Author: News Desk

കൊച്ചി: സ്വർണ്ണം കള്ളക്കടത്തിലൂടെയും, കള്ളപണ ഇടപാടിലൂടെയും സ്വരൂപിക്കുന്ന പണം ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കും കലാപത്തിനുമായി വിനിയോഗിക്കുന്നതായും, ഇതിൽ ചില ഉന്നത ഉദോഗസ്ഥർക്കും പങ്കുള്ളതായും എൻ.ഐ.എ. കണ്ടെത്തിയതായി സൂചന.വരും ദിനങ്ങളിൽ കൂടുതൽ പേരെ കസ്റ്റഡിയിൽ എടുക്കും.ഉന്നതരുടെ ഒത്താശയോടെ കാലങ്ങളായി നടക്കുന്ന ഈ ഇടപാടുകളിൽ ഇത്രയും ശക്തമായ ‌ അന്വേഷണം ആദ്യമായിട്ടാണ്.

Read More

വാളയർ: സ്വർണ്ണ കള്ളകടത്തിലെ പ്രതികളായ സ്വപ്‍ന സുരേഷിനെയും സന്ദീപിനെയും ബാംഗ്ലൂരിൽ നിന്നും വാളയാർ വഴി കേരളത്തിലെത്തിച്ചു. രണ്ടുപേരെയും മുഖം മറച്ചാണ് ഇതുവഴി കൊണ്ടുപോയത്. യാത്രയിൽ ഇടക്ക് ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പഞ്ചറായി.അതേത്തുടർന്ന് ഇവരെ മറ്റൊരു വാഹനത്തിൽ കൊണ്ടുപോയി

Read More

മനാമ: കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ വന്ദേ ഉത്‌കാൽ ദൗത്യം പൂർത്തിയാക്കിയതായി ബഹ്‌റൈൻ ഒഡിയ സമാജ് സ്ഥാപകൻ ഡോ. അരുൺ കുമാർ പ്രഹരാജ് പറഞ്ഞു. ബഹ്‌റൈനിൽ കുടുങ്ങിയ 68 ഓഡിയകളെ വന്ദേ ഭാരത് മിഷന്റെ കീഴിൽ ദില്ലി വഴി ക്ഷേത്ര നഗരമായ ഒഡീഷ-ഭുവനേശ്വറിലേക്ക് തിരിച്ചയച്ചു. ബഹ്‌റൈനിൽ നിന്ന് ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന രണ്ടാമത്തെ സ്വദേശത്തേക്കുള്ള വിമാനമാണിത്. 68 ഓഡിയ പാസഞ്ചേഴ്സ് ഉൾപ്പെടെ 153 യാത്രക്കാരുമായാണ് വിമാനം ദില്ലി വഴി പോകുന്നത്. ഒഡിയ സമാജിന്റെ വന്ദേ ഉത്‌കൽ ദൗത്യം ഇപ്പോൾ വിജയകരമാണെന്നും വന്ദേ ഭാരത് മിഷനു കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വലിയ പരിശ്രമത്തിലൂടെ ബഹ്‌റൈനിൽ നിന്ന് കുടുങ്ങിയ ഒഡിയാസിൽ ഭൂരിഭാഗവും നാടുകടത്താൻ അവർക്ക് കഴിഞ്ഞുവെന്നും ഡോ. അരുൺ കുമാർ പ്രഹരാജ് പറഞ്ഞു.

Read More

മുംബൈ : പ്രശസ്ത ബോളിവുഡ് താരം അഭിഷേക് ബച്ചനും കോവിഡ് സ്‌ഥിരീകരിച്ചു. അമിതാഭ് ബച്ചനും കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കുടുംബത്തിനെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Read More

മുംബൈ : പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊറോണ സ്‌ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. https://twitter.com/SrBachchan/status/1282002456063295490?s=20 അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും സ്രവങ്ങള്‍ പരിശോധനക്കായി അയച്ച് ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ എത്രയും വേഗം കൊറോണ പരിശോധനക്ക് വിധേയമാകണമെന്നും അമിതാഭ് പറഞ്ഞു.

