- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
വിശാഖപട്ടണത്തു നിന്നും നാലര കിലോ കഞ്ചാവുമായി ട്രെയിനിൽ കേരളത്തിലേക്ക്; രണ്ടു വിദ്യാർത്ഥികൾ പിടിയിൽ
കൊച്ചി: കഞ്ചാവ് വാങ്ങി ട്രെയിനിൽ വരുന്നവഴി രണ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ. ചങ്ങനാശേരി വാഴപ്പിള്ളി മറ്റം കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ജെസ്പിൻ ജോസഫ് (19), ചങ്ങനാശേരി കോട്ടയ്ക്കൽ വീട്ടിൽ സോണി റോയി (20) എന്നിവരാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ ആലുവ എക്‌സൈസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 4.5 കിലോ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിലായത്. ഇന്നലെ വൈകിട്ട് 3.10ന് ഷാലിമാർ -തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.ജെസ്പിൻ കോട്ടയത്ത് മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയും സോണി അങ്കമാലിയിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയുമാണ്. വിശാഖപട്ടണത്തു നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പിടിയിലായവർ എക്സൈസിനോട് പറഞ്ഞു. ചങ്ങനാശേരി മേഖലയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ചില്ലറ വില്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
മറ്റുസംസ്ഥാനങ്ങളിൽനിന്ന് പാൽ എത്തിക്കുന്നതിൽ മിൽമയിൽ കോടികളുടെ ക്രമക്കേട്; സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്
തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളിൽനിന്ന് പാൽവാങ്ങി ഇവിടെ എത്തിക്കുന്നതിൽ മിൽമയിൽ കോടികളുടെ വെട്ടിപ്പു നടക്കുന്നത് വെളിപ്പെടുത്തി സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. കിലോമീറ്റർ പെരുപ്പിച്ചുകാണിച്ചും ടാങ്കർവാടക ഉയർത്തിയുമാണ് വെട്ടിപ്പ്. ഓണക്കാലത്ത് അധികപാൽ വേണമെന്നത് മറയാക്കി ഈ ശ്രമം തകൃതിയായി നടന്നു. ഒരുലിറ്റർ പാലിന് 9.29 രൂപയാണ് കടത്തുകൂലി നൽകിയത്. മഹാരാഷ്ട്രയിൽനിന്ന് പാൽ പത്തനംതിട്ടയിലെത്തിച്ച് ഉത്പന്നങ്ങളാക്കി വിൽക്കുമ്പോൾ ഒരുലിറ്റർ പാലിന് 3.69 രൂപയുടെ നഷ്ടമുണ്ടായെന്നും തിരുവനന്തപുരം മേഖലായൂണിയന്റെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ഉത്പാദനച്ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാലിന്റെ വിലകൂട്ടാൻ മിൽമ സമ്മർദം ചെലുത്തിയത്. ഇതിന്റെ ഗുണം കർഷകർക്ക് ലഭിച്ചിട്ടില്ല. കോടികളുടെ ‘ചെലവ്’ ഉണ്ടായതിനാൽ പാൽവില കൂട്ടിയതിന്റെ ഗുണം മിൽമയ്ക്കും ഉണ്ടായിട്ടില്ലെന്നാണ് ഓഡിറ്റ് വെളിപ്പെടുത്തുന്നത്. പാൽവില കൂട്ടുകയും വിൽപ്പന വർധിക്കുകയും ചെയ്തിട്ടും മിൽമയുടെ ലാഭത്തിൽ വർധനയുണ്ടായില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. തിരുവനന്തപുരം മേഖലയിൽ 17.55 ശതമാനം വ്യാപാരം കൂടി. എന്നാൽ, വ്യാപാരലാഭം 8.47 ലക്ഷം രൂപ കുറഞ്ഞു. ചെലവ് 21.02 ശതമാനമാണ് കൂടിയത്. ഇവിടെ ഉത്‌പാദിപ്പിക്കുന്ന പാൽ സംഭരിക്കുന്നതാണ് മിൽമയ്ക്ക്…
മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ സിറ്റിയിലെ മാർപ്പാപ്പയുടെ ആസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച നടത്തിയത്. ബഹ്‌റൈനും വത്തിക്കാനും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം, സംയുക്ത സഹകരണം, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സംഭാഷണം, ജനങ്ങൾക്കിടയിൽ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് രാജാവും മാർപ്പാപ്പയും ചർച്ച ചെയ്തു. വത്തിക്കാനുമായുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലും സ്‌നേഹം, ഐക്യം, സമാധാനം എന്നിവയുടെ ഏകീകരണത്തിലൂടെ ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിലും ബഹ്‌റൈനിന്റെ താൽപ്പര്യം ബഹ്‌റൈൻ രാജാവ് ഹമദ് ഊന്നിപ്പറഞ്ഞു. https://youtu.be/JMGZFR8H7PE?si=3z7CYe_yNslrVmH- ഹമദ് രാജാവിന്റെ മാനുഷിക സംരംഭങ്ങൾക്കും സംഭാഷണം, പരസ്പര ബഹുമാനം, സഹിഷ്ണുത, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആഗോള സമ്മേളനങ്ങൾ ബഹ്‌റൈൻ ആതിഥേയത്വം വഹിച്ചതിനും എല്ലാ ജനങ്ങളുടെയും പ്രയോജനത്തിനായുള്ള മഹത്തായ ശ്രമങ്ങൾക്കും ഫ്രാൻസിസ് മാർപാപ്പ നന്ദി അറിയിച്ചു.
