- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
ഗസ്സ ഫണ്ട് ശേഖരണത്തിലേക്ക് ബഹ്റൈൻ രാജാവ് 8.5 ദശലക്ഷം ഡോളറും കിരീടാവകാശി 500,000 ദീനാറും സംഭാവന നൽകി
മനാമ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബഹ്റൈൻ ടി.വിയുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ഫണ്ട് ശേഖരണത്തിന് വൻ പ്രതികരണം. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ 8.5 ദശലക്ഷം ഡോളറും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ 500,000 ദീനാറും സംഭാവന നൽകി. ‘ഗസ്സ നിവാസികൾക്ക് ഐക്യദാർഢ്യ ദിനം…. ഞങ്ങൾ നിങ്ങൾക്കൊപ്പം’ എന്ന തലക്കെട്ടിലാണ് പരിപാടി നടക്കുന്നത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആഹ്വാന പ്രകാരം, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലാണ് പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നത്. https://youtu.be/4LfYHiUgw_k?si=vnfDPFFZOcc-AGkH ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടാൻ ലക്ഷ്യമിട്ടുള്ള മഹത്തായ കാമ്പയിനിലേക്ക് സംഭാവന നൽകാൻ എല്ലാ സ്ഥാപനങ്ങളോടും കമ്പനികളോടും പൗരന്മാരോടും താമസക്കാരോടും ശൈഖ് നാസിർ ആഹ്വാനം ചെയ്തു. ഹമദ് രാജാവിന്റെ നിർദേശങ്ങൾക്കനുസൃതമായി 1,00,000 ദീനാർ…
ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ വിദ്യാരംഭ ചടങ്ങുകളിൽ സംഗീത സംവിധായകൻ ശരത് കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം പകർന്ന് നൽകും
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾ ഈ മാസം 24 ആം തീയതി ചൊവ്വാഴ്ച രാവിലെ 4 30 മുതൽ സൊസൈറ്റി ആസ്ഥാനത്ത് നടക്കും. അന്നേദിവസം രാവിലെ 4.30 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ശരത്ത് കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകുകയും ഇതോടൊപ്പം പ്രായഭേദമന്യേ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സംഗീതത്തിന്റെ സപ്തസ്വരങ്ങളും കുറിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. https://youtu.be/4LfYHiUgw_k?si=vnfDPFFZOcc-AGkH രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജനറൽ സെക്രട്ടറി ബിനുരാജ് (3988 2437) മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് (3434 7514) എന്റർടൈം സെക്രട്ടറി ബിനുമോൻ (3641 5481) എന്നിവരുമായി ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
മനാമ: ബഹ്റൈനിലെ കാലാവധി കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലക്ക് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി. ആർ.എഫ്) യാത്രയയപ്പ് നൽകി. കമ്യൂണിറ്റിയിലെ അംഗങ്ങളെ സഹായിക്കുന്നതിന് വളരെയേറെ പ്രയത്നിച്ചയാളാണ് അദ്ദേഹമെന്ന് ഭാരവാഹികൾ പറഞ്ഞു. രവിശങ്കർ ശുക്ലക്ക് ചടങ്ങിൽ മെമന്റോ സമ്മാനിച്ചു. https://youtu.be/4LfYHiUgw_k?si=vnfDPFFZOcc-AGkH അർപ്പണബോധത്താടെ പ്രവർത്തിച്ച അദ്ദേഹം സ്ഥലംമാറിപ്പോകുന്നത് ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം നഷ്ടമാണെന്ന് ഐ.സി. ആർ.എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ യാത്രയയപ്പ് സമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തിനും കുടുംബത്തിനും ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാംമത് ഇടവക ദിനവും കൺവൻഷനും സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം – കൊച്ചി ഭദ്രസനാദ്ധ്യക്ഷൻ അഭി. റൈറ്റ്.റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ഇടവകദിനത്തിൽ വിശുദ്ധ കുർബാന ശുശ്രുഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ഇടവകദിന പൊതുസമ്മേളനത്തിൽതിരുമേനി മുഖ്യസന്ദേശം നൽകി. ഇടവക വികാരി റവ. മാത്യു ചാക്കോ മീറ്റിംഗിന് അധ്യക്ഷത വഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് ജെയിംസ് ബേബി പ്രാരംഭാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും, ഇടവക സെക്രട്ടറി എബി വർഗീസ് വന്ന് കൂടിയവരെ സ്വാഗതം ചെയ്ത് 2022 -23 വർഷത്തിലെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഇടവകയുടെ പോഷകസംഘടനാ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. പ്ലസ്ടു എക്സാമിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിക്കുകയും ചെയ്തു. https://youtu.be/4LfYHiUgw_k?si=0KmJag7Xtt5WNh06 ബഹ്‌റൈൻ സി. എസ്. ഐ സൗത്ത് കേരള വികാരി റവ. അനൂപ് സാം സന്നിഹിതൻ ആയിരുന്നു.…
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസും, സൗജന്യ പരിശോധനയും സംഘടിപ്പിക്കുന്നു
മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ സൗജന്യ ബ്രെസ്റ്റ് കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 27 ന് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് മനാമ ഷിഫാ അൽജസീറ ഹോസ്പിറ്റലിൽ വെച്ച് വനിതകൾക്കായി ബോധവത്കരണ ക്‌ളാസും , സൗജന്യ ടെസ്റ്റുകളും, പരിശോധനകളുമടങ്ങിയ ഈ ക്യാമ്പ് നടക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 3610 2585 / 3537 2012 / 3303 3431 എന്നീ നമ്പറുകളിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണമെന്ന് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ജനകീയ സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിൻറെ ഓണാഘോഷം 2023 കെ. സിറ്റി ഹാളിൽ വച്ച് നടന്നു. ജനറൽ കൺവീനർ നെജീബ് കടലായിയുടെ നേതൃത്വത്തിൽ ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് 7 മണി വരെ നടന്ന വ്യത്യസ്തത ഓണാഘോഷ പരിപാടിയിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ, മുഹമ്മദ് മൻസൂർ, ഫ്രാൻസിസ് കൈതാരത്ത്, ബിനു മണ്ണിൽ വർഗീസ്, ശ്രീധർ തേറമ്പിൽ തുടങ്ങി വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ഭാരവാഹികളായ കണ്ണൂർ സുബൈർ, ബഷീർ അമ്പലായി,ഹാരിസ് പഴയങ്ങാടി, മനോജ് വടകര, അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, കാസിം പാടത്ത കായിൽ, മണികുട്ടൻ, ഫസൽ ഭായ്, അനസ് റഹീം, സലാം മമ്പാട്ടുമൂല, നിസാർ ഉസ്മാൻ, നജീബ് കണ്ണൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബി കെ എസ് എഫ് ഓണം 2023 ഒരുക്കങ്ങൾ നടന്നത്. ബഹ്റൈനിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഓണാഘോഷത്തിൽ പങ്കെടുത്തു. കൂട്ടായ്മയിലെ വിവിധ അംഗങ്ങളുടെ…
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്, കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി സർക്കാർ ഒൗദ്യോഗികമായി സ്ഥിരീകരിച്ചതിനു പിന്നാലെ മാത്യു കുഴൻനാടനെതിരെ എ.എ.റഹിം എംപി രംഗത്ത്. മാത്യു കുഴൽനാടന് ‘അറ്റൻഷൻ സീക്കിങ് സിൻഡ്രോം’ ആണെന്നും അദ്ദേഹത്തിന് നല്ല ചികിത്സ നൽകാൻ കെപിസിസിയോട് അഭ്യർഥിക്കുന്നു എന്നും എ.എ.റഹിം പറഞ്ഞു. ഐജിഎസ്ടി അടച്ചുവെന്ന് തെളിയിച്ചാൽ മാപ്പു പറയാമെന്ന് പറഞ്ഞിട്ട് കുഴൽനാടൻ ഇപ്പോൾ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. ‘മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ആരോപണം സ്ഥിരമായി ഉന്നയിക്കുന്ന ആ നേതാവിന് കലശലായ ഒരു രോഗമുണ്ട്. ആ രോഗത്തെ അറ്റൻഷൻ സീക്കിങ് സിൻഡ്രോം എന്ന് വിളിക്കാം. സ്വന്തം പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാൻ, സ്വന്തം അഴിമതി മറച്ചുവയ്ക്കാൻ ഇയാൾ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്തെല്ലാം വീരവാദങ്ങളാണ് മുഴക്കിയത്. മൂന്നു ദിവസമാണ് ഐജിഎസ്ടിയുടെ കാര്യത്തിൽ മാത്രം ഈ അറ്റൻഷൻ സീക്കിങ് സിൻഡ്രോമുള്ള എംഎൽഎ വാർത്താസമ്മേളനം നടത്തിയത്. അദ്ദേഹത്തിന്റെ ആ രോഗം…
തൃശൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം നവംബര്‍ ആദ്യവാരം തുറന്നുകൊടുക്കും. മണ്ഡലകാല ആരംഭത്തിന് മുമ്പേ മേല്‍പ്പാലം തുറന്ന് കൊടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. എന്‍ കെ അക്ബര്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം. മേല്‍പ്പാലത്തിന്റെ ഘടനാപരമായ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയാക്കി. ഹാന്‍ഡ് റീല്‍, ക്രാഷ് ഗാര്‍ഡ്, നടപ്പാത, പെയിന്റിങ്, ഡ്രെയിനേജ്, പാലത്തിലും സര്‍വീസ് റോഡിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, പാലത്തിന് അടിയില്‍ ടൈല്‍ വിരിക്കല്‍ തുടങ്ങിയവയാണ് അവശേഷിക്കുന്ന ജോലികള്‍. ഇത് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കും. പണി പൂര്‍ത്തിയായ ശേഷം പാലത്തില്‍ ഭാരവാഹനങ്ങള്‍ കയറ്റി ഉറപ്പ് പരിശോധിക്കും. മേല്‍പ്പാലത്തിനു താഴെയുള്ള സ്ഥലത്ത് ഓപ്പണ്‍ ജിം, പ്രഭാത സവാരിക്കുള്ള സംവിധാനം, ഇരിപ്പിടം എന്നിവ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്നതിന്നാവശ്യമായ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി നല്‍കാന്‍ ഗുരുവായൂര്‍ നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ യോഗം ചുമതലപ്പെടുത്തി. നിര്‍മാണസ്ഥലം സന്ദര്‍ശിച്ച് എംഎല്‍എ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
മഹുവ മൊയിത്ര ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോഗിച്ചതിന് തെളിവ്; ബിജെപി എംപി
ദില്ലി: മഹുവ മൊയിത്രയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോഗിച്ചതിന് തെളിവുകിട്ടിയെന്ന് നിഷികാന്ത് ദുബെ അവകാശപ്പെട്ടു. വിവാദത്തിൽ തൃണമൂൽ കോൺഗ്രസിന് ഒരു വാക്ക് പോലും പറയാനില്ലെന്നും, ബന്ധപ്പെട്ടവർ മറുപടി പറയുമെന്നും ജനറൽ സെക്രട്ടറി കുനാൽ ഘോഷ് അറിയിച്ചു. മഹുവ മൊയിത്രയുടെ പാർലമെന്റ് അക്കൗണ്ട് ഉപയോഗിച്ച് താൻ ചോദ്യങ്ങൾ അപ്ലോഡ് ചെയ്തെന്ന് നേരത്തെ വ്യവസായി ദർശൻ ഹിരാനന്ദാനി ലോക്സഭ എത്തിക്സ് കമ്മറ്റിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. ഹിരാനന്ദാനി ദുബായിലാണ് താമസിക്കുന്നത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ ദുബായിൽ അക്കൗണ്ട് തുറന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോമാറ്റികസ് സെൻറർ, എൻഐസി കണ്ടെത്തിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. അന്വേഷണ ഏജൻസികൾ എൻഐസിയിൽ നിന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ദർശൻ ഹീരനന്ദാനിയിൽ നിന്ന് മഹുവ കൈപ്പറ്റിയെന്നും ദുബെ ലോക്പാലിന് നല്തിയ പരാതിയിൽ ആരോപിച്ചു. എത്തിക്സ് കമ്മിറ്റിക്കും…
ന്യൂഡല്‍ഹി: പലസ്തീന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യ. 6.5 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ ഐഎഎഫ്- 17 വിമാനം പുറപ്പെട്ടു. ഈജിപ്തിലെ എല്‍-അരിഷ് എയര്‍പോര്‍ട്ടിലാണ് ഇന്ത്യ സഹായങ്ങള്‍ എത്തിക്കുന്നത്. ഇവിടെനിന്ന് റാഫ അതിര്‍ത്തിവഴി പലസ്തീനില്‍ എത്തിക്കും. https://youtu.be/5TdUEW6H7jk അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവ ഉള്‍പ്പെടെയാണ് ഇന്ത്യ അയച്ചിരിക്കുന്നത് എന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന വ്യോമാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ഗാസയിലേക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയും രംഗത്തിറങ്ങിയത്. പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ടെലഫോണ്‍ സംഭാഷണം നടത്തിയ മോദി, പലസ്തീന്‍ ജനതയ്ക്ക് സഹായം ലഭ്യമാക്കുന്നത് തുടരുമെന്ന് വാക്കു നല്‍കിയിരുന്നു. മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ആക്രമണങ്ങളിലും സുരക്ഷാ സാഹചര്യം മോശമാവുമന്നതിലും പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍…
