Author: News Desk

മനാമ: ഗവർണറേറ്റുകളിലുടനീളം 1,118 മുൻകരുതൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയ 5,501 സന്നദ്ധ പ്രവർത്തകർക്ക് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പരിശീലനം നൽകി. ക്ലീനിംഗ്, സ്വകാര്യ കമ്പനികളിൽ നിന്നുള്ള 1,030 തൊഴിലാളികൾക്കും 858 പള്ളികളിലേയും ആരാധനാലയങ്ങളിലേയും തൊഴിലാളികൾക്കും സിവിൽ ഡിഫൻസ് 344 പരിശീലന കോഴ്‌സുകൾ നടത്തി. കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കുന്നതിന് സംഭാവന ചെയ്യുന്ന അധികാരികളും കമ്പനികളും സന്നദ്ധപ്രവർത്തകരും നടത്തിയ ശ്രമങ്ങൾക്ക് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ അലി മുഹമ്മദ് അൽ ഹൂട്ടി നന്ദി അറിയിച്ചു.

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ മൂന്നാമത്തെ ചാർട്ടേർഡ് ഫ്ലൈറ്റ് കോഴിക്കോടേക്ക് ഇന്ന് യാത്രയായി. ഇന്നു (12.07.2020) രാവിലെ 10.30 നു സ്ത്രീകളും,ഗർഭിണികളും, മുതിർന്നവരും ജോലി നഷ്ടപ്പെട്ടവരും ഉൾപെടെയുള്ള 172 യാത്രക്കാരുമായി ബഹ്‌റൈൻ എയർപോർട്ടിൽ നിന്നു 7262 ഗൾഫ് എയർ ചാർട്ടർ വിമാനം കോഴിക്കോട് എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. “പ്രവാസികൾ നാട് അണയും വരെ കെ പി എഫ് കൂടെയുണ്ട് ” എന്ന മുദ്രാവാക്യം അന്വർത്ഥമാക്കും വിധം കെ പി എഫ് ബഹ്റൈൻ എക്സ്പ്രസ്സ് ട്രാവൽസുമായി കൈകോർത്ത് ഏർപെടുത്തിയ മൂന്നാമത്തെ ചാർട്ടർ വിമാനമാണ് ഇന്ന് യാത്രയായത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് റേറ്റിൽ കുറവുകൊടുത്തുകൊണ്ടും,സാമ്പത്തികമായി ബുദ്ധിമുട്ടിയ കെ പി എഫ് മെമ്പർക്കു സൗജന്യ യാത്ര നൽകി കൊണ്ടും കെ പി ഫ് എന്ന സംഘടന മാതൃകയായത് . ഈ ഉദ്യമത്തിൽ കെ പി ഫ് ന്റെ കൂടെ നിന്ന ഭാരവാഹികളായ സുധീർ തിരുനിലത്ത്, ജയേഷ് വി.കെ, സഹീർ, സിയാദ് അണ്ടിക്കോട്,…

Read More

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവർണ്ണറും സൽമാൻ രാജാവിൻ്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ ആദരവ്. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം എത്തിക്കുന്നതിനായി ഗവർണ്ണറേറ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ” ബിറന്‍ ബി മക്ക ” പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിച്ചതിനാണ് ഗവർണ്ണറുടെ ആദരവ്. പത്ത് ലക്ഷം സൗദി റിയാലാണ് ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമെത്തിക്കുന്നതിനായി എം.എ.യൂസഫലി ഈ പദ്ധതിയിലേക്ക് നൽകിയത്. മക്കയിലെ ഗവർണ്ണർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

Read More

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ ഇടനിലക്കാരിൽ ഒരാൾ കൂടി കസ്റ്റംസിന്റെ പിടിയിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി.ഇന്ന് രാവിലെ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ മലപ്പുറം സ്വദേശി റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരാളെ കൂടി കസ്റ്റംസ് പിടികൂടുന്നത്. വരും ദിവസങ്ങളിൽ സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളും പിടിയിലാകുമെന്നാണ് കരുതുന്നത്.

Read More

കൊച്ചി: സ്വർണ്ണ കള്ളകടത്തിലെ പ്രതികളായ സ്വപ്‍ന സുരേഷിനെയും സന്ദീപിനെയും എൻ.ഐ.എ. കോടതിയിലേക്ക്കൊണ്ടുപോയി . അഡിഷണൽ എസ് .പി. ഷൗകത്തലിയുടെ നേതൃത്വത്തിലാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്.

