- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
മനാമ: ബഹ്റൈനിൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് പിഴ വർദ്ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് പിഴ വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ 5 ബഹ്റൈൻ ദിനറായിരുന്നു പിഴയെങ്കിൽ ഇനി മുതൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 20 ബഹ്റൈൻ ദിനാറാണ് പിഴ. പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് ധരിക്കണമെന്നത് നിർബന്ധമാണ്. ബന്ധപ്പെട്ട നിയമപാലകർ പിഴ സംഭവസ്ഥലത്ത് നിന്ന് ശേഖരിക്കണം. ലംഘനങ്ങൾ രേഖപ്പെടുത്തുകയും നിയമലംഘകർക്ക് പേയ്മെന്റ് രസീതുകൾ നൽകുകയും വേണം. പിഴ നൽകാൻ വിസമ്മതിക്കുന്ന നിയമലംഘകനെതിരെ അവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുന്നതിന് മുൻപ് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കും.
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 6324 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 5321 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 226 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് കോഴിക്കോടാണ്. ജില്ലയിൽ 883 പേരുടെ ഫലങ്ങളാണ് പോസിറ്റീവ് ആയത്. ഇതിൽ 820 പേർക്കും വൈറസ് ബാധിച്ചത് സമ്പർക്കം വഴിയാണ്. തിരുവനന്തപുരത്ത് 875 പേർക്കും, മലപ്പുറത്ത് 766 പേർക്കും, കൊല്ലത്ത് 440 പേർക്കും കണ്ണൂർ 406 പേർക്കും, പാലക്കാട് 353 പേർക്കും, കോട്ടയം 341 പേർക്കും, കാസർഗോഡ് 300 പേർക്കും, പത്തനംതിട്ട 189 പേർക്കും, ഇടുക്കി 151 പേർക്കും, വയനാട് 106 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 849, തിരുവനന്തപുരം 842, മലപ്പുറം 741, എറണാകുളം 569,…
മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്കാരം മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് സമ്മാനിച്ചു. അക്കിത്തത്തിന്റെ വീടായ ദേവായനത്തില്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ. ബാലന് അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചു. 2019-ലെ ജ്ഞാനപീഠ പുരസ്കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55-ാമത്തെ ബഹുമതിയാണിത്. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്കാരം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 50 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലേക്ക് ജ്ഞാനപീഠ പുരസ്കാരം എത്തുന്നത്. നേരത്തെ 1995ല്‍ എം.ടി വാസുദേവന്‍ നായരിലൂടെ കുമരനല്ലൂരില്‍ ജ്ഞാനപീഠ പുരസ്കാരം എത്തിയിരുന്നു.
ഡല്‍ഹി : അറ്റോമിക് എനര്‍ജി കമ്മീഷന് മുന്‍ ചെയര്‍മാനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. ശേഖര്‍ ബസു കോവിഡ് ബാധിച്ച് മരിച്ചു. കൊറോണ വൈറസ് ബാധിതനായ ശേഖര്‍ ബസു കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 68 വയസ്സായിരുന്നു. കോവിഡിന് പുറമെ, വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 4.50 ഓടെയായിരുന്നു അന്ത്യം. 2014 ല്‍ രാജ്യം പത്മശ്രീ നല്കി ശേഖര്‍ ബസുവിനെ ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്തിന്റെ റിയാക്ടര്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് ശേഖര്‍ ബസുവാണ്.
തിരുവനന്തപുരം : ആൾമാറാട്ടം നടത്തി കൊവിഡ് പരിശോധന നടത്തിയ കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനെയും കോൺഗ്രസിനെയും പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി. ‘ചായ കുടിച്ചാല്‍ കാശ് അണ്ണന് തരും കൊവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും വിലാസവും വേറെ അണ്ണന് തരും. ഹാഷ്ടാഗ് കൊവിഡ് സ്പ്രെഡിംഗ് യൂണിയന്’- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അതിനിടെ ആൾമാറാട്ടം നടത്തി കോവിഡ് ടെസ്റ്റ് നടത്തിയ അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു. പകർച്ച വ്യാധി നിരോധന നിയമം, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പോത്തൻക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായരുടെ പരാതിയിലാണ് കേസെടുത്തത്. ഇന്നലെയാണ് കെ.എം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി ആള്‍മാറാട്ടം നടത്തിയെന്ന് തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയത്. സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വിലാസത്തിലായിരുന്നു അഭിജിത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത്. എം കെ അബിയെന്ന പേരിലാണ് അഭിജിത്ത് ടെസ്റ്റ് നടത്തിയത്. പരിശോധന നടത്തിയ അബിയെ കൊവിഡ് സ്ഥിരീകരിച്ച…
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസെടുത്തു. പോത്തൻകോട് പോലീസ് കേസെടുത്തത് ആൾമാറാട്ടം നടത്തിയെന്ന പരാതിയെ തുടർന്ന്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തു. അഭിജിത് നിയമ ലംഘനം നടത്തിയതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കോവിദഃ പരിശോധനയ്ക്കെത്തിയപ്പോൾ പേരും മേൽവിലാസവും മറച്ചുവച്ചു എന്നാണ് കേസ്.
