Author: News Desk

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ഷൈലജയും ഇയാളുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ജൂലൈ നാലാം തീയതി വരെ ഇയാള്‍ സെക്രട്ടറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു .

Read More

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 95 പേര്‍ക്കും, മലപ്പുറത്ത് 55 പേര്‍ക്കും, പാലക്കാട് 50 പേര്‍ക്കും, തൃശ്ശൂരില്‍ 27 പേര്‍ക്കും, ആലപ്പുഴയില്‍ 22 പേര്‍ക്കും, ഇടുക്കിയില്‍ 20 പേര്‍ക്കും, എറണാകുളത്ത് 12 പേര്‍ക്കും, കാസര്‍കോട് 11 പേര്‍ക്കും, കൊല്ലത്ത് 10 പേര്‍ക്കും, കോഴിക്കോട് , കണ്ണൂര്‍ എന്നീ ജില്ലകളില്‍ എട്ട് പേര്‍ക്ക് വീതവും, കോട്ടയം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഏഴ് പേര്‍ക്കു വീതവുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. 149 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം മുന്നൂറ് കടക്കുന്നത്. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ 133 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതിന് പുറമേ വിദേശത്തു നിന്നും എത്തിയ 117 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 74 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേര്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് വ്യക്തമല്ല.

Read More

കാലിഫോർണിയ: തെക്കൻ കാലിഫോർണിയയിലെ പിരു തടാകത്തിൽ 4 വയസുള്ള മകനോടൊപ്പം ബോട്ട് സവാരി നടത്തിയ ശേഷം ‘ഗ്ളീ’ നടിയും ഗായികയുമായ നയാ റിവേരയെ കാണാനില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ലോസ് ഏഞ്ചൽസിന്റെ വടക്കുപടിഞ്ഞാറൻ പിരു തടാകത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നടി ബോട്ട് വാടകയ്ക്ക് എടുത്തതെന്ന് വെൻചുറ കൗണ്ടി ഷെരീഫ് വകുപ്പ് പറഞ്ഞു. ഹെലികോപ്റ്ററുകൾ, ഡൈവേഴ്‌സ്, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ഉടൻ തിരച്ചിൽ ആരംഭിച്ചു. “ഞങ്ങൾ രണ്ടുപേരും മാത്രം” എന്ന അടിക്കുറിപ്പോടെ റിവേര അവരുടെയും മകന്റെയും ഫോട്ടോ ട്വിറ്ററിൽ പങ്കിട്ടിരുന്നു. https://twitter.com/NayaRivera/status/1280626721146826752?s=20 മറ്റൊരു ബോട്ടറാണ് മകനെ ഒറ്റയ്ക്ക് ബോട്ടിൽ കണ്ടെത്തിയത്. അമ്മ നീന്താൻ വെള്ളത്തിൽ ഇറങ്ങിയെങ്കിലും പിന്നീട് മുകളിലേക്ക് വന്നില്ലെന്ന് മകൻ അധികൃതരോട് പറഞ്ഞു. റിവേര മരിച്ചതായി അധികൃതർ കരുതുന്നു. 2009 മുതൽ 2015 വരെ ഫോക്സ് ടെലിവിഷൻ പരമ്പരയായ ഗ്ലീയിൽ സാന്റാന ലോപ്പസ് എന്ന കഥാപാത്രമായി റിവേരയ്ക്ക് അഭിനയിച്ചു. ഇതിന് നിരവധി അംഗീകാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.

