദ്ധ സമിതിയുടെ ഇടപെടൽ കാരണം പാസ്പോർട്ട് തിരികെ ലഭിച്ചു. പാസ്പോർട്ട് പണയമായി നല്കി 300 ദിനാർ പലിശയ്ക്കായി വാങ്ങിയിരുന്നു. ഇതിൽ 90 ദിനാറോളം പലിശയായും പകുതിയിലധികം തുക മുതൽ പൈസയായി നല്‍കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കാരണം റെസ്റ്റോറന്റുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ ജോലിയോ ശമ്പളമോ ലഭിക്കാതെ ഫ്ലാറ്റ് വാടക പോലും നല്കാൻ കഴിയാത്ത അവസ്ഥയിലാണ് സമിതിക്ക് പരാതി നല്‍കിയത്. സമിതിയുടെ ശക്തമായ ഇടപെടൽ കാരണം പലിശക്കാരൻ പാസ്പോർട്ട് തിരകെ നല്‍കുകയായിരുന്നു. പ്രവാസി കമ്മീഷൻ
അംഗവും, പലിശവിരുദ്ധ സമിതി ഉപദേശക സമിതി അംഗവുമായ കണ്ണൂർ സുബൈർ, സമതി ചെയർമാൻ ജമാൽ ഇരിങ്ങൽ, സിക്രട്ടറി ദിജീഷ്, സമതി അംഗങ്ങളായ നാസർ മഞ്ചേരി, അസ്കർ പൂഴിത്തല തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ സുബൈർ പാസ്പോർട്ട്
ഇരയ്ക്ക് കൈമാറി. കോവിഡ് പശ്ചാത്തലത്തിൽ പലിശയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് പണയമായി നല്കിയ നിരവധി സുകളാണ് സമിതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Trending
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര

