- കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയക്ക് പുതിയ അമരക്കാർ
- പുലി എത്തുന്നു: നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
- ബഹ്റൈനിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ 120ാം വാർഷികം ആഘോഷത്തിൽ രാജാവിനെ പ്രതിനിധീകരിച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് പങ്കെടുത്തു
- സുപ്രീം കോടതി നിലപാട് കടുപ്പിച്ചു: തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കില്ല
- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
Author: News Desk
മനാമ: ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ എട്ട് പുതിയ ഇ-സർവീസുകൾ ആരംഭിച്ചു. കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി 76 ആഭ്യന്തര മന്ത്രാലയ സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇൻഫർമേഷൻ ആന്റ് ഇ-ഗവൺമെന്റ് അതോറിറ്റി, നാഷണൽ, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക് സയൻസ് ആൻഡ് കസ്റ്റംസ് അഫയേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സേവനങ്ങൾ ആരംഭിച്ചത്. പെരുമാറ്റ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ, സർട്ടിഫിക്കറ്റ് ഇഷ്യു അപേക്ഷകളുടെ പുരോഗതിയെക്കുറിച്ചുള്ള അന്വേഷണം, വിസ വിപുലീകരണത്തോടൊപ്പം സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുക, വിസ അപേക്ഷയുടെ പുരോഗതിയെക്കുറിച്ചുള്ള അന്വേഷണം, വിസയുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ കസ്റ്റംസ് ഫീസ് അടയ്ക്കുക, ട്രാഫിക് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുക എന്നീ സേവനങ്ങളും ഉൾപ്പെടുന്നു. ദേശീയ പോർട്ടൽ Bahrain.bh വഴിയോ ഇ-ഗവൺമെന്റ് ആപ്ലിക്കേഷൻ സ്റ്റോർ bahrain.bh/apps സന്ദർശിക്കുന്നതിലൂടെയോ എല്ലാ…
തിരുവനന്തപുരം: ആര്‍സിസിയില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സഹകരണ, ടൂറിസം വകുപ്പ് കടകംപള്ളി സുരേന്ദ്രന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.കോവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ആര്.സി.സി.യില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്നാട്ടില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്. കോവിഡ് കാലത്ത് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ തന്നെ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി. കന്യാകുമാരി ഉള്‍പ്പെടെ 23 സ്ഥലങ്ങളിലാണ് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളാരംഭിച്ചത്. ഇതൊടൊപ്പം ഈ കാലയളവില്‍ ഈ സ്ഥലങ്ങളിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് വാങ്ങാനും ബുദ്ധിമുട്ടായിരുന്നു. ആരോഗ്യ വകുപ്പിന്റേയും പോലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും സേവനത്തിലൂടെ ഇത് മറികടന്നെന്നും മന്ത്രി വ്യക്തമാക്കി. …
ഐസിആർഎഫ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി കെ ചൗധരിക്ക് വിടവാങ്ങൽ യോഗം സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), അടുത്ത ആഴ്ചയോടെ ബഹ്റൈൻ വിടാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ എംബസിയിലെ രണ്ടാമത്തെ സെക്രട്ടറി പി കെ ചൗധരിക്ക് ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി വിടവാങ്ങൽ യോഗം സംഘടിപ്പിച്ചു. ഐസിആർഎഫ് ടീമും അതിന്റെ പ്രാദേശിക ടീം അംഗങ്ങളും ഇന്ന് യോഗത്തിൽ ചേർന്നു, കൂടാതെ ഐസിആർഎഫിന്റെ പ്രവർത്തനങ്ങൾക്ക് പി കെ ചൗധരി നൽകിയ പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു.ഇവിടെ നിന്നും ഇന്ത്യയിലേക്ക് തിരിക്കുന്ന പി കെ ചൗധരി, ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ജോലിയിൽ പ്രവേശിക്കും.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുൽ . ട്രംപിനെതിരെ മത്സരിക്കുന്ന ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാഹാരിസും പ്രചരണത്തില്‍ ഏറെ മുന്നിൽ . റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാഗമായ ട്രംപിനേക്കാള്‍ ഡെമോക്രാറ്റുകളായ ബൈഡനും കമലയും പോയിന്റ് നിലയില്‍ രണ്ടക്കത്തിന്റെ മുന്‍തൂക്കം നേടിയെന്നാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ അറിയിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റും- എബിസി ന്യൂസും സംയുക്തമായി നടത്തുന്ന പോളിലാണ് ട്രംപിന് കഴിഞ്ഞയാഴ്ച പ്രചാരണത്തില്‍ ജനപ്രിയത കുറഞ്ഞതായി പറയുന്നത്. https://chat.whatsapp.com/H0VIlrCAjEWKuCOnbcTu5P
മനാമ: ബഹറിനിൽ പുതുതായി 350 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 147 പേർ പ്രവാസി തൊഴിലാളികളാണ്. 203 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 47,185 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 401 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 43,529 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.25 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,483 പേരാണ്. ഇവരിൽ 42 പേരുടെ നില ഗുരുതരമായും 3,441 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്റൈനിൽ രോഗബാധിതരിൽ 7.38 ശതമാനം പേർ ഇപ്പോൾ ചികിത്സയിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 173 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,205 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 9,81,208 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
ഇടുക്കി : ഗര്‍ഭിണിയായ കോവിഡ് ബാധിതയെ ശസ്ത്രക്രിയ നടത്തി ആണ്‍കുഞ്ഞിനെ പുറത്തെടുത്തു.ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയ വണ്ടിപ്പെരിയാര്‍ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലിനാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയത്.ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോധന പോസിറ്റിവാെണന്ന ഫലവുമെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബവും ഒപ്പം ആശുപത്രി അധികൃതരും ആദ്യമൊന്ന് പതറി. രോഗിയുടെ ശാരീരിക അവസ്ഥ മോശമാതോടെ മറ്റു ആശുപത്രിയിലേക്ക് അയച്ചാല്‍ ആരും സ്വീകരിക്കില്ല.ശസ്ത്രക്രിയ മാറ്റിെവക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. റോസ് മാവേലിക്കുന്നേല്‍, ഡോ. മേരിയമ്മ ജോസഫ്, ഡോ. ദിവ്യ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.ഇതിന് ശേഷം മൂന്ന് ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 24 പേര് സ്വയം ക്വാറന്റീലായി. തുടര്‍ന്ന് ഗൈനോക്കോളജി വിഭാഗം അടച്ചു. ഇപ്പോള്‍ 24 പേരുടെയും സ്രവ പരിശോധന ഫലവും നെഗറ്റിവായി.