Read More

മനാമ: 2020 ജൂലൈ 8 ന് നടത്തിയ 9391 കോവിഡ് -19 പരിശോധനകളിൽ 610 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 339 പേർ പ്രവാസി തൊഴിലാളികളാണ്. 265 കേസുകൾ സമ്പർക്കം മൂലവും 6 എണ്ണം യാത്രയുമായി ബന്ധപ്പെട്ടവയുമാണ്. ബഹറിനിൽ ഇന്ന് രോഗം ഭേദമായവർ 503 പേരാണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 26,073 ആയി വർദ്ധിച്ചു. 4758 പേർ നിലവിൽ ചികിത്സയിലാണ്. ഇവരിൽ 4704 പേരുടെ നില തൃപ്തികരമാണ്. 54 പേർ ഗുരുതരാവസ്‌ഥയിൽ തുടരുന്നു. 85 കേസുകളാണ് ചികിത്സയ്ക്കായി എടുത്തിട്ടുള്ളത്. ഇന്ന് രാജ്യത്ത് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 100 ആയി. ബഹറിനിൽ ഇതുവരെ 6,30,753 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

കൊച്ചി: സംസ്ഥാന സർക്കാരുമായോ സ്വർണ്ണക്കടത്തുമായോ യാതൊരു ബന്ധവുമില്ലയെന്നും, തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് ഓഫീസിലെ ആവശ്യപ്രകാരമാണ് കസ്റ്റംസ് ഓഫീസുമായി ബന്ധപ്പെട്ടതെന്നും, തനിക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു. യു.എ.ഇ കോൺസുലേറ്റിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു വന്ന ആളാണ് താൻ. 2016 മുതൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായാണ് ജോലി ചെയ്തു വന്നത്. 2019 ൽ ജോലി രാജിവെച്ചു. കോൺസുലേറ്റ് ജനറലിന്റെ ചാർജ് വഹിച്ചിരുന്ന റഷീദ് ഖമീസ് അൽ ഷിമേലിയുടെ ആവശ്യപ്രകാരം തുടർന്നും കോൺസുലേറ്റുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് കാർഗോ താമസിച്ചതിനെപ്പറ്റി അന്വേഷിച്ചത്. പിന്നീട് കാർഗോ തുറന്നപ്പോൾ അതിൽ സ്വർണം കണ്ടെത്തുകയായിരുന്നു. ഇതിൽ താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പെറ്റീഷനിൽ പറയുന്നു. അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ടത് കോൺസുലേറ്റ് ജനറലിന്റെ ചാർജ് ഉള്ള ആളിന്റെ ആവശ്യപ്രകാരമാണെന്നും ഹർജിയിൽ പറയുന്നു.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് കൊറോണ ബാധിച്ചു രണ്ടുപേർ മരിച്ചു. 54 വയസുള്ള വിദേശിയും, 43 വയസുള്ള സ്വദേശിയുമാണ് മരണപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ കോവിഡ് ബാധ മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 100 ആയി.

Read More

കഴിഞ്ഞ 4 വർഷമായി അൽ. അമേരി ഇലക്ട്രിക്കൽ കോൺട്രാക്റ്റിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീ. അജയ് ജോനെപള്ളിക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായതിനെത്തുടർന്ന് മസ്തിഷ്ക തകരാറിലായ അദ്ദേഹത്തെ ബിഡിഎഫ് (ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ്) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരു മാസത്തോളം ചികിത്സിക്കുകയും ചെയ്തു. സുഖം പ്രാപിച്ചെങ്കിലും തളർവാതം പിടിപെട്ടു, യാത്ര ചെയ്യാൻ യോഗ്യനാണെന്ന് സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും, കോവിഡ്  കാരണം അദ്ദേഹത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞില്ല, പിന്നീട് അവനെ പരിപാലിക്കാൻ മെഡിക്കൽ, നഴ്‌സുമാർ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും കമ്പനി (ശ്രീ. അഹമ്മദ് അലി ബഷീർ അൽ അമീരി) ഇന്നുവരെ ഏറ്റെടുത്തു. ഭാവി ചികിത്സയ്ക്കായി എത്രയും വേഗം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ കഴിഞ്ഞ പലതവണ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുവാൻ ഈ സാഹചര്യത്തിൽ നഴ്‌സുമാർ തയ്യാറായിരുന്നില്ല ,  എവിടെയാണ് തികച്ചും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്  മലയാളിയായ ശ്രീ ജിജോ ജോൺ മുന്നോട്ടുവരികയും , ശ്രീ. അജയ് യാത്രയ്ക്ക് കളം ഒരുങ്ങുകയും ചെയ്തിരിക്കുന്നു. അവിടെ ഇറങ്ങിയാൽ തിരിച്ച് യാത്ര ചെയ്യാൻ കഴിയാത്ത…

