Author: News Desk

വിജയവാഡ: വിജയവാഡയില്‍ ഹോട്ടലിന് തീപിടിച്ച് 9 പേര്‍ മരിച്ചതായി ആന്ധ്രാപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. 30 പേരെ രക്ഷപ്പെടുത്തി. വിജയവാഡയിലെ സ്വര്‍ണ പാലസ് ഹോട്ടലിനാണ് തീപിടിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റഡ്ഡി നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആന്ധ്രാപ്രദേശിലെ സ്വകാര്യ ആശുപത്രി കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി വാടകയ്ക്കെടുത്ത ഹോട്ടലിനാണ് തീപിടിച്ചത്. ഫയര്‍ഫോ‍ഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഏ‍ഴ് നിലകളുള്ള ഹോട്ടലിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാണെന്ന് പൊലീസും ഫയര്‍ഫോ‍ഴ്സും അറിയിച്ചു. ഹോട്ടലിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം. രക്ഷപ്പെടുത്തിയവരില്‍ ഗുരുതര പരുക്കേറ്റവര്‍ ഉണ്ടെന്നുള്ളത് അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. പ്രതിദിന രോഗികള്‍ കൂടി വരുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. എന്നാല്‍ സര്‍ക്കാര്‍ ഇതിന് ആവശ്യമായ ഒരു ക്രമീകരണവും സര്‍ക്കാര്‍ മേഖലയില്‍ നടത്തുന്നില്ലെന്നും സ്വകാര്യ ആശുപത്രികള്‍ സാധാരണക്കാരെ പി‍ഴിഞ്ഞ് ചികിത്സ ലഭ്യമാക്കുമ്പോ‍ഴും രോഗികളുടെ സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നുള്ള തരത്തിലുള്ള പ്രതികരണമാണ് പ്രദേശവാസികളില്‍ നിന്നും ഉണ്ടാവുന്നത്.…

Read More

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന നാടക സംവിധായകനും പ്രൊഫസറുമായ പീതാമ്പര്‍ലാല്‍ (80) കൊവിഡ് ബാധിച്ച് മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാ എന്ന് അറിയപ്പെട്ട അദ്ദേഹം ഏകദേശം 100 നാടകങ്ങള്‍ സംവിധാനം ചെയ്തു. തമിഴ്‌നാട് ക്രിസ്റ്റന്‍ കോളേജില്‍ 30 വര്‍ഷത്തോളം ഇംഗ്ലീഷ് അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സിന്ദ് പ്രവിശ്യയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബം കോയമ്പത്തൂരിലേക്ക് കുടിയേറിയവരാണ്. അവിവാഹിതനാണ് പീതാമ്പര്‍ലാല്‍. റിപ്പോർട്ട്:‌ കൃഷ്ണ പ്രസാദ് സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

മൂന്നാര്‍: മണ്ണിനടിയില്‍ നിന്നും കോരിയെടുത്ത് ഓരോ മൃതദേഹങ്ങള്‍ കൊണ്ടുവരുമ്പോഴും തന്റെ പ്രിയപ്പെട്ടവരാവരുതേ എന്ന് പ്രാര്‍ഥിക്കും, അവര്‍ ജീവനോടെ തിരിച്ചുവരുമെന്ന് തന്നെ പ്രതീക്ഷയിലായിരുന്നു സന്തോഷ്, എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ആ പ്രതീക്ഷകളെല്ലാം സന്തോഷ് കൈവിട്ടു. തന്റെ വേണ്ടപ്പെട്ടവരെല്ലാം മണ്ണിനടിയിലായപ്പോള്‍ 29കാരനായ സന്തോഷ് തമിഴ്‌നാട്ടിലായിരുന്നു. അപകടവിവരമറിഞ്ഞ് സന്തോഷ് ശനിയാഴ്ച രാവിലെയാണ് പെട്ടിമുടിയിലേക്ക് പാഞ്ഞെത്തിയത്. അച്ഛനുമമ്മയും ബന്ധുക്കളുമടക്കം രണ്ട് ലയങ്ങളിലായി എട്ടുപേരാണ് താമസിച്ചിരുന്നത്. ഇതില്‍ അമ്മ സരസ്വതിമാത്രമാണ് രക്ഷപ്പെട്ടത്. ബാക്കിയുള്ളവരെല്ലാം മണ്ണിനടിയിലായി. അച്ഛന്‍ രാജ, ചിറ്റപ്പന്‍ അണ്ണാദുരൈ, ഭാര്യ തങ്കം, മകന്‍ ജോഷാ എന്നിവരെയൊന്നും ഇതുവരെ കണ്ടെത്തിയില്ല. അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അമ്മ കോലഞ്ചേരി ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. കഴിഞ്ഞ ഏപ്രിലിലാണ് സന്തോഷ് പെട്ടിമുടിയിലെത്തിയത്. പിന്നീട് പഠനത്തിനായി തമിഴ്‌നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ കമ്പനിയധികൃതര്‍ പറഞ്ഞാണ് വിവരമറിയുന്നത്. സന്തോഷിന്റെ അച്ഛന്‍ രാജ എസ്റ്റേറ്റ് വാച്ചറാണ്. വൈദ്യുതിയും വാര്‍ത്താവിനിമയസംവിധാനങ്ങളും ദിവസങ്ങളായി ഇല്ലാത്തതിനാല്‍ വീട്ടിലെ വിവരങ്ങള്‍ അഞ്ചുദിവസമായി അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് ഓടിയെത്തിയപ്പോഴേക്കും വീടിനെയും പ്രിയപ്പെട്ടവരെയെല്ലാം മണ്ണ് വിഴുങ്ങിയിരുന്നു.…

