Author: News Desk

തൃശൂർ∙ കയ്പമംഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ആനന്ദാണ് (37) മരിച്ചത്. കൊല്ലം സ്വദേശിയാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 11.30ന് കയ്പമംഗലം അറവുശാലയിൽ വച്ചാണ് അപകടമുണ്ടായത്. ആനന്ദ് സഞ്ചരിച്ച ബൈക്ക് മിനി ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു. മുന്നിൽ പോയ വാഹനം പെട്ടെന്നു ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം. ആനന്ദിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കോഴിക്കോട് ∙ വേങ്ങേരി ബൈപാസ് ജംക്‌ഷനു സമീപമുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ് ഉടമയും ഡ്രൈവറും അറസ്റ്റിൽ. ബസ് ഉടമ അരുൺ, ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ചേവായൂർ പൊലീസ് ഇന്നലെ രാത്രിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്‌ക്കെതിരെ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി.

Read More

ഡാളസ്: അനുയോജ്യരായ പങ്കാളിയെ കണ്ടെത്താൻ കാലതാമസം നേരിടുന്ന യുവതീയുവാക്കൾക്കളെ ‘പെട്ടെന്നു’ സഹായിക്കുക എന്ന ആശയുമായി ടെക്‌സാസിൽ മലയാളി യുവതീയുവാക്കക്കായി ആദ്യ ‘സ്പീഡ് ഡേറ്റിംഗ് ഇവന്റ്’ സംഘടിപ്പിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ് സുഹൃത്തുക്കളായ മാറ്റ് ജോർജ്ജും ജൂലി ജോർജ്ജും. ഡാളസിൽ നടന്ന ‘ഫാൾ ഇൻ മലയാ ലവ്’ (FIM) സ്പീഡ് ഡേറ്റിംഗ് ഇവന്റ് വൻ വിജയമായി. പങ്കാളിയെ കണ്ടെത്തുവാനൊരു ത്വരിത പരിഹാരമാണ് ലൈവ് സ്പീഡ് ഡേറ്റിംഗ് ഇവന്റ് എന്ന് ഇരുവരും പറയുന്നു. ആദ്യ ഇവന്റിന്റെ ‘മ്യൂച്ചൽ ഇന്ററസ്റ്’ വിജയ ശതമാനം 65% ആണെന്നു ഇവർ സാക്ഷ്യപ്പെടുത്തി. മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള യുവതീയുവാക്കളെ ഇവന്റിൽ പങ്കെടുപ്പിക്കയും, ഒരാൾക്ക് ഇരുപതു പേരെ വരെ 5 മിനുട്ട് ദൈർഘ്യമുള്ള ‘ക്വിക്ക്’ ഡേറ്റിങ്ങിനു ഇവന്റിൽ സൗകര്യമൊരുക്കുകയുമാണ് ലൈവ് സ്പീഡ് ഡേറ്റിങ് ഇവന്റിനെ രീതി. സ്‌പെഷ്യൽ അൽഗോരിതത്തിലൂടെയാണ് മാച്ചിങ് തയ്യാറാക്കുന്നതും അനുയോജ്യർക്കു ഡേറ്റിങ്ങിനു അവസരമൊരുക്കുന്നതും. ഡാലസിൽ ബീഹൈവ് ഇവന്റ് സെന്ററിൽ നടന്ന സ്പീഡ് ഡേറ്റിങ് ഇവന്റിൽ 75 യുവാക്കളും 75 യുവതികളും…

Read More

തലശ്ശേരി : ലോറിയും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരായ സ്‌കൂൾ വിദ്യാർത്ഥി അടക്കം രണ്ട് പേര് മരിച്ചു. തലശ്ശേരി തലായി സ്വദേശി മത്സ്യത്തൊഴിലാളി ശിവന്ദനത്തിലെ പുതിയ പുരയിൽ നിധീഷ് (18), കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ ചെറിയ പുരയിൽ ലാലുവിന്റെ മകൻ യദുലാൽ (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ ന്യൂമാഹി പോലിസ് സ്റ്റേഷൻ പരിധിയിലെ മാക്കൂട്ടം – പാറാൽ റോഡിൽ ആച്ചുകുളങ്ങര പഴയ പോസ്റ്റ് ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട യദുലാലിനെ സാരമായ പരിക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ വെന്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ നിധീഷ് തൽക്ഷണം മരണപ്പെട്ടിരുന്നു. പ്ലസ് വൻ വിദ്യാർത്ഥിയാണ് യദു. ആദരസൂചകമായി ജി.വി.എച്ച്.എസ്.എസ്.സ്കൂളിന് ഇന്ന് അവധി നൽകിയിട്ടുണ്ട്.

