തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് ഇത്തവണത്തെ വിജയം. 41906 പേർക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും കുറവ് വയനാട് ജില്ലയിലുമാണ്.
നൂറു ശതമാനം വിജയം നേടിയത് 1837 സ്കൂളുകളാണ്. 637 സർക്കാർ സ്കൂളുകളുകളും 796 എയ്ഡഡ് സ്കൂളുകളും 404 അൺഎയ്ഡഡ് സ്കൂളുകളുമാണ് നൂറു ശതമാനം വിജയം നേടി. ജൂലൈ രണ്ട് മുതൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും.