Author: News Desk

രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ശക്തമായ മുൻകരുതൽ നടപടികളാണ് ബഹ്‌റൈൻ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി ഐസൊലേഷൻ ചികിത്സയ്ക്കായി പോർട്ടബിൾ ചേംബറുകൾ സജ്ജീകരിച്ചു. ബിഡിഎഫ് മിലിട്ടറി ഹോസ്പിറ്റലിലാണ് ബഹറിനിൽ ആദ്യമായി ഇത്തരം ഉപകരണങ്ങൾ സ്ഥാപിച്ചത്. ബി‌ഡി‌എഫ് അത്യാഹിത വിഭാഗം എല്ലാ രോഗികളെയും വിഷ്വൽ ട്രിയേജ് വഴി പരിശോധിക്കുകയും കോവിഡ് സംശയിക്കുന്നവരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു ഐസൊലേഷൻ ചേംബറിലേക്കു മാറ്റുകയും ചെയ്യുന്നു. ഇതിൽ മറ്റ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും ഉൾപ്പെടുന്നു. നെഗറ്റീവ് മർദ്ദം, ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലുന്ന യുവി ലൈറ്റ് ഹെപ്പ ഫിൽട്ടർ, പൂർണ്ണമായും സജ്ജീകരിച്ച ഐസിയു ബെഡ് എന്നിവ ഉൾപ്പെടെ സ്റ്റാൻഡേർഡ് ഐസോലേഷൻ റൂമുകളിൽ ലഭ്യമായ മെഡിക്കൽ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതാണ് അത്യാധുനിക പോർട്ടബിൾ ഐസോലേഷൻ ചേംബർ. വൈറസ് പകരുന്നത് ലഘൂകരിക്കാനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും നിലനിർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ മേജർ ജനറൽ പ്രൊഫസർ എസ്.…

Read More

മനാമ:കേരളത്തിലെ പ്രമുഖ കലാകേന്ദ്രമായ കൊച്ചിൻ കലാഭവന്റെ ബഹ്‌റൈനിലെ ഫ്രാഞ്ചൈസിയായ ഐമാക് ബഹ്‌റൈൻ ഓൺലൈൻ ക്ലാസുകളുടെ ബുക്കിംഗ് ആരംഭിച്ചു. ബഹ്‌റൈനിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഏറ്റവും  വലിയ  നൃത്ത സംഗീത കലാകേന്ദ്രമാണ് ഐമാക് ബഹ്റൈൻ. നൂതനവും വൈവിധ്യവുമാർന്ന പ്രവർത്തനങ്ങളുമായി ഇനി ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി എന്നപേരിൽ ആയിരിക്കും അറിയപ്പെടുന്നതെന്നും ചെയർമാനും മാനേജിങ് ഡയറക്ക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സമീപമുള്ള പുതിയ കെട്ടിടത്തിലാണ് ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി പ്രവർത്തിക്കുക. ക്‌ളാസിക്കൽ ഡാൻസ്, കർണാടിക് മ്യുസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, ഡ്രോയിങ്, ആർട് & ക്രാഫ്റ്റ്, കരാട്ടെ, യോഗ തുടങ്ങിയ വിഷയങ്ങളിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഓൺലൈൻ സമ്മർ ക്ലാസ്സുകൾ നടത്തപ്പെടും എന്ന് പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര അറിയിച്ചു. പ്രത്യേകം സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സിലൂടെ പരിചയ സമ്പന്നരും പ്രമുഖരായ പ്രൊഫഷണൽ അധ്യാപകരാണ് ക്‌ളാസുകൾക്കു നേതൃത്തം നൽകുന്നത്. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും www.bahrainmediacity.com സന്ദർശിക്കാവുന്നതാണ്.…

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തുന്നവർക്ക് വീട്ടു നിരീക്ഷണ കാലാവധി 10 ദിവസമായി കുറച്ചു. നേരത്തെ ഇത് 14 ദിവസം ആയിരുന്നു. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന വീട്ടു നിരീക്ഷണ കാലാവധിയും 10 ദിവസമായി കുറച്ചിട്ടുണ്ട്.കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്‌ക് ഫോഴ്‌സിന്റേതാണ് തീരുമാനം.

Read More

മനാമ: ബഹറിനിൽ 656 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 1 ന് 24 മണിക്കൂറിനിടെ നടത്തിയ 10,126 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ 435 പേർ പ്രവാസികളാണ്. 218 പേർ സമ്പർക്കം മൂലവും 3 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. ഇന്ന് കോവിഡ് ബാധിച്ചു ഒരു സ്വദേശി പൗരൻ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ മരണം 93 ആയി ഉയർന്നു. 617 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 21,948 ആയി വർദ്ധിച്ചു. രാജ്യത്തെ കോവിഡ് ബാധിതരിൽ 79 ശതമാനം പേരും രോഗമുക്തരായി എന്നത് ആശ്വാസത്തിന് ഇടനൽകുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,373 ആണ്. ഇവരിൽ 52 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,64,365 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ചു ഒരാൾ മരിച്ചു. 90 വയസുള്ള സ്വദേശി പൗരനാണ് മരണപ്പെട്ടത്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ കോവിഡ് ബാധ മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 93 ആയി.

Read More

മനാമ: ഈ വിഷമ കാലഘട്ടം മാറുമെന്നും,എല്ലാവരും സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കണമെന്നും ഡോ. ആനന്ദ് രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. https://youtu.be/X2rXQ4HBEwM

Read More

മനാമ: കോവിഡ് കാലഘട്ടത്തിൽ എല്ലാവരും സ്നേഹത്തോടെ കഴിയേണ്ടതാണെന്നും, മരുന്നിനേക്കാൾ ഏറെ സ്നേഹത്തോടെ രോഗികളോട്‌ പെരുമാറണമെന്നും ഡോ. ചെറിയാൻ ഓർമിപ്പിച്ചു. https://youtu.be/XyFbrYuYaVM

Read More

മനാമ: ഡോക്ടേഴ്സ് ദിനത്തിൽ എല്ലാ രാജ്യങ്ങളിലെയും ഡോക്ടർമാരും, മറ്റ് ആരോഗ്യപ്രവർത്തകരും ഏറെ പ്രയത്നിക്കുന്ന സമയമാണെന്നും എല്ലാവർക്കും ഒന്നിച്ച് കോറോണയെന്ന മഹാമാരിയെ നിയന്ത്രിക്കാമെന്ന് ഡോ. ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. https://youtu.be/fZZcyaPY5B4

Read More

മനാമ: ബഹറിനിൽ പുതുതായി 519 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത്. ജൂൺ 30 ന് 24 മണിക്കൂറിനിടെ ‌ 9,114 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ 293 പേർ പ്രവാസികളാണ്. 221 പേർ സമ്പർക്കം മൂലവും 5 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. ഇന്ന് കോവിഡ് ബാധിച്ചു അഞ്ചു പേരാണ് മരണപ്പെട്ടത്. 4 സ്വദേശികളും ഒരു വിദേശിയുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണം 92 ആയി ഉയർന്നു. 403 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 21,331 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരിൽ 79 ശതമാനം പേരും രോഗമുക്തരായി എന്നത് ആശ്വാസത്തിന് ഇടനൽകുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,335 ആണ്. ഇവരിൽ 46 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,54,239 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Read More

മനാമ: തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി തൊഴിൽ സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 4 മണിവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. തുറസായ സ്‌ഥലത്ത്‌ ജോലിചെയ്യുന്ന തൊഴിലാളികൾക്കാണ് നിയമം ബാധകമാകുന്നത്. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക, ചൂട്, ക്ഷീണം, സൂര്യാഘാതം എന്നിവയ്ക്കെതിരായ അവരുടെ സുരക്ഷ ഉറപ്പുവരുത്തുക, വേനൽക്കാല സംബന്ധമായ രോഗങ്ങൾ തടയുക, തൊഴിലിടങ്ങളിലെ അപകടം കുറയ്ക്കുക തുടങ്ങിയവയാണ് മധ്യാഹ്ന തൊഴിൽ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്. വേനൽ കഠിനമാകുമ്പോൾ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്നതിലൂടെ അവരുടെ ഉത്പാദനക്ഷമത വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. നിയമനിർമ്മാണത്തിലെ വ്യവസ്ഥകൾ പാലിക്കാൻ തൊഴിലുടമകളെയും തൊഴിലാളികളെയും പ്രേരിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിൻ തൊഴിൽ മന്ത്രാലയം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അതോടൊപ്പം തൊഴിൽ മന്ത്രാലയം ബഹുഭാഷാ ലഘുലേഖകൾ, പോസ്റ്റുകൾ, വെർച്വൽ വർക്ക് ഷോപ്പുകൾ എന്നിവയും…

Read More