ബംഗളൂരു: ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ സര്ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കൊറോണ സ്ഥിരീകരിച്ചു. ധ്രുവ സര്‍ജ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചതെന്നും ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്നും ധ്രുവ സര്‍ജ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊറോണ പരിശോധന നടത്തണമെന്നും ധ്രുവ ആവശ്യപ്പെടുന്നു. അതേസമയം കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2500 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Trending
- ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്ഡന് ഷോ 2025 ഫെബ്രുവരി 20ന് തുടങ്ങും
- സെൻസർ ബോർഡിൻ്റെഇരട്ട നീതി അംഗീകരിക്കാനാവില്ല, സംവിധായകൻ അനുറാം.
- ‘ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യം’ അഖിലേഷ് യാദവ്
- മസ്തിഷ്ക മരണ ആശയം ശരിവച്ച് കേരള ഹൈക്കോടതിമസ്തിഷ്ക മരണത്തിനെതിരായ ഹർജി തള്ളി
- ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യം; യുവാവ് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം
- ‘ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്’; സുപ്രീംകോടതി
- കശ്മീരില്‍ സ്ഫോടനം; രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
- പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 72 കാരന് അറസ്റ്റില്‍