- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: പ്രഥമ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ചുകൊണ്ട് ബഹ്റൈൻ ജേതാക്കളായി. യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈൻ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഖലീഫ ഹാളിലാണ് മത്സരം നടന്നത്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട് (എസ്‌സിവൈഎസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ രക്ഷാധികാരത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഒമാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നായി 124 മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 12 സ്വർണവും 7 വെള്ളിയും 10 വെങ്കലവുമടക്കം 29 മെഡലുകൾ നേടിയാണ് ബഹ്‌റൈൻ കിരീടം ചൂടിയത്. യുഎഇ (18 മെഡലുകൾ), സൗദി അറേബ്യ (10 മെഡലുകൾ), ഒമാൻ (5 മെഡലുകൾ), കുവൈറ്റ് (1 വെള്ളി മെഡൽ), ഖത്തർ (1 വെങ്കലം), യെമൻ എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും…
മഹുവ മൊയ്ത്രയുമായുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് തരംതാണ രാഷ്ട്രീയം, ചിത്ര വിവാദ’ത്തിൽ തരൂർ
കോട്ടയം ∙ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിൽ പ്രതികരണവുമായി ശശി തരൂർ എംപി. തരംതാണ രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും തന്റെ സഹോദരിയടക്കം പതിനഞ്ചോളം പേർ പങ്കെടുത്ത മഹുവയുടെ പിറന്നാൾ ആഘോഷത്തിലെ ചിത്രങ്ങളാണ് മറ്റുള്ളവരെ ഒഴിവാക്കി പ്രചരിപ്പിച്ചതെന്നും തരൂർ വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് തരൂർ ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചത്. ‘എനിക്ക് അവർ കുട്ടിയാണ്. എന്നേക്കാൾ 10–15 വയസ്സ് താഴെയുള്ള ഒരു എംപിയാണ്. ആ കുട്ടിയുടെ ബർത്ത്ഡേ പാർട്ടിയിൽ എന്റെ സഹോദരിയടക്കം പതിനഞ്ച് പേരുണ്ടായിരുന്നു. എന്നാൽ ഇതിപ്പോൾ മറ്റുള്ളവരുടെയെല്ലാം പടം വെട്ടിക്കളഞ്ഞ്, രഹസ്യമായ ഒരു സ്വകാര്യ പരിപാടിയുടെ ചിത്രം പോലെ കാണിക്കുകയാണ്.’ ‘അന്ന് അവരുടെ പിറന്നാളായിരുന്നു. പിറന്നാളിന്റെ ആഘോഷത്തിൽ കുറച്ചൊക്കെ റിലാക്സ് ചെയ്തിരിക്കുമ്പോൾ എടുത്ത ചിത്രങ്ങളാണ്. അവരുടെ സ്വകാര്യ ബന്ധത്തിലെ പ്രശ്നങ്ങൾ കാരണമാണ് ചിത്രം ഇങ്ങനെ പുറത്തുവന്നത്. അതിൽ എനിക്ക് ഇടപെടാനൊന്നുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നമ്മളെ താഴ്ത്തിക്കെട്ടാൻ എന്തുവേണമെങ്കിലും ചെയ്യും. ഞാനിതൊന്നും കാര്യമായി എടുത്തിട്ടില്ല.’…
മനാമ: മനാമയിലെ പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പ് അതിന്റെ പുതിയ ശാഖ മനാമയുടെ ഹൃദയഭാഗത്ത് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുകയാണ്. ഹൂറ എക്‌സിബിഷൻ റോഡിലാണ് പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വരുന്നത്. പുതിയ ഔട്ട്‌ലെറ്റ് ഒക്ടോബർ 25നു ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ഹൂറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് 50,000 ചതുരശ്ര അടി വിസ്തീർണവും രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെ വ്യാപിച്ചിരിക്കുന്നു. ആകർഷകമായ വിലയിൽ ഉൽപന്നങ്ങളുടെ ഒരു മികച്ച ശ്രേണിയും ഉദ്ഘാടന ഓഫറുകളും ഡീലുകളും ഇവിടെ ലഭ്യമായിരിക്കും. ഒക്‌ടോബർ 25 ന് ഉച്ചയ്ക്ക് 1 മണി മുതൽ പൊതുജനങ്ങൾക്കായി തുറക്കുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടന വേള ആഘോഷിക്കുന്നതിൽ പങ്കുചേരാൻ ഏവരോടും അഭ്യർത്ഥിക്കുന്നതായി നെസ്റ്റോ ഗ്രൂപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മനാമ, ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങളുടെ കുട്ടികൾക്കായുള്ള ഇടപ്പാളയം എഡ്യൂക്കേഷണൽ അവാർഡ് 2023 വിതരണം നടത്തി. 10, 12 ക്ലാസ്സുകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ കുട്ടികൾക്കാണ് എല്ലാവർഷവും ഈ അവാർഡ് നൽകി വരുന്നത്. പ്ലസ് ടു വിഭാഗത്തിൽ മുഹമ്മദ് യാസീൻ, അമൃത പ്രദീപ്, അനാമിക പി ടി, എന്നീ കുട്ടികളെയും എസ് എസ് എൽ സി വിഭാഗത്തിൽ അമൽദേവ്, അർച്ചന, ശഹ്‌ദ മുഹ്സി, മുഹമ്മദ് യാസീൻ എന്നിവരെയുമാണ് ക്യാഷ് അവാർഡും മൊമെന്റെയും നൽകി ആദരിച്ചത്. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രഘുനാഥ് എം കെ യുടെ നേതൃത്വത്തിൽ രക്ഷാധികാരികളായ ഷാനവാസ് പുത്തൻവീട്ടിൽ, രാജേഷ് നമ്പ്യാർ, മുൻ എക്സിക്യൂട്ടീവ് അംഗം വിനോദ് പൊറൂക്കര എന്നിവർ അവാർഡ് വിതരണത്തിൽ പങ്കാളികളായി. കുട്ടികളുടെ പഠന മികവ് പരിപോഷിപ്പിക്കുവാനും പ്രചോദനം നൽകുന്നതിനും വേണ്ടിയാണ് വർഷം തോറും അവാർഡ് വിതരണം ചെയ്യുന്നതെന്ന് ഇടപ്പാളയം ബഹ്‌റൈൻ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ അഭിപ്രായപ്പെട്ടു.
