Author: News Desk

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഹാ​ഫ്​ പേ ​ബാ​ക്ക്​ വി​ൽ​പ​ന ബു​ധ​നാ​ഴ്​​ച​  ആരംഭിച്ചു. 20 ദീ​നാ​റി​ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യാ​ൽ 10 ദീ​നാ​റി​ന്റെ ഗി​ഫ്​​റ്റ്​ വൗ​ച്ച​ർ ല​ഭി​ക്കു​ന്ന​താ​ണ് ഓ​ഫ​ർ. ഡി​സൈ​ന​ർ സാ​രി​ക​ൾ, സ​ൽ​വാ​ർ സ്യൂ​ട്ടു​ക​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള വ​സ്​​ത്ര​ങ്ങ​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും, സൈ​ക്കി​ൾ, ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, സ്​​ത്രീ​ക​ളു​ടെ വ​സ്​​ത്ര​ങ്ങ​ൾ, സ​മ്മ​ർ വ​സ്​​ത്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഓ​ഫ​റി​ൽ ല​ഭി​ക്കും. ദാ​ന മാ​ൾ, ഗലേറി​യ മാ​ൾ, ജു​ഫൈ​ർ മാ​ൾ, റം​ലി മാ​ൾ, സാ​റി​ലെ ആ​​ട്രി​യം മാ​ൾ, ഹി​ദ്ദ്​, മു​ഹ​റ​ഖ്​ സെ​ൻ​ട്ര​ൽ, റി​ഫ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലു​ലു​വി​ന്റെ എ​ട്ട്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഓ​ഫ​ർ ല​ഭ്യ​മാ​ണ്. ഈ​ദ്​ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഓ​ഫ​റിന്റെ കാ​ലാ​വ​ധി ആ​ഗ​സ്​​റ്റ്​ എ​ട്ടു​വ​രെ​യാ​ണ്.

Read More

മനാമ: 2020 ജൂലൈ 15 ന് നടത്തിയ 8,221 കോവിഡ് -19 പരിശോധനകളിൽ 482 പുതിയ കേസുകൾ കണ്ടെത്തി. ഇവരിൽ 260 പേർ പ്രവാസി തൊഴിലാളികളാണ്. 216 പുതിയ കേസുകൾ സമ്പർക്കത്തിലൂടെയും 6 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ബഹറിനിൽ പുതുതായി 597 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 30,320 ആയി വർദ്ധിച്ചു. നിലവിൽ 48 കോവിഡ്-19 കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 4123 കേസുകളിൽ 4075 കേസുകൾ തൃപ്തികരമാണ്. ബഹ്‌റൈനിൽ ആകെ മരണം 117 ആയി. രാജ്യത്ത് ഇതുവരെ 6,93,539 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Read More

മനാമ: ബഹറിനിലെ സാമൂഹിക പ്രവർത്തകനായ സാം അടൂരിന്റെ വിയോഗത്തിൽ പ്രമുഖ വ്യവസായിയും വി കെ എൽ ഹോൾഡിങ്സ് ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനുമായ ഡോ: വർഗീസ് കുര്യൻ അനുശോചനമറിയിച്ചു. ജീവിതം ബഹറിനിൽ ചാരിറ്റിക്കായി മാറ്റിവെച്ച സാധാരണക്കാരനായ സാം അടൂരിന്റെ വിയോഗം ബഹ്‌റൈൻ മലയാളി സമൂഹത്തിന് കനത്ത നഷ്ടമാണെന്നും മറ്റുള്ളവരെ ഏറെ സഹായിക്കുമ്പോഴും സ്വന്തം ജീവിതത്തിൽ ഒന്നും നേടാനാവാതെ പോയ സാമിന്റെ കുടുംബത്തിനെ സഹായിക്കുക എന്നത് ബഹ്‌റൈൻ മലയാളികളുടെ കടമയാണെന്നും അദ്ദേഹം അറിയിച്ചു.

Read More

മനാമ :ബഹ്‌റൈനിലെ സാധാരണക്കാരുടെ കൂട്ടായ്മയായ സബർമതി കൾച്ചറൽ ഫോറം പ്രസിഡന്റും സാമൂഹിക പ്രവർത്തനങ്ങളിൽ മുൻ നിരയിലുള്ളതുമായ സാം അടൂർ ഇന്ന് പുലർച്ചെ മരിച്ചു.  കഴിഞ്ഞ കുറെ ദിവസങ്ങളായി ചികിത്സായിലായിരുന്നു. 51 വയസായിരുന്നു. ഈ കൊറോണ കാലത്തും നിരവധി പേർക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ഇദ്ദേഹം മരണപ്പെട്ടതായി മുൻപ് തന്നെ നിരവധി തവണ അഭ്യുഹങ്ങൾ ഉണ്ടായിരുന്നു.

Read More

ബഹറിനിൽ ജോലി ചെയ്യുന്ന 24 വയസുള്ള ഈഴവ പെൺകുട്ടിയ്ക്ക് വരനെ ആവശ്യമുണ്ട്. ബി.ടെക് ബിരുദധാരിയും തിരുവോണം നക്ഷത്രക്കാരിയും ശുദ്ധജാതകമുള്ള യുവതിയ്ക്ക് അനുയോജ്യനായ വരനെ ആവശ്യമുണ്ട്. അഞ്ച് അടി ഒരു ഇഞ്ചു ഉയരം.   കൂടുതൽ വിവരങ്ങൾക്ക് – 00973 35353480, 00973 33374361.

