കഴിഞ്ഞ 4 വർഷമായി അൽ. അമേരി ഇലക്ട്രിക്കൽ കോൺട്രാക്റ്റിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീ. അജയ് ജോനെപള്ളിക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായതിനെത്തുടർന്ന് മസ്തിഷ്ക തകരാറിലായ അദ്ദേഹത്തെ ബിഡിഎഫ് (ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരു മാസത്തോളം ചികിത്സിക്കുകയും ചെയ്തു.
സുഖം പ്രാപിച്ചെങ്കിലും തളർവാതം പിടിപെട്ടു, യാത്ര ചെയ്യാൻ യോഗ്യനാണെന്ന് സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും, കോവിഡ് കാരണം അദ്ദേഹത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞില്ല, പിന്നീട് അവനെ പരിപാലിക്കാൻ മെഡിക്കൽ, നഴ്സുമാർ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും കമ്പനി (ശ്രീ. അഹമ്മദ് അലി ബഷീർ അൽ അമീരി) ഇന്നുവരെ ഏറ്റെടുത്തു.
ഭാവി ചികിത്സയ്ക്കായി എത്രയും വേഗം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ കഴിഞ്ഞ പലതവണ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുവാൻ ഈ സാഹചര്യത്തിൽ നഴ്സുമാർ തയ്യാറായിരുന്നില്ല , എവിടെയാണ് തികച്ചും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മലയാളിയായ
ശ്രീ ജിജോ ജോൺ മുന്നോട്ടുവരികയും , ശ്രീ. അജയ് യാത്രയ്ക്ക് കളം ഒരുങ്ങുകയും ചെയ്തിരിക്കുന്നു. അവിടെ ഇറങ്ങിയാൽ തിരിച്ച് യാത്ര ചെയ്യാൻ കഴിയാത്ത ഈ കോവിഡ് സാഹചര്യത്തിൽ ഒപ്പം യാത്ര ചെയ്യുന്ന നഴ്സിനെ അതേ വിമാനത്തിൽ തന്നെ തിരിച്ച് യാത്ര ചെയ്യുവാൻ അവസരമൊരുക്കി കൊണ്ടാണ് നാളെ ഇന്ത്യൻ ക്ലബ് ചാർട്ടർ ചെയ്യുന്ന ഹൈദരാബാദ് ഗൾഫ് എയർ വിമാനം യാത്ര തിരിക്കുന്നത്.
അദ്ദേഹത്തിൻറെ സ്ട്രെച്ചർ യാത്രയ്ക്കായി 9 സീറ്റും ഒപ്പം യാത്ര ചെയ്യുന്ന നഴ്സ്ന് ഒരു സീറ്റും ചേർത്ത് , 10 സീറ്റുകൾ മാറ്റി വയ്ക്കുവാൻ ഇന്ത്യൻ ക്ലബ് മുന്നോട്ടുവന്നത്. ഇതിനായി മുന്നോട്ടുവന്ന ശ്രീ ജിജോ ജോണിനും , എല്ലാ സഹായങ്ങളും ചെയ്തുതന്ന അൽ ഹിലാൽ ഹോസ്പിറ്റലി നും, ഗൾഫ് എയർനും ഹൃദയത്തിൻറെ ഭാഷയിൽ ഉള്ള നന്ദി രേഖപ്പെടുത്തുന്നതായി ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ മഹാമാരി കാലത്ത് യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് തണൽ ആകുവാൻ ആണ് ഇന്ത്യൻ ക്ലബ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നത് . കഴിഞ്ഞ ദിവസങ്ങളിൽ ഹൈദരാബാദിലേക്ക് തന്നെ രണ്ടു ജംബോ വിമാനങ്ങളും, കൊച്ചിയിലേക്കും , കാലിക്കറ്റ് ലേക്കും, ബാംഗ്ലൂരിലേക്ക്മായി, ഓരോ വിമാനങ്ങളും യാത്രയാക്കി അതിനുപുറമേ, പുതുതായി ഹൈദരാബാദ്, ഡൽഹി, മംഗലാപുരം, കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കുള്ള ബുക്കിംഗ് തുടരുന്നു.
ഹൈദ്രാബാദിലേക്കുള്ള മൂന്നാമത്തെ ഫ്ളൈറ്റ് പുറപ്പെടുന്നതിനു മുൻപായി ഓരോ യാത്രക്കാരനിൽ നിന്നും 8000 രൂപ വീതം ക്വറന്റൈൻ ഫീസായി മുൻകൂട്ടി ഈടാക്കി അയച്ചുകൊടുക്കണമെന്ന ഹൈദ്രബാദ് ഗവർൺമെന്റിന്റെ നിർബന്ധബുദ്ധി തികച്ചും ദുരിതത്തിലായ ഈ യാത്രക്കാർക്ക് വളരെ വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്. പലരുടേയും സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സഹായങ്ങൾ ചെയ്യുന്നതിനും.
കാരുണ്യത്തിൻറെ കരങ്ങൾ അർഹരായവരിൽ എത്തിക്കുന്നതിനും , ഇന്ത്യൻ ക്ലബ്ൻറെ നേതൃത്വത്തിൽ നല്ലൊരു ടീം തന്നെ അക്ഷീണം പ്രവർത്തിക്കുന്നു , ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് രണ്ടു മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ , മറ്റ് പല സംഘടനകളുമയി കൈകോർത്തുകൊണ്ട് തന്നെയാണ് ഇപ്പോഴും പ്രവർത്തനങ്ങൾ തുടരുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ സാമ്പത്തികമായും മറ്റും സഹായിക്കുന്നവരെ നന്ദി അറിയിക്കുന്നതായി ജനറൽ സെക്രട്ടറി ജോബ് ജോസഫ് അറിയിച്ചു.