Author: News Desk

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ മരണം 87 ആയി. 60 വയസ്സുള്ള വിദേശിയാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ട 80 കോടി പേർക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നവംബർ അവസാനം വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് പ്രകാരം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണ് ദീർഘിപ്പിച്ചത്. 90,000 കോടിയാണ് ഇതിനായി സര്‍ക്കാരിന് ചിലവ് വരുന്നത്. ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31,0000 കോടി രൂപ 20 കോടി പാവപ്പെട്ടവരുടെ ബങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ഇതിന് പുറമേ കര്‍ഷകര്‍ക്ക് സഹായമായി ഇതുവരെ 18,000 കോടി രൂപയും സര്‍ക്കാര്‍ നല്‍കി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കൂടാതെ 9 സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 2,112 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,304 പേര്‍ ഇതുവരെ…

Read More

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തന്‍റെ സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് സ്ഥീരീകരിച്ച കാര്യം സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് ആമിർ അറിയിച്ചത്. വളരെ പെട്ടെന്ന് തന്നെ അവരെ ക്വറന്‍റീന്‍ ചെയ്യുകയും ബിഎംസി അധികൃതർ ദ്രുതനടപടികൾ സ്വീകരിച്ച് ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. താനും കുടുംബവും കോവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവ് ആയിരുന്നുവെന്നും താരം അറിയിച്ചു.

Read More

ചൈന: കോവിഡിന് പിന്നാലെ ചൈനയിൽ പുതിയ വൈറസ് റിപ്പോർട്ട് ചെയ്തു. പന്നികളിലാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനാ ഇത് സ്‌ഥിരീകരിച്ചിട്ടില്ല എങ്കിലും ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നതിന് സാധ്യത കൂടുതലാണെന്നു ചൈന മുന്നറിയിപ്പ് നൽകുന്നു. പന്നികളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന വൈറസ് പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പെട്ടെന്ന് തന്നെ പകരുകയും മുൻകരുതൽ ഇല്ലെങ്കിൽ അത് ലോകമാകെ പടരുകയും ചെയ്യുമെന്നും ചൈന മുന്നറിയിപ്പ് നൽകുന്നു. ചൈനയിലെ സൈന്റിസ്റ്റുകളാണ് ഈ വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.

Read More

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് ഇത്തവണത്തെ വിജയം. 41906 പേർക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും കുറവ് വയനാട് ജില്ലയിലുമാണ്. നൂറു ശതമാനം വിജയം നേടിയത് 1837 സ്കൂളുകളാണ്. 637 സർക്കാർ സ്കൂളുകളുകളും 796 എയ്ഡഡ് സ്കൂളുകളും 404 അൺഎയ്ഡഡ് സ്കൂളുകളുമാണ് നൂറു ശതമാനം വിജയം നേടി. ജൂലൈ രണ്ട് മുതൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും.

Read More

മനാമ: ഇന്ന് ബഹറിനിൽ രണ്ടുപേരുടെ മരണം രേഖപ്പെടുത്തി. 34 വയസുള്ള സ്വദേശി വനിതയും 57 വയസുള്ള വിദേശിയുമാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ് മൂലം ബഹറിനിൽ മരണപ്പെട്ടവരുടെ ആകെ എണ്ണം 86 ആയി ഉയർന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Read More

മനാമ: 2020 ജൂൺ 29 ന് നടത്തിയ 8,609 കോവിഡ് -19 പരിശോധനകളിൽ 534 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 326 പേർ പ്രവാസി തൊഴിലാളികളാണ്. 200 പുതിയ കേസുകൾ സമ്പർക്കത്തിലൂടെയും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 411പേർക്ക് ഇന്ന് രോഗം ഭേദമായതോടെ മൊത്തം രോഗമുക്തി നേടിയവർ 20,928 ആയി വർദ്ധിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 5,225 പേരാണ്. ഇവരിൽ 5184 പേരുടെ നില തൃപ്തികരവും 41 പേരുടെ നില ഗുരുതരവുമാണ്. ഇന്ന് ബഹറിനിൽ രണ്ടുപേരുടെ മരണം രേഖപ്പെടുത്തി. ഇതോടെ ആകെ മരണം 86 ആയി. ഇതുവരെ രാജ്യത്ത് 5,45,125 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Read More

യുഎഇ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇയിൽ 449 കൊറോണ കേസുകളും 1 മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മൊത്തം കേസുകൾ 48,246 ആയി വർധിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിൽ ആകെ മരണം 314 ആണ്. ഇന്ന് 665 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 37,076 ആയി. യു.എ.ഇയിൽ സ്ഥിരീകരിച്ച കേസുകളിൽ 75 ശതമാനവും വൈറസിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചു. രാജ്യത്തുടനീളം 43,000 കൊറോണ വൈറസ് പരിശോധനകൾ നടത്തിയ ശേഷമാണ് പുതിയ കേസുകൾ കണ്ടെത്തിയത്. യു‌എഇ സർക്കാർ ഏർപ്പെടുത്തിയ സുരക്ഷയുടെയും ആരോഗ്യ നിർദ്ദേശങ്ങളുടെയും ലംഘനം നടത്തുന്നവർക്ക് പിഴ ഈടാക്കും. ലംഘനം ആവർത്തിക്കുന്നതായി കണ്ടെത്തിയവർക്ക് പിഴ ഇരട്ടിയാക്കും. മൂന്നാം തവണയും ലംഘനം ആവർത്തിക്കുകയാണെങ്കിൽ കുറ്റവാളികൾക്ക് നിയമനടപടി നേരിടേണ്ടിവരും. കൂടാതെ ആറുമാസം വരെ തടവോ ഒരു ലക്ഷത്തിൽ കുറയാത്ത പിഴയോ ലഭിക്കും.

Read More

യുഎഇ: ബുധനാഴ്ച മുതൽ യുഎഇയിൽ പള്ളികൾ തുറക്കുമെന്ന് ദേശീയ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റിയുടെ വക്താവ് ഡോ. സെയ്ഫ് അൽ ധഹേരി അറിയിച്ചു. ആരാധനയ്ക്കു എത്തുന്നവർക്ക് 30 ശതമാനം പരിധിയോടെ പള്ളികൾ തുറക്കും. വെള്ളിയാഴ്ച നമസ്കാരങ്ങൾ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കും. പാർക്കുകൾ, മാളുകൾ, വ്യാവസായിക മേഖലകൾ എന്നിവപോലെ ചില പള്ളികളും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും.

Read More