ന്യൂഡല്‍ഹി: ലോകത്താകമാനം നാശം വിതച്ച കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളുടെ നേതൃനിരയില്‍ ഇന്ത്യ. ഇതുവരെ 150 രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാപന സമ്മേശനത്തില്‍ മുഖ്യ പ്രഭാഷണം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഭൂചലനങ്ങള്‍, ചുഴലിക്കാറ്റുകള്‍, മറ്റ് പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ പ്രതിസന്ധികള്‍ എന്നിവ ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യ ഒത്തൊരുമയോടെയാണ് അവയെ നേരിട്ടത്. കൊറോണക്കെതിരായ പോരാട്ടത്തില്‍ 150 രാജ്യങ്ങള്‍ക്കാണ് വൈദ്യസഹായമുള്‍പ്പെടെ നല്‍കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നും അദ്ദേഹംപറഞ്ഞു .
അമേരിക്കയിലേക്കും യുറോപ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്ന് ഉള്‍പ്പെടെ കയറ്റുമതി ചെയ്തിരുന്നു. ശ്രീലങ്ക, ബംഗ്ലാദേഷ്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ക്കും ഇന്ത്യ വലിയ സഹായമാണ് നല്‍കിയത്.