ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ട 80 കോടി പേർക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നവംബർ അവസാനം വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് പ്രകാരം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണ് ദീർഘിപ്പിച്ചത്. 90,000 കോടിയാണ് ഇതിനായി സര്‍ക്കാരിന് ചിലവ് വരുന്നത്.
ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31,0000 കോടി രൂപ 20 കോടി പാവപ്പെട്ടവരുടെ ബങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ഇതിന് പുറമേ കര്‍ഷകര്‍ക്ക് സഹായമായി ഇതുവരെ 18,000 കോടി രൂപയും സര്‍ക്കാര്‍ നല്കി.