Author: News Desk

കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസ്. ഫിറോസും സംഘവും ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശി വര്‍ഷ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ഫിറോസ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

Read More

തിരുവനന്തപുരം :തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിർണായക വഴിത്തിരിവ് .മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തിൽ പങ്കെന്ന് കേസിലെ മുഖ്യപ്രതി സരിത്ത് മൊഴി നൽകിയെന്ന് സൂചന .സരിത്തിന്റെ മൊഴി ശിവശങ്കറിന് കുരുക്കായേക്കുമെന്നാണ് സൂചന

Read More

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ വ്യാപക റെയ്ഡുമായി അന്വേഷണ സംഘം. സന്ദീപ് നായരെ രാവിലെ തന്നെ ഹെതർ ഫഌറ്റ് അടക്കമുള്ള കേന്ദ്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പുറമെ സ്വപ്‌നാ സുരേഷ്, സരിത്ത് എന്നിവരെയും വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വർണക്കടത്ത് കേസിൽ ഗൂഡാലോചന നടത്തിയ സ്വപ്‌ന താമസിച്ചിരുന്ന ഫഌറ്റിലും എൻഐഎ സംഘം സ്വപ്നയെ എത്തിച്ച് പരിശോധന നടത്തി. എന്തെങ്കിലും തരത്തിലുള്ള ഡിജിറ്റൽ രേഖകളും മാറ്റും കണ്ടെത്തുകയാണ് ലക്ഷ്യം. അതേസമയം, നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അറ്റാഷെയുടെ പേരിലുള്ള കത്ത് ട്വന്റിഫോറിന് ലഭിച്ചു. തന്റെ അസാന്നിധ്യത്തിൽ ഫൈസൽ ഫരീദ് കാർഗോ അയക്കുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ദുബൈയിലെ സ്‌കൈ കാർഗോ കമ്പനിക്കാണ് കത്ത് നൽകിയത്. അറ്റാഷെയുടെ പേരിലുള്ള കത്ത് കസ്റ്റംസ് പിടിച്ചെടുത്തു. കാർഗോ പുറപ്പെടുന്നതിനു മുൻപാണ് ഫൈസലിനെ ചുമതലപ്പെടുത്തി കത്ത് നൽകിയത്. കത്ത് ഫൈസൽ ഫരീദ് വ്യാജമായി നിർമ്മിച്ചതാണോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഫൈസൽ ഫരീദിനായി ഇന്റർപോൾ…

Read More

മനാമ:പാലത്തായി പീഡനക്കേസിലെ പ്രതി ആർ എസ് എസ് പ്രവർത്തകന് ജാമ്യം ലഭിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണ്.കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരളപോലീസ് അലംഭാവം കാണിച്ചു.പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിക്ഷേധത്തിന് ഒടുവിലാണ് അവസാനം കുറ്റപത്രം സമർപ്പിക്കുവാൻ പോലീസ് തെയ്യാറായത്.ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ സംഭവം നടന്നത്,അതുമായി ബന്ധപ്പെട്ട് ഒരു ഇടപെടൽ നടത്തുവാൻ ശ്രീമതി ശൈലജ ടീച്ചർ തെയ്യാറാകാത്തത് സ്ത്രീ സമൂഹത്തിന് നാണക്കേടാണ്. കുട്ടികൾക്ക് മാതൃകയാകേണ്ട അദ്ധ്യാപകൻ പിഞ്ച് ബാലികയെ പീഡിപ്പിച്ച സംഭവം മലയാളി സമൂഹത്തിന് തന്നെ നാണക്കേടായി. സർക്കാർ ഇതുപോലെയുള്ളവരെ സംരക്ഷിക്കുന്ന നില തുടർന്നാൽ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്നും ഐ വൈ സി സി ദേശീയ കമ്മറ്റി ആരോപിച്ചു. ദേശീയ ഭാരവാഹികൾ കോവിഡ് ന്റെ സാഹചര്യത്തിൽ താമസ സ്ഥലത്ത് ഇരുന്ന് സർക്കാരിന്റെ നടപടിയിൽ പ്രതിക്ഷേധിച്ചു.

