- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
റിപ്പോർട്ട് – കൃഷ്ണപ്രസാദ്
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും രാഷ്ട്രീയ മുതലെടുപ്പിന് അവയെ ദുരുപയോഗം ചെയ്യരുതെന്നും കേരളത്തിലെ മത,രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെട്ടു. മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലാത്തതാണ്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനും യു.പി സര്‍ക്കാറിനുമെതിരെ പ്രതിഷേധം ശക്തമാവുന്നുണ്ട്. മുൻകാലങ്ങളിലേതുപോലെ തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെയും അടുത്തിടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുതലെടുക്കുന്നതിന്റെയും ഭാഗമായാണ് സംഘ്പരിവാര്‍ ശിലാസ്ഥാപനം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘ്പരിവാര്‍ പദ്ധതിയുടെ ഭാഗമാവുന്ന ഭരണഘടനാപദവി വഹിക്കുന്നവര്‍ ഭരണഘടനയെ നിരാകരിക്കുകയാണ് ചെയ്യുന്നത്. കോവിഡ് 19 അടക്കം രാജ്യം ഗുരുതരമായ പ്രതിസന്ധികളെ നേരിടുമ്പോഴാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങ്. ബാബരി മസ്ജിദ് കേസില്‍ കണ്ടെത്തിയ തെളിവുകളെയും ചരിത്ര വസ്തുതകളെയും റദ്ദ് ചെയ്യുന്ന സുപ്രീംകാടതി വിധിയെ കടുത്ത വിയോജിപ്പോടും വേദനയോടുംകൂടിത്തന്നെ മാനിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ തയ്യാറായിട്ടുണ്ട്. സമാധാനമാഗ്രഹിക്കുന്ന രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രധാനമന്ത്രിയും…
ബഹറിനിൽ ഈദ് ദിനത്തിൽ മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 900 ലംഘനങ്ങൾ; 23 ബോധവൽക്കരണ കാമ്പെയ്‌നുകൾ
മനാമ: ബഹറിനിൽ ഈദ് ദിനത്തിൽ പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 900 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 106 നടപടികൾ കൈക്കൊണ്ടു. അവബോധം വർദ്ധിപ്പിക്കുന്നതിനും മാർഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനുമായി 23 ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിച്ചു. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഗവർണറേറ്റിന്റെ വിവിധ മേഖലകളിൽ നടത്തിയ പട്രോളിംഗുകളിൽ മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 253 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 20 നടപടികളും കൈക്കൊണ്ടിട്ടുണ്ട്. 4 ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തുകയും ചെയ്തു. ഈദ് സമയത്ത് സുരക്ഷക്രമങ്ങൾ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി നടപടികൾ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നടപ്പാക്കിയിട്ടുണ്ട്. ഫെയ്സ് മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 161 നിയമലംഘനങ്ങളും സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 8 നടപടികളും റിപ്പോർട്ട് ചെയ്തു. മുഹർറക് ഗവർണറേറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 4 നടപടികളും മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 162 ലംഘനങ്ങളും റിപ്പോർട്ട്…
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ഇന്ത്യയിൽ 45-ാം റാങ്ക്, കേരളത്തില്‍ 3-ാം റാങ്കും നേടി സഫ്‌ന
തിരുവനന്തപുരം: മലയാള മണ്ണിന് അഭിമാനമേകി തിളങ്ങി നില്‍ക്കുകയാണ് 22കാരിയായ സഫ്‌ന നസറുദ്ദീന്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ 45-ാം റാങ്ക് നേടിയ സഫ്‌ന കേരളത്തിന് സമ്മാനിച്ചത് മൂന്നാം റാങ്ക് ആണ്. ഇതിനു പുറമെ, ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരി എന്ന സവിശേഷതയും സഫ്‌നയ്ക്ക് ഉണ്ട്. പേയാട് സ്വദേശിനിയാണ് സഫ്‌ന. മാര്‍ ഈവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം നേടിയ സഫ്‌നയ്ക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കും പ്ലസ്ടുവിനു സിബിഎസ്ഇ ആള്‍ ഇന്ത്യ ലെവലില്‍ ഒന്നും റാങ്കും നേടിയിരുന്നു. ഇപ്പോള്‍ സിവില്‍ സര്‍വീസ് തിളക്കത്തിലാണ് സഫ്‌ന.യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷാഫലത്തില്‍ പ്രദീപ് സിങാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. . രണ്ടാം റാങ്ക് ജതിന്‍ കിഷോറിനും മൂന്നാം റാങ്ക് പ്രതിഭ വര്‍മയ്ക്കുമാണ് ലഭ്യമായത്. രാജ്യത്തെ ഉന്നതമായ നേട്ടം സ്വന്തമാക്കിയത് 829 പേരാണ്. ആദ്യ നൂറില്‍ 10 മലയാളികളാണ് ഇടം നേടിയത്. സിഎസ് ജയദേവ് അഞ്ചാം റാങ്ക് കരസ്ഥമാക്കി. ആര്‍ ശരണ്യ 36ാം റാങ്ക്,…
തിരുവനന്തപുരം: സി.ബി.ഐ. സംഘം വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയില്‍നിന്നും മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ. സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ. ഏറ്റെടുത്തത്. ഇതിനിടെ കേസിലെ പ്രാഥമിക എഫ്.ഐ.ആറും കഴിഞ്ഞദിവസം സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. 2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ബാലഭാസ്‌കര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ഒക്ടോബര്‍ രണ്ടിന് മരിച്ചു.