മനാമ: ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA) സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി, പ്രശസ്ത ഇന്ത്യൻ ഫ്ലൂട്ടിസ്റ്റ് സുനിൽ ഭഗവാൻ അവചതിന്റെ ഇന്ത്യൻ ക്ലാസിക്കൽ പുല്ലാങ്കുഴൽ കച്ചേരി 19 ന് രാത്രി എട്ടിന് കൾച്ചറൽ ഹാളിൽ നടക്കും. പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനാണദ്ദേഹം. 32-ാമത് ബഹ്‌റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിൽ നടക്കുന്ന കച്ചേരിയിൽ, അദ്ദേഹത്തോടൊപ്പം സമീർ ശിവ്ഗർ, തുഷാർ ദീക്ഷിത്, അഭയ് ഇംഗലെ എന്നിവരുൾപ്പെടെ കലാകാരന്മാരും പങ്കെടുക്കും. https://youtu.be/JMGZFR8H7PE?si=U97S3U8MpWONrHXN ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ & ആൻറിക്വിറ്റീസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. പ്രവേശനം സൗജന്യമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകൾ. ഇന്ത്യൻ സംഗീതജ്ഞരുടെ അവിസ്മരണീയ പ്രകടനം ആസ്വദിക്കാൻ ബഹ്‌റൈനിലെ എല്ലാ ശാസ്ത്രീയ സംഗീത പ്രേമികളെയും ക്ഷണിക്കുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.
27 വർഷത്തെ പ്രവാസം: ഡേവിഡ് ക്രോസ് ഫെർണാണ്ടസിന് എം.സി.എം.എ യാത്രയയപ്പ് നൽകി
മനാമ: ഇരുപത്തിയെഴു വർഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡേവിഡ് ക്രോസ്സ് ഫെർണാണ്ടസിനു ടീം എം.സി.എം.എ യാത്രയയപ്പ് നൽകി. മനുഷ്യായുസിന്റെ നല്ലൊരു ഭാഗം കുടുംബത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവാസ ഭൂമികയിൽ ഹോമിക്കപെടുന്ന നാം ഓരോരുത്തരുടെയും പ്രധിനിധിയാണ് അദ്ദേഹം. ഇനിയുള്ള വിശ്രമജീവിതം ആനന്ദകരവും, സന്തോഷകരാവുമാകട്ടെ എന്ന് ആശംസിക്കുന്നു. https://youtu.be/JMGZFR8H7PE?si=U97S3U8MpWONrHXN യോഗത്തിൽ പ്രസിഡന്റ് യൂസഫ് മമ്പാട്ടു മൂല ഉപഹാരം നൽകുകയും ചാരിറ്റി കൺവീനർ റാഫി പൊന്നാട അണിയുക്കകയും ചെയ്തു. ട്രെഷർ അബുദുൽ സമദ് പത്തനാപുരം, നാസർ എന്നിവർ ആശംസപ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി സക്കരിയാ സ്വാഗതം പറഞ്ഞു. രക്ഷധികാരി ചന്ദ്രൻ വളയവും എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അശരണരും പാവപ്പെട്ടവരുമായവർക്ക് വേണ്ടി ജീവിതോപാതിയായി നൽകി വരുന്ന മൂന്നാമത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മഹീശത്തു റഹ്മ വടകര സാൻഡ് ബാങ്കിൽ കെഎംസിസി ബഹ്‌റൈൻ മുൻ പ്രസിഡന്റ് സി കെ അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു. വയനാട്ടിലും കോഴിക്കോടുമാണ് ഇതിന് മുമ്പ് നൽകിയത്. തികച്ചും അർഹമായമായ ഒരു കുടുംബത്തിന്റെ സംരക്ഷണമാണ് ഇത്തരം പ്രവർത്തനത്തിലൂടെ സംരക്ഷിക്കപ്പെടുന്നത്. https://youtu.be/JMGZFR8H7PE?si=7X_NDnN87n3kpY16 മുൻ കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് എസ് വി ജലീൽ , കെഎംസിസി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് എ പി ഫൈസൽ, സെക്രട്ടറി അസ്‌ലം വടകര , ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് അഴിയൂർ, ജില്ലാ വൈസ് പ്രസിഡന്റ് നാസ്സർ ഹാജി പുളിയാവ് , ജില്ലാ സെക്രട്ടറി സഹീർ ബാലുശേരി , വടകര സി എച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി മൂസ ഹാജി ഫദീല , കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി സഹീർ…