മനാമ: പ്രവാസലോകത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കലാ സാഹിത്യ കഴിവുകളുടെ പരിപോഷണത്തിനും പ്രദർശനത്തിനുമായി രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിമൂന്നാമത് ബഹ്റൈൻ പ്രവാസി സാഹിത്യോത്സവിന് തുടക്കമായി. സൽമാബാദ് സുന്നി സെന്ററിൽ വെച്ച് നടന്ന രചനാ മത്സരങ്ങളുടെ ഉദ്ഘാടനം ഐ സി എഫ് നാഷനൽ എജ്യുക്കേഷണൽ പ്രസിഡണ്ട് അബ്ദുൽ ഹകീം സഖാഫി കിനാലൂർ നിർവഹിച്ചു. വിവിധ ഭാഷ പ്രബന്ധങ്ങൾ, കഥ, കവിത രചനകൾ, കാലിഗ്രഫി, സോഷ്യൽ ട്വീറ്റ് തുടങ്ങിയ 42 ഇനങ്ങളിലായി റിഫ, മുഹറഖ്, മനാമ സോണുകളിൽ നിന്നും ധാരാളം മത്സരാർത്ഥികൾ പങ്കെടുത്തു. സാഹിത്യോത്സവ് തീം സോങ്ങ് ലോഞ്ചിംഗ് അബ്ദു റഹീം സഖാഫി വരവൂർ നിർവഹിച്ചു. ഹംസ പുളിക്കൽ, അബ്ദുല്ല രണ്ടത്താണി, റഷീദ് തെന്നല എന്നിവർ സ്റ്റേജിതര മത്സരങ്ങൾ നിയന്ത്രിച്ചു. സ്ത്രീകളുടെ മത്സങ്ങൾക്ക് ഫാത്തിമ ജാഫർ ശരീഫ്, ടീച്ചർ ലൈല റഹ്മാൻ നേതൃത്വം നൽകി. ഒക്ടോബർ 27 ന് മനാമ പാകിസ്ഥാൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സ്റ്റേജ് മത്സരങ്ങളാണ്…
വേഗത്തില്‍ കാറോടിച്ച് മനഃപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമിച്ച കേസ്; പ്രതി അറസ്റ്റിൽ; ലക്ഷ്യമിട്ടത് ഇതരസംസ്ഥാന തൊഴിലാളികളെ
ആലപ്പുഴ: അതിവേഗത്തില്‍ കാറോടിച്ച് മനഃപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബീച്ച് വാര്‍ഡ് പുന്നമൂട്ടില്‍ വീട്ടില്‍ സായന്തി (24)നെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത്, നോര്‍ത്ത് പോലീസ് ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രണ്ടു സ്റ്റേഷന്‍ പരിധിയിലും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. രണ്ട് സ്റ്റേഷന്‍ പരിധിയുടെയും അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭാഗത്താണ് സംഭവമെന്നതിനാലാണ് രണ്ടു സ്റ്റേഷനുകളിലും കേസെടുത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
മണിപ്പൂർ വെടിവെപ്പ് കേസ്; ഭാരതീയ ജനത യുവ മോർച്ച മണിപ്പൂര്‍ മുൻ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിൽ
ഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട വെടിവെപ്പിൽ ഭാരതീയ ജനതാ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മനോഹർമ്മയം ബാരിഷ് ശർമ്മയാണ് അറസ്റ്റിലായത്. വാങ്‌ഖേയ് നിങ്‌തെം എന്ന സ്ഥലത്ത് ഒക്ടോബർ 14 ന് ഉണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ബാരിഷ് ശർമ്മയെ അറസ്റ്റ് ചെയ്തത്. ഒരു വനിത അടക്കം അഞ്ച് പേർക്ക് വെടിവെപ്പിൽ പരിക്കേറ്റിരുന്നു. കോടതിയിൽ ഹാജാരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്. 20 ഓളം പേർ ചേർന്ന് ഒരാളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ഇതിനിടെ സംഘം നടത്തിയ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ കേസിൽ മറ്റ് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച രാത്രി 11.20 ഓടെയാണ് അറസ്റ്റ് ചെയ്തത്. കര്‍ഫ്യു ലംഘിച്ചതിനും കൊലപാതക ശ്രമത്തിനും പുറമെ ആയുധ നിയമപ്രകാരവും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. ഒക്ടോബർ 14-ന് രാത്രി 10:30-ഓടെ, ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കർഫ്യൂവിനിടെ, 20-ഓളം…