ശിവശങ്കരനെ വീണ്ടും എൻ ഐ എ ചോദ്യം ചെയ്യുന്നു; സ്വപ്നയുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ഇത് മുന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വപ്നയെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനായി സ്വപ്ന സുരേഷിനെയും എന്‍ ഐ എ ഓഫീസില്‍ എത്തിച്ചു. ഇന്നത്തെ ചോദ്യം ചെയ്യൽ സ്വപ്നയുടെ ഫോണില്‍ നിന്ന് കിട്ടിയ ഡിജിറ്റൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വപ്നയുടെ നശിപ്പിക്കപ്പെട്ട ഫോണിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ വീണ്ടെടുത്തിരുന്നു.
2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറി സ്ക്രീനിംഗ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കിയ ശേഷമാണ് സ്ക്രീനിംഗ് തുടങ്ങിയത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്ൈറന് കാലാവധി 7 ദിവസമാക്കി നിജപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ക്വാറന്ൈറനില് കഴിയുകയായിരുന്ന ജൂറി ചെയര്മാന് മധു അമ്പാട്ടും അംഗമായ എഡിറ്റര്‍ എല്‍.ഭൂമിനാഥനും സ്ക്രീനിംഗിന് എത്തിയത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്മോഹന്, സൗണ്ട് എഞ്ചിനിയര്‍ എസ്.രാധാകൃഷ്ണന്, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന് ബെന്യാമിന്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍. ജൂറി രണ്ടു സബ് കമ്മിറ്റികളായി തിരിഞ്ഞാണ് സിനിമകള്‍ കാണുന്നത്. കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ രാമു കാര്യാട്ട് സ്ക്രീനിലും എല്‍.വി പ്രസാദ് തിയേറ്ററിലും സെപ്റ്റംബര്‍ 23ന്…
തിരുവനന്തപുരം : ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായുള്ള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോത്ഘാടനം ഇന്ന് മുഖ്യമന്ത്രിനിര്‍വഹിക്കും. രാവിലെ 11.30 ഓണ്‍ലൈനായാണ് ഉദ്ഘാടനം. സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന 29 സ്ഥലങ്ങളിലും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങളുകളില്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ കല്ലിടല്‍ ചടങ്ങ് നടത്തും. 14 ജില്ലകളിലും പുതിയ ഭവനസമുച്ചയങ്ങള്‍ ഉയരുന്നുണ്ട്. 1285 കുടുംബങ്ങള്‍ക്കാണ് ഈ സമുച്ചയങ്ങളിലൂടെ വീട് ലഭിക്കുക. ലൈഫ് മിഷന് മൂന്നാം ഘട്ടത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 101 ഭവന സമുച്ചയങ്ങള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം : ആൾമാറാട്ടം നടത്തി കോവിഡ് ടെസ്റ്റ് നടത്തിയെന്നു ആരോപണമുയർന്ന കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെതിരെ പോലീസ് കേസ് എടുത്തേക്കും. കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ അഡ്രസിലും കെ എം അഭി എന്ന പേരിലുമാണ് അഭിജിത്ത് പരിശോധന നടത്തിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് നടപടിയെടുക്കണമെന്ന പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുക. അതേസമയം താന്‍ പരിശോധന നടത്തിയെന്നും പരിശോധനയ്ക്ക് നല്കിയ വിലാസത്തില്‍ തന്നെയാണ് താന്‍ ക്വറന്റൈന് ഇരിക്കുന്നതെന്നുമാണ് അഭിജിത്ത് മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ വ്യാജ പേര് നല്‍കിയതിനെ കുറിച്ച് അഭിജിത് കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. അഭിജിത്തുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളോട് സെന്സേഷണലാകാതിരിക്കാനാണ് അങ്ങനെ പേര് മാറ്റിയത് എന്ന ഗുരുതരമായ പരാമർശവും അദ്ദേഹം നടത്തുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ കെ എം അഭിജിതിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നിലടക്കം നിരവധി സമരങ്ങള്‍ നടന്നിരുന്നു. നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ അഭിജിത്ത് സമ്പര്‍ക്കത്തില്‍ വരികയും ചെയ്തിരുന്നു. എന്നിട്ടും…