Read More

മനാമ: പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം സ്വദേശിയും പാക്‌ട് സംഘടനയുടെ സജീവ അംഗവുമായ ജയദേവൻ മരിച്ചു. ഇദ്ദേഹം കുടുബവുമായി ആലിയിലായിരുന്നു താമസം. മൃത്ദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

മുംബൈ: പ്രശസ്ത ബോളീവുഡ് നടന്‍ സഞ്ജയ് ദത്തിനെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സഞ്ജയ് ദത്തിനെ ചികിത്സിക്കുന്നത്. അതേസമയം, ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ സഞ്ജയ് ദത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Read More

മനാമ: കരിപ്പൂർവിമാനദുരന്തത്തിലും, ഇടുക്കി രാജമലയിലെ പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടമായവർക്ക് ബഹ്‌റൈനിലെ പ്രമുഖ സംഘടനകൾ അനുശോചിച്ചു. യുദ്ധകാലടിസ്ഥാനത്തിൽ കൈയ് മെയ് മറന്ന് ധൈര്യപൂർവം സേവനം നടത്തിയ സഹോദരൻന്മാർ കേരള കരയുടെ എക്കാലത്തെയും അഭിമാനമായ ചരിത്രത്തിന്റെ സ്വർണ്ണ ലിപികളായി തിളങ്ങി നിൽക്കുമെന്ന് സംഘടനകൾ വാർത്താകുറിപ്പിൽ അറിയിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കുചേരുകയും, അനുശോചിക്കുകയും പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെ എന്നും വ്യക്തമാക്കി. സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

കരിപ്പൂര്‍ വിമാന അപകടത്തിലും രാജമല മണ്ണിടിച്ചിലിലും അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. കേരളത്തിന് കഴിഞ്ഞ ദിവസം ദുരന്ത ദിനമായിരുന്നു.രാവിലെ മണ്ണിടിച്ചിലും വൈകുന്നേരം വിമാനാപകടവും . രാജ്യത്തെ ആകെ ഞെട്ടിച്ചതാണ് ദുരന്തവര്‍ത്ത സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണെന്ന് മോഹല്‍ ലാല്‍ പറഞ്ഞു. സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ഇത്തരം ദുരന്തങ്ങള്‍ വളരെ വേദനാജനകമാണ്.ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും ആദരാഞ്ജലികൾ. ഒരു വശത്ത് ഞങ്ങള്‍ കൊറോണയെ നേരിടാന്‍ ശ്രമിക്കുന്നു. മറുവശത്ത് ഇതുപോലുള്ള ദുരന്തങ്ങള്‍ നമ്മെ ബാധിക്കുന്നു. ഇത് അങ്ങേയറ്റം വേദനാജനകമെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. കഴിഞ്ഞ ദിവസം നടന്ന വിമാന അപകടത്തില്‍ പൈലറ്റടക്കം 18 പേരും, രാജമലയില്‍ മണ്ണിടിച്ചിലില്‍ 24 പേരുമായിരുന്നു മരിച്ചിരുന്നത്. റിപ്പോർട്ട് : അരുൺകുമാർ തിരുവനന്തപുരം

Read More

കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ ഇപ്പോള്‍ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേന്ദ്രകൃഷി വകുപ്പ് സഹമന്ത്രിയാണ് കൈലാഷ് ചൗധരി. പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ സ്വന്തം മണ്ഡലമായ ബര്‍മറില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ കൈലാഷ് ചൗധരി മണ്ഡലത്തിലെ നിരവധി സ്ഥലങ്ങളില്‍ പോയിരുന്നു. പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

കരിപൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തെയും പ്രദേശവാസികളെയും നടുക്കിയ വിമാനാപകടത്തിന്റെ ആഘാതവും കണ്ണീര്‍ കാഴ്ചകളും അവസാനിക്കുന്നില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നവുമായി സാഹിറ കോഴിക്കോട്ടേയ്ക്ക് തിരിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല, കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്ന്. മുക്കം സ്വദേശിയായ സാഹിറാ ബാനുവും ഇളയ മകനുമാണ് അപകടത്തില്‍ മരണപ്പെട്ടത്. മൂന്ന് മക്കള്‍ക്കൊപ്പം തന്നെയായിരുന്നു യാത്ര. എന്നാല്‍ വിധി തട്ടിയെടുത്തത് ഇളയമകനെയും സാഹിറയെയും ആയിരുന്നു. പത്ത് മാസം മുമ്പാണ് സാഹിറയും മക്കളും ദുബായിയിലെത്തിയത്. സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇളയ മകന്‍ അസം മുഹമ്മദും അപകടത്തില്‍ മരിച്ചു. പരിക്കേറ്റ മക്കള്‍ രണ്ട് പേരും ഇപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാഹിറയുടെ ബന്ധുവാണ് ഇക്കാര്യം അറിയിച്ചത്. മുക്കം കക്കാട് മഞ്ജറ മുഹമ്മദലി…

Read More

ശബരിമല: കനത്ത മഴയെ തുടർന്നു പമ്പയിലെ വെള്ളപ്പൊക്കം രൂക്ഷമാണെങ്കിലും നിറപുത്തരിക്കായി ശബരിമല നട തുറന്നു. നാളെ രാവിലെ ആറിനും 6.30നും മധ്യേയാണ് നിറപുറത്തരി പൂജ.പ്രതികൂല കാലാവസ്ഥയും കോവിഡ് വ്യാപനവും കണക്കിലെടുത്ത്, ദർശനത്തിനും നിറപുത്തരി പൂജകൾ തൊഴാനുമായി ഭക്തർ വരുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് തടഞ്ഞിട്ടുണ്ട്. ================================================================================== സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ==================================================================================

Read More