തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നടപടി. സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ഇന്റര്‍പോള്‍ ഫയല്‍ ചെയ്തിരുന്നു.
ഫൈസലിനെതിരെ എന്‍ഐഎ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടിന്റെയും സ്വര്‍ണക്കടത്ത് കേസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടും എന്‍ഐഎ ഇന്റര്‍പോളിന് കൈമാറിയിരുന്നു. ഇതിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്റര്‍പോള്‍ കേസ് വിശദാംശങ്ങള്‍ ഫയല്‍ ചെയ്തിട്ടുള്ളത്.