Read More

ന്യൂഡൽഹി: സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നീക്കം ചെയ്യാന്‍ ജവാന്മാരോട് നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ സൈന്യം. ഫേസ്ബുക്ക്, ട്രൂകോളര്‍, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 89 ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യാനാണ് ഇന്ത്യന്‍ സൈന്യം. നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന , പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ പദ്ധതിയിടുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.ജൂലൈ 15 നകം നിര്‍ദ്ദിഷ്ട ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ജവാന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അല്ലാത്ത പക്ഷം നടപടി നേരിടേണ്ടിവരുമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.സാമൂഹ്യമാദ്ധ്യമ ആപ്ലിക്കേഷനുകള്‍ക്ക് പുറമേ ന്യൂസ് ആപ്പായ ഡെയ്‌ലി ഹണ്ട്, ടിന്റര്‍, കൗച്ച് സര്‍ഫിംഗ് എന്നിവയും പബ്ജി പോലുള്ള ഗെയിമുകളും ഫോണുകളില്‍ നിന്നും നീക്കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More

മനാമ: കോവിഡ് -19 പ്രതികൂലമായി ബാധിക്കുന്ന ബിസിനസുകൾക്കുള്ള വാണിജ്യ രജിസ്ട്രേഷൻ (സിആർ) ആവശ്യകതകൾ അവലോകനം ചെയ്യണമെന്ന് എംപിമാർ സർക്കാരിനോട് അഭ്യർത്ഥിച്ചു. മാർച്ച് മുതൽ അടച്ച ഷീശ കഫേകൾ, ജിമ്മുകൾ എന്നിവ പോലുള്ള നിരവധി ബിസിനസുകളുടെ ഉടമകൾ, അവരുടെ വാർഷിക ഫീസ് ഒഴിവാക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ എം‌പിമാരെ സമീപിച്ചിട്ടുണ്ട്. സലൂണുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയുടെ ഉടമകളും പരിമിതമായ പ്രവർത്തനങ്ങൾ പുനരാരംഭിച്ച ടൂറിസം മേഖലകളും സമാനമായ പരിഹാരം ആവശ്യപ്പെടുന്നു. നൽകിയിരിക്കുന്ന സേവനങ്ങളെ ആശ്രയിച്ച് ആക്റ്റിവിറ്റി ഫീസ് കൂടാതെ പുതുക്കൽ ഫീസ് 100 ബിഡി മുതൽ 500 ബിഡി വരെയാണ്. ബിസിനസ് തുടർച്ച പിന്തുണാ പ്രോഗ്രാമിലേക്ക് (Business Continuity Support Programme) യോഗ്യത നേടുന്നതിന് എല്ലാ ഫീസുകളും നൽകി അവരുടെ സിആർ പുതുക്കാൻ താംകീൻ ഉടമകളോട് ആവശ്യപ്പെട്ടു. ഇതിന്റെ കീഴിൽ മൂന്ന് മാസ കാലയളവിൽ സാമ്പത്തിക സഹായമായി ബിഡി 1,050 മുതൽ ബിഡി 12,000 വരെ ബിസിനസുകൾക്ക് നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ജൂലൈ മുതൽ സെപ്റ്റംബർ വരെ ബാധിത…

Read More

ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന രത്ന വ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 329.66 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുംബൈ സമുദ്രമാഹാലിലെ നാല് ഫ്ളാറ്റുകള്‍, ഫാം ഹൗസ്, അലിബഗിലെ സ്ഥലം, ജയ്‌സല്‍മേറിലെ വിന്റ് മില്‍ എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,0000 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദി നടത്തിയിരിക്കുന്നത്. സംഭവ ശേഷം ലണ്ടനിലേക്ക് കടന്ന നീരവ് മോദിയെ കഴിഞ്ഞ വര്‍ഷം ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More