Author: News Desk

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത വ്യാപാര സ്ഥാപനങ്ങളായ പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസൻസ് റദ്ദാക്കി. സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു വെച്ചത് നഗരസഭ ആണ്. നഗരസഭ നൽകിയ മുന്നറിയിപ്പുകൾ രണ്ടു സ്ഥാപനങ്ങളും തയ്യാറായില്ല എന്നതാണ് നടപടിക്ക് കാരണം.മേയറാണ് നടപടിയെടുത്തതായി അറിയിച്ചത്. അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്സ്. തിരുവനന്തപുരം നഗരത്തിലെ എം ജി റോഡിലാണ് പോത്തീസ് സൂപ്പർ സ്റ്റോഴ്സ്. കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങൾക്കുമെതിരെ കോർപ്പറേഷൻ കടുത്ത നടപടി സ്വീകരിച്ചത്. നേരത്തേ അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻ വ്യാപാരശാലയിലെ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു.

Read More

മനാമ: പത്താം ക്ലാസിലും ഇന്ത്യൻ സ്കൂള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 500 ൽ 493 മാര്‍ക്കോടെ 98.6% നേടിയ സ്കൂൾ ടോപ്പർ നന്ദന ശുഭ വിനുകുമാർ ദ്വീപിൽ രണ്ടാം സ്ഥാനത്തിനു അര്‍ഹയായി. ഇന്ത്യന്‍ സ്കൂളിന്റെ ചരിത്രത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന മാര്‍ക്കാണിത്. ആകെ 776 വിദ്യാർത്ഥികളാണ് പത്താം ക്ലാസില്‍ പരീക്ഷയെഴുതിയത്. എല്ലാ വിഷയങ്ങളിലും കൃത്യം 100 വിദ്യാർത്ഥികൾ ‘എ’ ഗ്രേഡ് നേടി. 172 കുട്ടികൾ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി. ഇന്ത്യന്‍ സ്കൂള്‍ ചെയർമാൻ പ്രിൻസ് എസ് നടരാജൻ വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെയും അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമത്തെയും മാതാപിതാക്കളുടെ പിന്തുണയെയും അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച സ്കൂള്‍ സെക്രട്ടറി സജി ആന്റണി ഉയര്‍ന്ന അക്കാദമിക നിലവാരം പുലർത്തുന്നതിൽ നിർണായക പങ്കുവഹിച്ച സ്ക്കൂള്‍ അധ്യാപകര്‍ക്ക് നന്ദി പറഞ്ഞു. സ്‌കൂൾ നേതൃത്വത്തിന്റെ മാർഗനിർദേശപ്രകാരം അക്കാദമിക കാര്യങ്ങള്‍ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിന്റെ ഫലമാണ് ഈ നേട്ടമെന്ന് അക്കാദമിക ചുമതലയുള്ള…

Read More

കാസർകോട് : കാസർകോട്ട് 16 കാരിയെ മദ്രസാ അധ്യാപകനായ അച്ഛനടക്കം 7 പേർ പീഡിപ്പിച്ചു.മദ്രസാ അധ്യാപകനായ അച്ഛൻ നേരത്തെയും പോക്സോ കേസ് പ്രതിയായിരുന്നു. അമ്മാവന്റെ നിർദ്ദേശ പ്രകാരം പോലീസിൽ നൽകിയ പരാതിയിലാണ് പീഡന വിവരം പുറംലോകമറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പോലീസ് കേസെടുത്തു. പീഡന വിവരം അറിയാമായിരുന്ന അമ്മയെ, വിവരം മറച്ചുവച്ചതിന് പ്രതി ചേർക്കും. കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛനടക്കം നാലുപേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. മൂന്ന് പേർക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. എട്ടാം ക്ലാസ് മുതൽ അച്ഛനടക്കമുള്ളവർ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പീഡനത്തിനിരയായ പെൺകുട്ടി പോലീസിന് മൊഴി നൽകി. വീട്ടിൽ വച്ചായിരുന്നു പീഡനമെന്നും ഒരുവട്ടം ഗർഭഛിദ്രം നടത്തിയിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

Read More

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഫൈസൽ ഫരീദ് മലയാള സിനിമയ്ക്കും പണംമുടക്കി. മലയാളത്തിൽ തന്നെ നാല് സിനിമകൾക്കാണ് ഫൈസൽ ഫരീദ് പണം മുടക്കിയത്. അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം മുടക്കിയിരുന്നു. മലയാളത്തിലെ ഒരു മുതിർന്ന സംവിധായകനും നിർമ്മാതാവിനും വേണ്ടിയാണ് പണം മുടക്കിയതെന്നാണ് കണ്ടെത്തൽ. ഫൈസൽ പണം മുടക്കിയ സിനിമയുടെ വിവരങ്ങൾ എൻഐഎയ്ക്കും കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്. ഫൈസലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടുകൂടി സിനിമ മേഖലയിലെ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം നീങ്ങും. ന്യൂ ജനറേഷൻ സംവിധായകൻ ഉൾപ്പെടെയുള്ള ചിത്രത്തിനായാണ് ഫൈസൽ അരുൺ ബാലചന്ദ്രന് പണം നൽകിയത്.

