Author: News Desk

മനാമ: ഇടുക്കി രാജമലയിൽ മണ്ണിടിച്ചിലിൽ പെട്ട് മരണമടഞ്ഞവർക്കും, കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ മരണമടഞ്ഞവർക്കും ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ടിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ രണ്ടിടത്തും പ്രതികൂല കാലാവസ്ഥയിലും കോവിഡ് ഭീഷണി നിലനിൽക്കേയും അതിനെയൊന്നും വകവെക്കാതെ രക്ഷാദൗത്യത്തിനിറങ്ങിയ മനുഷ്യസ്നേഹികൾക്ക് അഭിവാദ്യം അർപ്പിക്കുന്നതായും ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ഭാരവാഹികൾ അറിയിച്ചു.

Read More

കോഴിക്കോട്:  വിമാന ദുരന്തത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് കുമാര്‍ മടങ്ങിയത് ഗര്‍ഭിണിയായ ഭാര്യയെ തനിച്ചാക്കി. ദുബായില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന വന്ദേ ഭാരത് മിഷനു കീഴിലുള്ള ആദ്യത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിെന്റ ഭാഗമായിരുന്നു അഖിലേഷ് കുമാര്‍.ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ് അഖിലേഷ്. ഭാര്യ മേഘ ഗര്‍ഭിണിയാണ്. ================================================================================== സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ================================================================================== 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. രണ്ട് സഹോദരന്മാരും ഒരു സഹോദരിയും മാതാപിതാക്കളുമുണ്ട്. ലോക്ഡൗണിന് മുമ്പ് അദ്ദേഹം മഥുര സന്ദര്‍ശിച്ചിരുന്നു. 2017 ലാണ് അഖിലേഷ് എയര്‍ ഇന്ത്യയില്‍ എത്തിയത്. വന്ദേ ഭാരത് മിഷെന്റ ആദ്യ ഘട്ടത്തില്‍ ഭാഗഭാക്കായ അദ്ദേഹം മെയില്‍ കോഴിക്കോട് ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ആദ്യ ഉദ്യോഗസ്ഥനായിരുന്നു. റിപ്പോർട്ട്‌: കൃഷ്ണ പ്രസാദ്

Read More

മനാമ: 2020 ഓഗസ്റ്റ് 7 ന് നടത്തിയ 9395 കോവിഡ് -19 ടെസ്റ്റുകളിൽ 418 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 190 പേർ പ്രവാസി തൊഴിലാളികളാണ് . 225 പുതിയ കേസുകൾ സമ്പർക്കം മൂലവും 3 എണ്ണം യാത്രയുമായി ബന്ധപ്പെട്ടതുമാണ്. കോവിഡിൽ നിന്ന് പുതുതായി 331 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 40,276 ആയി വർദ്ധിച്ചു. നിലവിൽ 40 കേസുകൾ ഗുരുതരാവസ്ഥയിലാണ്. പതുതായി ചികിത്സയ്ക്ക് എടുത്തത് 79 കേസുകളാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 2,872 കേസുകൾ ചികിത്സയിലുണ്ട്. ഇതിൽ 2,832 കേസുകൾ തൃപ്തികരമാണ്. ബഹറിനിൽ കോവിഡ് മൂലമുള്ള ആകെ മരണം 159 ആണ്. ഇതുവരെ 8,86,095 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷൻ പദ്ധതിയുടെ ഏജന്റായി പ്രവർത്തിച്ചതിന് തനിക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്. ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ സംബന്ധിച്ച അന്വേഷണ സംഘത്തിൻ്റെ ചോദ്യത്തിനാണ് സ്വപ്നയുടെ വിശദീകരണം. 2018ലെ പ്രളയത്തിനു ശേഷം സഹായത്തിനായി മുഖ്യമന്ത്രി വിദേശയാത്ര നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനു മുന്നോടിയായി ദിവസങ്ങൾക്കുമുൻപ് തന്നെ ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയി എന്നത് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആ സന്ദർശനത്തിലാണ് യഎഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം കേരളത്തിന് വാഗ്ദാനം ചെയ്തത്. തുടർന്ന് ഇതു സംബന്ധിച്ച് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്സും ലൈഫ് മിഷൻ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാറും ഒപ്പിട്ടു. ================================================================================== സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ================================================================================== ഈ…