മനാമ: ടീനേജ് യൂത്ത് വിദ്യാർത്ഥികൾക്കായി ‘കണക്റ്റിവിറ്റി’ സ്പിരിച്വൽ കോൺക്ലേവ് സംഘടിപ്പിച്ചു. അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കോൺക്ലേവ് ബഹ്‌റൈൻ ഷൂറാ കൗൺസിൽ മെമ്പറും മുൻ പാർലമന്റ് ഡെപ്യൂട്ടി സ്പീക്കറുമായിരൂന ശൈഖ് ആദിൽ അബ്ദുറഹ്മാൻ അൽ മുആവിദ ഉദ്ഘാടനം ചെയ്തു. നല്ല ഭക്ഷണത്തിലൂടെയും ചിട്ടകളിലൂടെയും അരോഗ്യം സംരക്ഷിക്കുന്നത് പോലെ സൽപ്രവർത്തനങ്ങളും നല്ല ചിന്തകളുമായി ആത്മാവിനെ കൂടി ശുദ്ധീകരിക്കുകയാണ് ഉത്തമ വ്യക്തിത്വ രൂപീകരണത്തിന് അനിവാര്യമായിട്ടുള്ളത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. https://youtu.be/JMGZFR8H7PE?si=8iuXyWKNA1P2PVBn കണക്റ്റിവിറ്റി എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ടീൻസ് സ്പിരിച്വൽ കോൺക്ലേവിന് പ്രമുഖ വാഗ്മിയും മോട്ടിവേഷൻ സ്പീക്കറുമായ ഉനൈസ് പാപ്പിനിശേരി നേതൃത്വം നൽകി. അൽ ഫുർഖാൻ സെന്റർ മലയാളം വിഭാഗം പ്രസിഡന്റ് സൈഫുള്ള ഖാസിം അധ്യക്ഷതവഹിച്ചു. ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി ആശംസകൾ നേർന്നു. അൽ ഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി, ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി, അബ്ദുൽ മജീദ്…
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർപേഴ്‌സണുമായ നിബ്രാസ് താലിബുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി വിവിധ മേഖലകളിൽ സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത എൽഎംആർഎ സിഇഒ സ്ഥിരീകരിച്ചു. പ്രവാസി തൊഴിലാളികൾക്കിടയിൽ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം വളർത്തുന്നതിന് നയതന്ത്ര ദൗത്യങ്ങളും സർക്കാർ ഏജൻസികളും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യവും പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. https://youtu.be/JMGZFR8H7PE?si=kk4C9jVFqtlPvAVy
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമാ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മേഖലയിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. https://youtu.be/JMGZFR8H7PE?si=kk4C9jVFqtlPvAVy
മനാമ: “കണക്ഷൻസ് ലക്ഷ്വറി ബഹ്‌റൈൻ” എന്ന ടൂറിസം പരിപാടിയുടെ ആദ്യ പതിപ്പിന് തുടക്കമായി. വ്യവസായ വാണിജ്യ മന്ത്രിയും ആക്ടിംഗ് ടൂറിസം മന്ത്രിയുമായ അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോ പരിപാടി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള ആഡംബര ടൂറിസം മേഖലയിലെയും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികളിലെയും പ്രതിനിധികൾക്കൊപ്പം പ്രമുഖ അന്താരാഷ്ട്ര ടൂർ ഓപ്പറേറ്റർമാരുടെയും വൈവിധ്യമാർന്ന സമ്മേളനത്തെ പരിപാടി സ്വാഗതം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള ടൂർ ഓപ്പറേറ്റർമാർക്ക് ബഹ്‌റൈനിന്റെ ടൂറിസം ഓഫറുകൾ അനുഭവിക്കാൻ അവസരം ലഭിക്കും. വിനോദസഞ്ചാരത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ ബഹ്‌റൈൻ സന്ദർശിക്കുന്ന ടൂർ ഓപ്പറേറ്റർമാർക്ക് ആകർഷകമായ നേട്ടങ്ങൾ പ്രകടിപ്പിക്കാൻ ഈ അവസരം അനുവദിക്കുന്നു. സുപ്രധാനമായ അന്താരാഷ്ട്ര ഇവന്റുകളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നതിനും ഹോസ്റ്റുചെയ്യുന്നതിനുമുള്ള രാജ്യത്തിന്റെ കഴിവുകൾ, തയ്യാറെടുപ്പ്, മത്സരശേഷി എന്നിവ വർധിപ്പിക്കുന്നതിൽ ടൂറിസം മന്ത്രാലയത്തിന്റെയും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെയും പ്രധാന പങ്ക് മന്ത്രി അടിവരയിട്ടു. https://youtu.be/JMGZFR8H7PE?si=E5ciAGGaYPNZ2zRR&t=46 “കണക്ഷൻസ് ലക്ഷ്വറി” എന്ന ത്രിദിന പരിപാടിയിൽ അന്താരാഷ്‌ട്ര നേതാക്കളെയും ആഡംബര യാത്രയിലെ വിദഗ്ധരെയും…