Read More

തെലങ്കാന : ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ജൂനിയർ ,ഡിഗ്രി കോളേജുകളിൽ ഉച്ച ഭക്ഷണം നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചു .സർക്കാർ കോളേജുകളിൽ വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ നിർത്തി പോകുന്നതിന്റെ നിരക്ക് കൂടിവരുന്നു .വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനും പഠനം നിർത്തി പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇ തീരുമാനം

Read More

ന്യൂഡല്‍ഹി: ലോകത്താകമാനം നാശം വിതച്ച കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളുടെ നേതൃനിരയില്‍ ഇന്ത്യ. ഇതുവരെ 150 രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാപന സമ്മേശനത്തില്‍ മുഖ്യ പ്രഭാഷണം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭൂചലനങ്ങള്‍, ചുഴലിക്കാറ്റുകള്‍, മറ്റ് പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ പ്രതിസന്ധികള്‍ എന്നിവ ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യ ഒത്തൊരുമയോടെയാണ് അവയെ നേരിട്ടത്. കൊറോണക്കെതിരായ പോരാട്ടത്തില്‍ 150 രാജ്യങ്ങള്‍ക്കാണ് വൈദ്യസഹായമുള്‍പ്പെടെ നല്‍കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നും അദ്ദേഹംപറഞ്ഞു . അമേരിക്കയിലേക്കും യുറോപ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്ന് ഉള്‍പ്പെടെ കയറ്റുമതി ചെയ്തിരുന്നു. ശ്രീലങ്ക, ബംഗ്ലാദേഷ്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ക്കും ഇന്ത്യ വലിയ സഹായമാണ് നല്‍കിയത്.

Read More

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നടപടി. സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ഇന്റര്‍പോള്‍ ഫയല്‍ ചെയ്തിരുന്നു. ഫൈസലിനെതിരെ എന്‍ഐഎ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടിന്റെയും സ്വര്‍ണക്കടത്ത് കേസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടും എന്‍ഐഎ ഇന്റര്‍പോളിന് കൈമാറിയിരുന്നു. ഇതിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്റര്‍പോള്‍ കേസ് വിശദാംശങ്ങള്‍ ഫയല്‍ ചെയ്തിട്ടുള്ളത്.

Read More

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി ആമസോണ്‍. എന്നാൽ ആമസോണ്‍ കോര്‍പ്പറേറ്റ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും ആമസോണ്‍ വ്യക്തമാക്കി. ദിവസ വേതനക്കാർക്കും കരാര്‍ ജീവനക്കാര്‍ക്കും വെയര്‍ഹൗസ് ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സേവനം ലഭ്യമല്ല. ഓഫീസില്‍ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് . ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ആമസോണ്‍ അറിയിച്ചു.

Read More

ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യവും, ബഹ്റൈനിലെ, അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് അടൂരിന്റെ സജീവ അംഗവുമായിരുന്ന ശ്രീ. സാം അടൂരിന്റെ വേർപാടിൽ പ്രസ്ഥാനത്തിന്റെ അനുശോചനം രേഖപ്പെടുത്തി ജീവകാരുണ്യ മേഖലയിൽ വേറിട്ട വഴികളിൽ കൂടി സഞ്ചരിച്ച് സമൂഹത്തിലെ അശരണായവരെ സഹായിച്ചിരുന്ന പ്രിയ സഹോദരൻ, ബഹ്റൈനിലെ മലയാളികൾ എന്നും ഓർക്കുന്ന സാധാരണ വ്യക്തിത്വത്തിന് ഉടമയാണ്… തന്റെ ജോലിത്തിരക്കിലും പാവപ്പെട്ടവരുടെ പ്രയാസങ്ങളിൽ പങ്ക് ചേർന്ന് അവരെ തന്നാൽ ആവുന്ന വിധം സഹായിക്കുവാൻ അദ്ദേഹം കാണിച്ചിരുന്ന മനസ് ഏവർക്കും ഒരു മാതൃക ആയിരുന്നു. പല വിധമായ അസുഖങ്ങൾ ഉണ്ടായിട്ടു പോലും, ആരും പറയുന്നത് കേൾക്കാതെ ഈ Covid കാലത്ത് മറ്റ് ഉള്ളവർക്ക് വേണ്ടി ഫുഡ് കിറ്റ് വിതരണത്തിലും മറ്റു സഹായത്തിനും പങ്കാളിയായിരുന്നു… അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Read More

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സജീവ അംഗം സാം സാമുവേൽ അടൂർ ബഹറിനിൽ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു .

Read More