Read More

മ​നാ​മ: ദാ​ന മാ​ളി​ലെ ന​വീ​ക​രി​ച്ച ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബഹ്‌റൈൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഒരു പുതിയ ഷോപ്പിംഗ് അനുഭവം നൽകുന്നതിനായിട്ടാണ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡാന മാൾ സ്റ്റോർ 40 ശതമാനം അധികമായി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. https://youtu.be/2fxt2QcNuNY ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ​ഷ്​​ട​മു​ള്ള ധാ​ന്യ​​ങ്ങ​ൾ തെരഞ്ഞെ​ടു​ത്ത്​ ന​ൽ​കി​യാ​ൽ അ​വി​ടെ വെ​ച്ചു​ത​ന്നെ പൊ​ടി​ച്ചു ന​ൽ​കുന്നതിനുള്ള ​ഫ്ലോർമില്ല് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളും വ്യ​ത്യ​സ്​​ത ഭ​ക്ഷ​ണ രീ​തി​ക​ളും ഇ​വി​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. 2007 ൽ ​​ദാ​ന മാ​ളി​ലാ​ണ്​ ബ​ഹ്​​റൈ​നി​ലെ ലു​ലു​വി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്. രാജ്യത്തുടനീളമുള്ള എട്ട് ഹൈപ്പർമാർക്കറ്റുകളിലേക്ക് വിപുലീകരിക്കാൻ ബഹ്‌റൈൻ ഉപഭോക്താക്കളുടെ സഹകരണവും പിന്തുണയും സഹായിച്ചതായി ലു​ലു ഗ്രൂ​പ്പ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല പറഞ്ഞു. ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സ​ഫ​ലി​യു​ടെ വാ​ഗ്​​ദാ​നം പാ​ലി​ച്ച്​ ആ​ദ്യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നെ പു​തു​പു​ത്ത​ൻ റീട്ടെ​യ്​​ൽ ശൈ​ലി​ക്ക​നു​സ​രി​ച്ച്​ മാ​റ്റി​യെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജനപ്രിയ ലുലു ഹോട്ട് ഫുഡ്സ് വിഭാഗം, ലുലു ബേക്കറി, ഫ്രോസൺ ഫുഡ്സ് വിഭാഗം എന്നിവ വിപുലമാക്കിയിട്ടുണ്ട്. വിവിധതരം പാചക ലൈവ് സ്റ്റേഷനുകളും…

Read More

ന്യൂഡൽഹി: നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്‌ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഭർത്താവ് അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും രോഗം സ്‌ഥിരീകരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഐശ്വര്യക്കും മകൾക്കും രോഗം കണ്ടെത്തിയത്. ബാക്കി കുടുംബാംഗങ്ങളായ ജയ ബച്ചൻ, ശ്വേത ബച്ചൻ നന്ദ, മക്കളായ അഗസ്ത്യ, നവ്യ നവേലി എന്നിവർ കോവിഡ് -19 നെഗറ്റീവ് ആണ്. ശനിയാഴ്ച രാത്രി അമിതാഭ് ബച്ചൻ തന്റെ അസുഖത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തി. മിനിറ്റുകൾക്ക് ശേഷം അഭിഷേകും കൊറോണ വൈറസിന് പോസിറ്റീവ് ആയതായി പറഞ്ഞു. അച്ഛൻ-മകൻ ഇരുവരെയും ഇപ്പോൾ മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് മൂലം മൂന്ന് പേർ മരണപ്പെട്ടു. 68 വയസുള്ള സ്വദേശിയും 48 , 29 വയസ്സ് പ്രായമുള്ള പ്രവാസികളുമാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

Read More

മനാമ: 2020 ജൂലൈ 11 ന് നടത്തിയ 7,639 കോവിഡ് -19 പരിശോധനകളിൽ 431 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 228പേർ പ്രവാസി തൊഴിലാളികളാണ്. 201 കേസുകൾ സമ്പർക്കത്തിലൂടെയും 2 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ്. ബഹ്‌റൈനിൽ പുതുതായി 615 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ മൊത്തവും രോഗമുക്തി 27,828 ആയി വർദ്ധിച്ചു. മൊത്തം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 85.7 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 4,535 പേർ ചികിത്സയിലുണ്ട്. ഇവരിൽ 4,484 പേരുടെ നില തൃപ്തികരമാണ്. നിലവിൽ 51 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ ആകെ മരണം 107 ആണ്. നിലവിൽ 6,56,659 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Read More

കൊച്ചി: സ്വർണ്ണ കള്ളകടത്തിലെ പ്രതികളായ സ്വപ്‍ന സുരേഷിനെയും സന്ദീപിനെയും ബാംഗ്ലൂരിൽ നിന്നും വാളയാർ വഴി കൊച്ചിയിലെ എൻ.ഐ.എ. ആസ്ഥാനത്ത് എത്തിച്ചു. രണ്ടുപേരും മുഖം മറച്ചാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഇവരെ എൻ.ഐ.എ. ആസ്ഥാനത്ത് ചോദ്യം ചെയ്യും. നാലുമണിക്ക് ഇവരെ കോടതിയിൽ എത്തിച്ചു റിമാൻഡ് ചെയ്യും.

Read More