Read More

മനാമ: ബഹ്‌റൈനിൽ സാധുതയുള്ളതും കാലഹരണപ്പെട്ടതുമായ എല്ലാ സന്ദർശന വിസകളുടെയും സാധുത മൂന്നുമാസത്തേക്ക് കൂടി നീട്ടുന്നതായി നാഷണൽ, പാസ്‌പോർട്ട് ആൻഡ് റെസിഡന്റ്‌സ് അഫയേഴ്സ് (എൻ‌പി‌ആർ‌എ) പ്രഖ്യാപിച്ചു. 2020 ജൂലൈ 21 മുതൽ 2020 ഒക്ടോബർ 21 വരെയാണ് കാലാവധി നീട്ടുന്നത്. 2020 ഒക്ടോബർ 21 ന് അപ്പുറം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് അവരുടെ സന്ദർശന വിസ പുതുക്കുന്നതിന് ഇ-വിസ പോർട്ടൽ വഴി അപേക്ഷിക്കാൻ അനുവാദമുണ്ടെന്നും എൻ‌പി‌ആർ‌എ വ്യക്തമാക്കി. എല്ലാ സന്ദർശന വിസകളുടെയും അപേക്ഷ കൂടാതെ തന്നെ പുതുക്കപ്പെടും. കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി.

Read More

മനാമ: അക്കാദമിക മികവിന്റെ പാരമ്പര്യത്തിനു അനുസൃതമായി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ഇക്കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകളിൽ മൊത്തം 12ല്‍ 8 ഐലന്‍ഡ്‌ ടോപ്പർ സ്ഥാനങ്ങള്‍ നേടി. ബഹ്റൈനിലെ സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി ഒന്നും രണ്ടും ഐലന്‍ഡ്‌ ടോപ്പർ അവാർഡുകളും സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളില്‍ നിന്നുള്ള രണ്ട് അവാർഡുകള്‍ വീതവും ഇന്ത്യന്‍ സ്കൂള്‍ കരസ്ഥമാക്കി. 98 ശതമാനം മാര്‍ക്കോടെ (490/500) ഇന്ത്യന്‍ സ്കൂള്‍ ടോപ്പറായ റീലു റെജിയാണ് ഈ വർഷം ഐലന്‍ഡ്‌ ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. 97.8 ശതമാനം (489/500) നേടിയ കെയൂർ ഗണേഷ് ചൗധരിക്ക് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ബഹ്റൈനിലെ സയൻസ് സ്ട്രീമിലെ ടോപ്പർ കൂടിയാണ് റീലു റെജി. ഈ സ്ട്രീമിൽ കെയൂർ ഗണേഷ് ചൗധരി രണ്ടാം സ്ഥാനത്തെത്തി. ദേശീയ തലത്തിലുള്ള ഈ നേട്ടങ്ങൾക്ക് പുറമേ കെമിസ്ട്രി (100), ബയോടെക്നോളജി (99) എന്നി വിഷയങ്ങളില്‍ റീലു റെജിയും ഫിസിക്സ് (100), കമ്പ്യൂട്ടർ സയൻസ് (99) എന്നിവയിൽ കെയൂർ…

Read More

കൊച്ചി: നിർമ്മാതാവ് ആൽവിൻ ആന്റണിക്കെതിരെ പീഡനത്തിന് കേസെടുത്തു. 20 വയസുള്ള മോഡല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവ മോഡല്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) 150 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ടൂബ്ലിയിലെ ടൊയോട്ട കൊമേഴ്‌സ്യൽ പ്ലാസയിൽ ഉള്ള വർക്ക് സൈറ്റിലാണ് നടന്നത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസി‌ആർ‌എഫ് ഉദ്ദേശിക്കുന്നു. ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ് , ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത് , കൂടാതെ ഐ.സി.ആർ.എഫ്. വളന്റീയേഴ്സ് സുനിൽ കുമാർ , മുരളീകൃഷ്ണൻ , നാസ്സർ മഞ്ചേരി , പവിത്രൻ നീലേശ്വരം എന്നിവർ പങ്കെടുത്തു.

Read More

മനാമ: കോട്ടയം അയ്മനം കലുറ സ്വദേശിനി ബ്ലെസ്സി പ്രജീഷ് (40 ) ബഹ്‌റൈനിൽ നിര്യാതയായി. സൽമാനിയ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ഇവർ. ഒരു വർഷത്തോളമായി അർബുദരോഗത്തിന് ചികിത്സയിൽ ആയിരുന്നു . ഭർത്താവ് ജോൺ തരകൻ വൈ .കെ .അൽ മോയിദ് മോട്ടോർ ഡിവിഷൻ ജീവനക്കാരനാണ്. മക്കൾ – നയന, നോഹ, നെമിയ

Read More

മസ്‌കത്ത് : ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു .തൃശൂർ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂർ വീട്ടിൽ പി .കെ ജോയ് (62 ) ആണ് മസ്‌കത്തിൽ മരിച്ചത് . 40 വർഷത്തിലേറെയായി ഒമാനിലെ റുസെലിൽ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു .

Read More