വോട്ടർമാർക്ക് VVPAT സ്ലിപ്പുകൾ നൽകണം; EVM-ൽ കൃത്രിമം നടക്കുന്നുവെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടി; ദിഗ്‌വിജയ് സിങ്
ന്യൂഡൽഹി: വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ വോട്ടർമാർമാർക്ക് വിവിപാറ്റ് സ്ലിപ്പുകൾ നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടക്കുന്നുവെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ദിഗ്‌വിജയ് സിങ്ങിന്‍റെ ആവശ്യം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവിപാറ്റ് സ്ലിപ്പുകൾ വോട്ടർമാർക്ക് കെെമാറണമെന്ന് ദിഗ്‌വിജയ് സിങ് ചൂണ്ടിക്കാട്ടി. തുടർന്ന്, സ്ലിപ്പുകൾ പ്രത്യേക ബാലറ്റ് ബോക്സിലേക്ക് മാറ്റണം. ഇത്തരം പത്ത് കൗണ്ടിങ് യൂണിറ്റുകളിൽ നിന്നുള്ള ഫലവും സെൻട്രൽ കൗണ്ടിങ് യൂണിറ്റിലെ ഫലവും തമ്മിൽ താരതമ്യം ചെയ്യണം. ഈ രണ്ട് ഫലങ്ങൾ തമ്മിൽ പൊരുത്തപ്പെടുന്നുണ്ടെങ്കിൽ കമ്മീഷൻ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത്തരമൊരു നടപടിയെടുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എന്ത് പ്രശ്‌നമാണുള്ളതെന്നും ദിഗ്‌വിജയ് സിങ് ചോദിച്ചു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി വിഷയം സുപ്രീംകോടതി ഏറ്റെടുക്കണമെന്നും അഭ്യർഥിക്കുന്നു. ഇത്തരം നടപടികൾ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസവും സുരക്ഷയും വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാസര്‍കോട്: പതിനാലുകാരിയെ രണ്ടുവര്‍ഷത്തിലേറേക്കാലം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട് കൊട്ടോടിയിലെ സി. അബ്ദുള്‍ റാഷിദി(31)നെയാണ് ചന്തേര എസ്.ഐ. എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്. എടച്ചാക്കൈയില്‍ മദ്രസ അധ്യാപകനായിരുന്ന ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി രാത്രിയില്‍ വീട്ടിലെത്തിയായിരുന്നു പീഡനം. നിലവില്‍ തൃക്കരിപ്പൂരിലെ ലൈറ്റ് സൗണ്ട് സ്ഥാപനത്തിലാണ് ഇയാള്‍ ജോലിയെടുക്കുന്നത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ചെന്നൈ: അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവും പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ യുവാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ചെങ്കല്‍പ്പെട്ട് ജില്ലയിലെ കീരപ്പാക്കത്താണ് സംഭവം. ചെങ്കല്‍പ്പെട്ടിലെ വെങ്കടമംഗലം പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് മെമ്പര്‍ അന്‍പരശാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സമീപ പഞ്ചായത്തായ കീരപ്പാക്കത്ത് ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം കാറില്‍ വരുമ്പോഴായിരുന്നു അക്രമം. പൊതുശ്മശാനത്തിനടുത്ത് കാര്‍ നിര്‍ത്തിയിട്ട് അന്‍പരശും സുഹൃത്തുക്കളും മദ്യപിക്കുന്നതിനിടെ ഒരുസംഘമാളുകള്‍ വന്ന് നാടന്‍ ബോംബ് എറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനം നടന്നതോടെ ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. അന്‍പരശിനെ വെട്ടിക്കൊന്നശേഷം അക്രമികള്‍ സ്ഥലംവിട്ടു. പോലീസെത്തിയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചത്. കൊലപാതകികളെ കണ്ടെത്താനായി പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. അക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരും അന്‍പരശിന്റെ ബന്ധുക്കളും പ്രതിഷേധപ്രകടനം നടത്തി.
