മനാമ: 2020 ജൂലൈ 8 ന് നടത്തിയ 9391 കോവിഡ് -19 പരിശോധനകളിൽ 610 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 339 പേർ പ്രവാസി തൊഴിലാളികളാണ്. 265 കേസുകൾ സമ്പർക്കം മൂലവും 6 എണ്ണം യാത്രയുമായി ബന്ധപ്പെട്ടവയുമാണ്.
ബഹറിനിൽ ഇന്ന് രോഗം ഭേദമായവർ 503 പേരാണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 26,073 ആയി വർദ്ധിച്ചു. 4758 പേർ നിലവിൽ ചികിത്സയിലാണ്. ഇവരിൽ 4704 പേരുടെ നില തൃപ്തികരമാണ്. 54 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. 85 കേസുകളാണ് ചികിത്സയ്ക്കായി എടുത്തിട്ടുള്ളത്.
ഇന്ന് രാജ്യത്ത് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 100 ആയി. ബഹറിനിൽ ഇതുവരെ 6,30,753 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.