തിരുവനന്തപുരം : ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ ഹൈവെ പട്രോളിംഗ് യൂണിറ്റിലെ സീനിയർ സിവിൽ വനിതാ പോലീസ് ഓഫീസറെ വഴിയിൽ തടഞ്ഞു നിറുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കോവളം പോലീസ് അറസ്റ്റു ചെയ്തു . വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം പഴവാർ വിളാകം വീട്ടിൽ സുവി (22) പനങ്ങോട് തുമ്പിളിയോട് നൗഫിയാ മൻസിലിൽ ഇസ്മയിൽ (22) എന്നിവരാണ് പോലീസ് പിടികൂടിയത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 8 ന് കല്ലുവെട്ടാൻ കുഴി എസ്.എഫ്.എസ് സ്കൂളിന് സമീപം വെച്ചാണ് സംഭവം നടന്നത്. സ്റ്റേഷനിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ വരികയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ആട്ടോറിക്ഷയിലെത്തിയ പ്രതികൾ ഇവരുടെ വാഹനത്തെ ചവിട്ടി തള്ളിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ടു നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ സീനിയർ സിവിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിലേക്ക് പ്രവേശിപ്പിച്ചു. തുടർന്ന് കോവളം സി.ഐ.പി അനിൽ…
മലപ്പുറം : കണ്ടെയ്ന്മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് അരലക്ഷം രൂപ പിഴകണ്ടെയ്ന്മെന്റ് സോണ്‍ നടപടികള്‍ നീട്ടിയ കോട്ടക്കലില്‍ ഏഴു കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 128 പേരാണ് കോവിഡ് ബാധിതരായത്.94 പേര് ചികിത്സയിലാണ് നിയന്ത്രണങ്ങള്‍ തുടരുമെന്ന അറിയിപ്പ് ലഭിച്ചതോടെ പൊലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി. ഹെല്‍മറ്റും മാസ്ക്കും സാമൂഹിക അകലവും പാലിക്കാത്തവര്‍ക്കെതിരെ പൊലീസ് പിടികൂടി പിഴയിട്ടു.അരലക്ഷം രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ഇന്‍സ്പെക്ടര്‍ കെ.ഒ. പ്രദീപ്, എസ്.െഎ റിയാസ് ചാക്കീരി, എസ്.ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.ക്ലസ്റ്റര്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച കോട്ടക്കലിനെ കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. നഗരസഭയിലെ 32 വാര്‍ഡുകളെയും ഉള്‍പ്പെടുത്തി നേരത്തേ ഏഴ് ദിവസത്തേക്കായിരുന്നു നടപടികള്‍. എന്നാല്‍, രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ സോണ്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്.
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.കോവിഡ് പോസിറ്റീവ് ആയിരുന്ന അമിത് ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഓഗസ്റ്റ് 14 ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയതായി ഫലം വന്നിരുന്നു. തുടര്‍ന്നും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ നിന്നും പി സി മാത്യു ഉൾപ്പെടെ ആറ് പേരെ പുറത്താക്കി
വാഷിംഗ് ടൺ: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യൂസിനെ സാമ്പത്തിക തിരിമറി നടത്തിയതിനും സുധീർ നമ്പ്യാർ, ഫിലിപ്പ് മാരേറ്റ്, പിന്റോ കണ്ണമ്പള്ളി എന്നിവരെ ന്യൂജേഴ്സി പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനും റീജയനിൽ വിഭാഗീയ പ്രവർത്തനം നടത്തിയതിനും റോയി മാത്യു, എൽദോ പീറ്റർ എന്നിവരെ ഹൂസ്റ്റൺ പ്രോവിന്സിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതിനും റീജിയൻ ഗ്ലോബൽ നേതൃത്വത്തിനെതിരെയും സംഘടനക്ക് അപമതിപ്പ് ഇണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനുമാണ് പുറത്താക്കിയത്. https://chat.whatsapp.com/H0VIlrCAjEWKuCOnbcTu5P വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പേരിൽ ഡോക്യുമെൻററി ഫിലിമിനെന്ന പേരിൽ റീജിയൻ ഭരണസമിതി അറിയാതെ അമേരിക്കയിൽ നിന്നും മിഡിലീസ്റ്റ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പണപ്പിരിവ് നടത്തിയതിനാണ് പിസി മാത്യുവിനെ പുറത്താക്കിയത്. ആഗോളതലത്തിൽ ആറു റീജിയണുകളിലായി 65 പ്രൊവിൻസുകളുള്ള വേൾഡ് മലയാളി…