Read More

പത്തനംതിട്ട : വൈദ്യൂതി ഇല്ലാത്തതിനാൽ മൊബൈൽ ഫ്‌ളാഷിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒപിയിൽ ദിനംപ്രതി നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടുന്നത്. ഒപിക്ക് സമീപത്താണ് മോർച്ചറിയും സ്ഥിതി ചെയ്യുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ മണ്ഡലത്തിലുളള ആശുപത്രിയിലാണ് ഈ ദുഃരവസ്ഥ. വൈദ്യുതിക്ക് പകരം സംവിധാനം ഏർപ്പെടുത്താനും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഗാനറേറ്റർ സൗകര്യം പോലും ഒരുക്കത്തിൽ ജനങ്ങളും വിമർശനം ഉന്നയിച്ചു.

Read More

മനാമ: സംഗമം ഇരിഞ്ഞാലക്കുടയുടെ ഈ വർഷത്തെ ഓണാഘോഷം അൽ റബീഹ് മെഡിക്കൽ സെന്റർ സഹകരണത്തോടെ “ആർപ്പോ 2023” എന്ന പേരിൽ അഥിലിയ ബാൻ സാങ് തായ് റെസ്റ്റോറിന്റിൽ വൈവിധ്യമായ കലാപരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടി ആഘോഷിച്ചു. ഡോക്ടർ ബാബു രാമചന്ദ്രൻ ഉത്ഘാടനം നിർവഹിച്ച ആഘോഷത്തിൽ മുഖ്യാതിഥിയായ കലാഭവൻ ജോഷിയുടെ സാന്നിധ്യവും കലാ പ്രകടനവും ശ്രദ്ധയമായി. പ്രസിഡന്റ് ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമ്മരാജ് സ്വാഗതവും, ഓണാഘോഷത്തെ കുറിച്ച് എന്റർടൈൻമെന്റ് സെക്രട്ടറി സജീവും. ചെയർമാൻ ദിലീപ് വെളിയത്ത്, പ്രോഗ്രാം കൺവീനർ പ്രദീപ്‌ വള്ളൂപറമ്പത്ത് എന്നിവർ ആശംസകളും നേർന്നു. തുടർന്ന് പൂജ ഡാൻസ്, ഓണപാട്ടുകൾ, ഓണക്കളി, തിരുവാതിര കളി, കൊറിയൻ ഡാൻസ് തുടങ്ങീ വ്യത്യസ്തമായ മറ്റ് നൃത്തപരിപാടികളും കരോക്കെ ഗാനമേളയും ചടങ്ങിനെ മാറ്റുകൂട്ടി. ബഹ്റൈനിലെ നിരവധി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ മുഖ്യ സ്പോണേഴ്സ് ആയ അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ ജനറൽ മാനേജർ, മറ്റ് സ്പോൺസേഴ്സ് എന്നിവർ ആഘോഷത്തിൽ…

Read More

2024ലെ നിര്‍ണായക ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വം അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലാതെ പൗരത്വം നല്‍കാനാണ് നീക്കം. 2019 ഡിസംബര്‍ 10ന് ലോക്‌സഭയിലും, രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് കേന്ദ്രം നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഭേദഗതി ചെയ്തിരുന്നില്ല. ഭേദഗതിക്കനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാന്‍ പോര്‍ട്ടല്‍ സജ്ജമാക്കും. വിവരങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങളുടെ ഇപെടല്‍ ഒഴിവാക്കും. കേരളം, ബംഗാള്‍, രാജസ്ഥാന്‍ അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതിയെ എതിര്‍ത്തിരുന്നു. പൗരത്വ ഭേദഗതിയെ ചൊല്ലി രാജ്യ വ്യാപക പ്രക്ഷോഭം ആരംഭിച്ചതും തുടര്‍നടപടികള്‍ വൈകുന്നതിന് കാരണമായി. എന്നാല്‍ കോവിഡ് വ്യാപനം കാരണമാണ് നടപടികള്‍ വൈകിയത് എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം വിഭാഗങ്ങള്‍ ഒഴികെ ഹിന്ദു, സിഖ്,…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും നവരാത്രി ആഘോഷവും വിദ്യാരംഭവും വിപുലമായ രീതിയിൽ ഒക്ടോബർ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം സൊസൈറ്റി ഹാളിൽ ചെയർമാൻ സനീഷ് കൂറു മുള്ളിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഭദ്രദീപം കൊളുത്തി നിർവഹിക്കുകയുണ്ടായി. ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. നവരാത്രി ദിനങ്ങളിൽ വൈകിട്ട് 7.30 മുതൽ പ്രത്യേക പ്രാർത്ഥനയും, കലാപരിപാടികളും ഉണ്ടായിരിക്കും. വിദ്യാരംഭ ദിവസമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 4.30 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ശരത്ത് കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകും. ഇതോടൊപ്പം പ്രായഭേദമന്യേ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സംഗീതത്തിന്റെ സപ്തസ്വരങ്ങളും കുറിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനും…