Read More

മനാമ: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ എയർ ഇന്ത്യ വിമാന അപകടത്തിൽ സംസ്കൃതി ബഹറിൻ അനുശോചിച്ചു. സൂം മീറ്റിംഗിലൂടെ കൂടിയ ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് ശ്രീ.പ്രവീൺ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാങ്ങങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അപകടത്തിൽപെട്ട കുടുംബാഗങ്ങൾക്ക് എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്യ്തുകൊടുക്കണമെന്നും അഭ്യർത്ഥിച്ചു.ജനറൽ സെക്രട്ടറി ശ്രീ പങ്കജ് മാലിക്ക് , റീജൻ പ്രസിഡൻ്റ് (ശബരി ഭാഗ്) ശ്രീ.സിജു കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഇത്തരം അപകടങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കൂടാതെ മഴക്കെടുതിയിലും, വെള്ളപ്പൊക്കത്തിലും, കൊറോണവൈറസ് ബാധയിലും ജീവൻ നഷ്ടപ്പെട്ടുപോയവർക്ക് ആദരാഞ്ജലികൾ അർപ്പിച് അവരുടെ കുടുംബങ്ങളുടെ ദുഖത്തിലും പങ്കുചേരുന്നതായി അറിയിച്ചു. വൈസ് പ്രസിഡൻ്റ് അജികുമാർ ,അസി. സെക്രട്ടറി ലിജേഷ്, റിതിൻ രാജ് മറ്റ് എക്സ. അംഗങ്ങൾ, റീജൻ സെക്രട്ടറി(ശബരി ഭാഗ്) ശ്രീ.അനിൽ പിള്ള, ഗണപതി, പ്രഭുലാൽ ഉൾപ്പടെ എല്ലാ ഭാരവാഹികളും അനുശോചന യോഗത്തിൽ പങ്കാളികളായി.…

Read More

മനാമ: കരിപ്പൂർ വിമാനാപകടത്തിലും രാജമല അടക്കമുള്ള കേരളത്തിലെ വിവിധ പ്രകൃതിദുരന്തത്തിലും മരണമടഞ്ഞവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതയും എൻ. എസ്. എസ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കോവിഡ് 19 വകവെക്കാതെ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ നാട്ടുകാരും അധികൃതരും അഭിനന്ദനങ്ങൾ അർഹിക്കുന്നതായി പ്രസിഡന്റ്‌ സന്തോഷ്‌ കുമാർ പ്രസ്താവനയിൽ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് റാഞ്ചിയില്‍ നിന്ന് മുംബെയിലേക്ക് പുറപ്പെടേണ്ട എയര്‍ ഏഷ്യാ വിമാനം തിരിച്ചിറക്കി. വിമാനത്തിലുള്ളവര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം,എറണാകുളം, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ചു മരിച്ചവരില്‍ ഒരാള്‍. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് (52 ) രണ്ടാമത്തെയാള്‍. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഇവര്‍ മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലും ഇന്നൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി അബൂബക്കാറാണ് മരിച്ചത്. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മറ്റൊരു കൊവിഡ് രോഗിയും ഇന്ന് മരണപ്പെട്ടത്.പള്ളുരുത്തി വെളി ചെറുപറമ്പ് സ്വദേശി ഗോപിയാണ് മരിച്ചത്. കൊവിഡ് പൊസീറ്റീവായി ചികിത്സയിലായിരുന്നു ഇവര്‍. കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്ക്…

Read More

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ കരിപ്പൂർ വിമാനാപകടത്തിലും, രാജമലയിലെ പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ട്ടപെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്നവർക്ക് എത്രയും വേഗം പൂർണ്ണആരോഗ്യം കൈവരിക്കട്ടെയെന്നും, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. ഈ മഹാമാരിയുടെ കാലത്തും അത്ഭുത രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ പേരെയും നന്ദിയോടെ ഓർക്കുന്നുവെന്നും പീപ്പിൾസ് ഫോറം പ്രസിഡന്റ് ജെ. പി ആസാദ് അറിയിച്ചു.

Read More

കോഴിക്കോട്: കരിപ്പൂർ ദുരന്തത്തിൽ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. സമയോചിത ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകൾ കിട്ടി. കോക്‌പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. നിസാര പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ================================================================================== സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ================================================================================== അപകടത്തിൽ 18 പേരാണ് മരിച്ചത്. 149 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 23 പേർ ആശുപത്രി വിട്ടു. രണ്ടാം ലാൻഡിംഗിനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. കനത്ത മഴയിൽ റൺവേ കാണാനായില്ല. പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംഭവം നടന്നയുടൻ സംസാരിച്ചു. കേന്ദ്രസർക്കാരും സംസ്ഥാനസർ‌ക്കാരും സംഭവത്തിൽ ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നത്. അപകട കാരണം കണ്ടെത്താൻ ഊർജ്ജിത ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി…

Read More