Read More

മനാമ: പടവ് കുടുംബവേദി 2020-2021 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന സൂം മീറ്റിംഗിൽ ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുനിൽ ബാബു പ്രസിഡണ്ടും മുസ്തഫ പട്ടാമ്പി ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. സുനിൽ ബാബു (പ്രസിഡന്റ്), മുസ്തഫ പട്ടാമ്പി (ജനറൽ സെക്രട്ടറി), അസീസ്‌ ഖാൻ (ട്രഷറർ), ഷംസ് കൊച്ചിൻ (രക്ഷാധികാരി ), ഉമ്മർ പാനായിക്കുളം (രക്ഷാധികാരി ), സത്താർ കൊച്ചിൻ (വൈസ് പ്രസിഡന്റ്), ഹക്കിം പാലക്കാട്‌ (ജോയിൻ സെക്രട്ടറി ), നൗഷാദ് മഞ്ഞപ്പാറ (പ്രോഗ്രാം ജനറൽ കൺവീനർ ), സജിമോൻ (പ്രോഗ്രാം കോഓർഡിനേറ്റർ ), ബൈജു മാത്യൂ (പ്രോഗ്രാം കോ ഓർഡിനേറ്റർ ) എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ : സഹൽ തൊടുപുഴ, ഷിബു പത്തനംതിട്ട , അഷ്‌റഫ്‌ വടകര, ഗീത് കൊച്ചിൻ, റസീൻ ഖാൻ, നിസാർ പി സി, ഗണേഷ് കുമാർ, മുഹമ്മദ്‌ സഗീർ, മണികണ്ഠൻ, വിനോദ് കുമാർ.

Read More

തുരുവനന്തപുരം: നിലവിൽ ബാംഗ്‌ളൂരു എൻ.ഐ.എ ഓഫീസിലുള്ള സ്വപ്നയേയും സംഘത്തെയും ഇന്ന് രാത്രി തന്നെ കേരളത്തിലെത്തിക്കും. ഇതിനായി സുരക്ഷ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റോഡുമാർഗമായിരിക്കും പ്രതികളെ എത്തിക്കുക എന്നാണ് സൂചന. ബാംഗ്‌ളൂരുവിലെ ഒരു ഹോട്ടലിൽ നിന്നാണ് സ്വപ്നയേയും സംഘത്തെയും പിടികൂടിയത്. ഇപ്പോൾ തിരുവനന്തപുരം കസ്റ്റംസ് ഓഫീസ് സി.ആർ.പി.എഫിന്റെ കനത്ത സുരക്ഷയിലാണ്. കസ്റ്റംസിന്റെ ആവശ്യപ്രകാരമാണ് സുരക്ഷ വർദ്ധിപ്പിച്ചത്.

Read More

മനാമ: കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി നടപ്പാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. ഉത്തരവ് നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്‌സ് മാസ്ക് ധരിക്കാത്തതിന്റെ 10,866 ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 2,643 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് 2,096 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് 2,989 ലംഘനങ്ങളും 1,808 നിയമലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തു. പബ്ലിക് സെക്യൂരിറ്റി പ്രസിഡൻസിയുടെ ഓപ്പറേഷൻ ഡയറക്ടറേറ്റ് 1,246 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് സെക്യൂരിറ്റി 84 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. മാസ്‌ക് ധരിക്കുന്നതിനുള്ള ശരിയായ മാർഗ്ഗത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് പബ്ലിക് സെക്യൂരിറ്റി ഫോർ ഓപ്പറേഷൻസ് ആന്റ് ട്രെയിനിംഗ് അഫയേഴ്‌സ് അസിസ്റ്റന്റ് ചീഫ്, ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി.…

Read More

ന്യൂഡൽഹി: ലോകത്തെ തന്നെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിള്‍ ചൈന വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ ഫോണ്‍ നിര്‍മ്മാണ പ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റാന്‍ കമ്പനി ആലോചിക്കുന്നതായാണ് സൂചന. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്സ്കോണിന്‍റെ പ്ലാന്‍റിലായിരിക്കും ഐഫോണ്‍ നിര്‍മ്മാണം നടക്കുക. മൂന്ന് വര്‍ഷത്തേക്കാണ് ഫോക്‌സ്‌കോണ്‍ നിക്ഷേപം നടത്തുന്നത്. നിലവില്‍ ഐഫോണിന്റെ എക്‌സ് ആര്‍ മോഡല്‍ ഇവിടെയാണ് നിര്‍മ്മിക്കുന്നത്. ബാക്കിയുള്ള മോഡലുകളെല്ലാം തന്നെ ചൈനയിലാണ് നിര്‍മ്മിക്കുന്നത്. ഇവയുടെയെല്ലാം തന്നെ നിര്‍മ്മാണം തമിഴ്‌നാട്ടിലെ പ്ലാന്റിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ചൈന അമേരിക്ക വ്യാപര യുദ്ധത്തിന്‍റെ ഫലമായാണ് ഇന്ത്യയിലേക്ക് ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം മാറ്റാനുള്ള ആപ്പിളിന്‍റെ തീരുമാനത്തിന് കാരണം എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read More