Read More

വിഴിഞ്ഞത് പിണറായി വിജയനും കൂട്ടരും ക്രെയിനിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കേണ്ടി വന്ന അവസ്ഥ സഹതാപകരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അസാധ്യമായത് സാധ്യമാക്കി എന്നെല്ലാം വീമ്പ് പറയുന്നവർ നാലുവർഷം മുൻപ് നടക്കേണ്ട ഒരു ചടങ്ങാണ് ഇന്നലെ നടന്നത് എന്ന് ഓർമിക്കണം. മൂന്നാംഘട്ടം ഈവർഷം പൂർത്തിയാകേണ്ട പദ്ധതി അനന്തമായി വൈകിപ്പിച്ച ശേഷം ഒന്നാംഘട്ടം ആഘോഷിക്കാൻ അസാധ്യതൊലിക്കട്ടി വേണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. കടൽക്കൊള്ള എന്ന് ആരോപണമുയർത്തിയവർ ഇന്ന് അദാനിയെ വാഴ്ത്തുകയാണ്. നാട് മുഴുവൻ അദാനിയുടെ പണമുപയോഗിച്ച് ഫ്ലക്സ് വച്ചാണ് ആഘോഷം. അദാനി കേരളത്തിൽ പണമിറക്കിയാൽ നല്ല അദാനി അല്ലെങ്കിൽ ഫാസിസ്റ്റ് ഭീകരൻ എന്നതാണ് സിപിഎം നയം. ഒന്നെങ്കിൽ ആര് വികസനം കൊണ്ടുവന്നാലും അതിനെ തുറന്നമനസോടെ സ്വീകരിക്കാനാകണം. അല്ലെങ്കിൽ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളെ കബളിപ്പിക്കുന്നത് എൽഡിഎഫ് സർക്കാർ അവസാനിപ്പിക്കണം. നരേന്ദ്രമോദി സർക്കാർ നടത്തിയ ഇടപെടലുകൾ കൊണ്ട് വേഗം വച്ച പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. നാലുപതിറ്റാണ്ടായി ചർച്ച തുടങ്ങിയതല്ലാതെ വിഴിഞ്ഞത്ത് ഒന്നും…

Read More

മനാമ: ആത്മാഭിമാനത്തിന്റെ പത്തു വർഷങ്ങൾ എന്ന ആപ്തവാക്യത്തിൽ ഐ വൈ സി സി ബഹ്‌റൈൻ പത്താമത് വാർഷിക ആഘോഷം പ്രൌഡഗംഭീരമായി ഇന്ത്യൻ ക്ലബിൽ നടന്നു. യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീൻ കുര്യാകോസ് എം പി ഉദ്ഘാടനം ചെയ്തു. ഐ വൈ സി സി യുടെ പ്രവർത്തനം മാതൃകാപരം ആണെന്നും എല്ലാ പ്രതിബന്ധങ്ങളെയും നന്മ നിറഞ്ഞ നിസ്വാർത്ഥ പ്രവർത്തനം കൊണ്ട് അതിജീവിച്ചു 10 വർഷം പൂർത്തിയാക്കിയത് തന്നെ അംഗങ്ങളുടെ പ്രവർത്തന മികവ് കൊണ്ടാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷൻ ആയ ചടങ്ങിൽ കെപിസിസി സെക്രട്ടറി അഡ്വ. ബി ആർ എം ഷബീർ മുഖ്യ പ്രഭാഷണം നടത്തി. സമകാലിക രാഷ്ട്രീയ വിശകലനം നടത്തി സംസാരിച്ച അദ്ദേഹം മതേതര മൂല്യങ്ങൾ ഉയർത്തിപിടിച്ചു മുന്നോട്ട് പോയാൽ മാത്രമേ ഇന്ത്യക്ക് നിലനിൽപ് ഉള്ളുവെന്നും മോദി സർക്കാർ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചു ഭരണഘടനയെ പോലും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്…

Read More