Read More

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) വിദ്യാർത്ഥികൾ ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മാതൃകാപരമായ പ്രകടനം കാഴ്ചവച്ചു.   സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ബുധനാഴ്ച ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സ്കൂൾ 100% ശതമാനം വിജയം നേടി. പരീക്ഷക്കിരുന്ന 776 വിദ്യാർത്ഥികളിൽ കൃത്യം നൂറു വിദ്യാര്‍ഥികള്‍ ‘എ’ ഗ്രേഡ് നേടി. 172 കുട്ടികൾ 90 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കി. 98.6 ശതമാനം സ്‌കോർ നേടിയ നന്ദന ശുഭ വിനുകുമാർ 500 ൽ 493 മാര്‍ക്കോടെ സ്കൂള്‍ ടോപ്പറായി.  ഇന്ത്യന്‍ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പത്താം ക്ലാസ് വിദ്യാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന മാര്‍ക്കാണിത്. 489 മാര്‍ക്ക് നേടിയ നയനാ  ചന്ദ്രന്‍ പുറവങ്കര  97.8 ശതമാനവുമായി രണ്ടാം സ്ഥാനത്തും 488 മാര്‍ക്കു  നേടിയ ഗൌതം  അനൈമല്ലൂർ ജനാർദ്ദനൻ 97.6 ശതമാനവുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യന്‍ സ്കൂള്‍ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി…

Read More

ബംഗളൂരു: ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കൊറോണ സ്ഥിരീകരിച്ചു. ധ്രുവ സര്‍ജ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചതെന്നും ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്നും ധ്രുവ സര്‍ജ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊറോണ പരിശോധന നടത്തണമെന്നും ധ്രുവ ആവശ്യപ്പെടുന്നു. അതേസമയം കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2500 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

മനാമ: മെഡിക്കൽ അധികൃതർ തീരുമാനിച്ച പ്രകാരം വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കുന്നതുവരെ പള്ളികളിൽ പ്രാർത്ഥന താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്‌സി‌ഐ‌എ) അറിയിച്ചു. മാസ് വർക്ക്ഷിപ്പ് തുടരുമെന്നും എസ്‌സി‌ഐ‌എ അറിയിച്ചു. പകർച്ചവ്യാധിയെ അതിജീവിക്കാൻ ആളുകൾ ഉത്തരവാദിത്തത്തോടെ പെരുമാറുകയും ആരോഗ്യപരമായ നടപടികൾ അവരുടെ കുടുംബത്തിനും രാജ്യത്തിനും വേണ്ടി ഗൗരവമായി കാണുകയും ചെയ്യണമെന്ന് കൗൺസിൽ കൂട്ടിച്ചേർത്തു.

Read More

ബഹ്‌റൈനിലെ സാധാരണക്കാരുടെ കൂട്ടായ്മയുടെ പ്രസിഡന്റും സാമൂഹിക പ്രവർത്തനങ്ങളിൽ മുൻ നിരയിലുള്ളതുമായ സാം അടൂരിൻറെ ആരോഗ്യ നില അതീവ ഗുരുതരം. നിമോണിയയും കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാലും ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. നിരവധി അസുഖങ്ങൾ മൂലം കടുത്ത അവസ്ഥയിലായിരുന്ന സാം അശുപത്രിയിൽ എത്തുമ്പോൾ തന്നെ ഏറെ ഗുരുതരമായ അവസ്ഥയിൽ ആയിരുന്നു. മികച്ച ചികിത്സയുടെ ഭാഗമായി ഇടയ്ക്ക് നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാൽ മറ്റു അസൂഖങ്ങൾ ഉണ്ടായിരുന്നതിനാൽ ഇപ്പോൾ ഗുരുതരമായ അവസ്ഥയിലാണ് ഉള്ളത്. ഈ കൊറോണ കാലത്തും നിരവധി പേർക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. എല്ലാവരും തനിക്കായി പ്രാർത്‌ഥിക്കണമെന്ന് ആശുപതിയിൽ നിന്നും സുഹൃത്തുക്കളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരനായ ഇയാൾ സ്വന്തം ശമ്പളത്തിൻറെ നല്ലൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരുന്നു. ഇദ്ദേഹം മരണപ്പെട്ടതായി നിരവധി തവണ അഭ്യുഹങ്ങൾ ഉണ്ടായിരുന്നു.

Read More

റിയാദ്: സൗദി അറേബ്യയിൽ 2,671 പുതിയ കേസുകളും കൊറോണ വൈറസ് ബാധിച്ച് 42 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകൾ 2,40,474 ആയി. പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷം മരണസംഖ്യ 2,325 ആയി ഉയർന്നു. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകളിൽ 14-ാം സ്ഥാനത്താണ് സൗദി. അതേസമയം 5,488 രോഗികൾ പൂർണ്ണമായും രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗം ഭേദമായവർ 1,83,048 ആയി ഉയർന്നിട്ടുണ്ട്. പുതിയ കേസുകളിൽ ഭൂരിഭാഗവും ജിദ്ദ (250), റിയാദ് (226), അൽ ഹഫൂഫ് (211) എന്നിവിടങ്ങളിലാണ്.

Read More