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചു. മോദി മന്ത്രിസഭയിലെ പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പ് മന്ത്രിയാണ് അദ്ദേഹം. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ധര്‍മ്മേന്ദ്ര പ്രധാന്‍റെ സ്റ്റാഫംഗത്തിന് മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാന്‍ നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് ധര്‍മ്മേന്ദ്ര പ്രധാന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റ് എല്‍ജെഡിക്ക് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ. ഈ സീറ്റിന്റെ കാലാവധി തീരുമ്പോള്‍ അവകാശവാദം ഉന്നയിക്കരുതെന്ന ഉപാധിയോടെയാണ് പാര്‍ട്ടിക്ക് സീറ്റ് വിട്ടു നല്‍കുന്നത്. സീറ്റ് നല്‍കുന്നത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍ ചര്‍ച്ച നടത്തിയാണ് ധാരണയായത്. ശനിയാഴ്ച എല്‍ഡിഎഫ് യോഗം ചേര്‍ന്ന് അന്തിമപ്രഖ്യാപനം നടത്തും. ഒരു വര്‍ഷവും എട്ട് മാസവുമാണ് ഒഴിവുള്ള രാജ്യസഭാ സീറ്റിന്റെ ബാക്കിയുള്ള കാലാവധി. ഒഴിവുള്ള സീറ്റില്‍ മകന്‍ എംവി ശ്രേയാംസ്‌കുമാറിനെ മത്സരിപ്പിക്കാനാണ് എല്‍ജെഡി തീരുമാനം. എല്‍ഡിഎഫ് ജയിക്കുമെന്നതിനാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ വേണ്ടയോ എന്നതില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
തിരുവനന്തപുരം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 8 ന് മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് അതിതീവ്ര മഴ. ഇത് വളരെ അപകടകരമായ അളവിലുള്ള മഴയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രവചിച്ച ജില്ലകൾ 2020 ഓഗസ്റ്റ് 4 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 2020 ഓഗസ്റ്റ് 5 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 2020 ഓഗസ്റ്റ് 6 : എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 2020 ഓഗസ്റ്റ് 7 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 2020 ഓഗസ്റ്റ് 8 : കോട്ടയം,…
ഹൈദരാബാദ്: തെലങ്കാനയിലെ സിപിഎം നേതാവും മുന്‍ എം എല്‍എയുമായ സുന്നം രാജയ്യ കൊറോണ ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ വിജയവാഡയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മനാമ: റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പ്രഖ്യാപിച്ച ‘ ഫിനാ ഖൈർ’ പദ്ധതിയുടെ ഭാഗമായി കാപിറ്റൽ ഗവർണർണറേറ്റിന്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ചു നടപ്പാക്കുന്ന പെരുന്നാൾ കിറ്റുകൾ ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷനു കൈമാറി. ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽ നിന്നും പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ഏറ്റുവാങ്ങി. ദിശ സെന്റര് ഡയറക്ടർ അബ്ദുൽ ഹഖ് സന്നിഹിതനായിരുന്നു. അർഹരായ നിരവധി ആളുകൾക്ക് വിതരണം ചെയ്തതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു .
