Author: News Desk

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ്…

Read More

കൊറോണയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഒളിമ്പിക്സ് അടുത്ത വർഷം നടത്താൻ തയ്യാറെന്ന് ജപ്പാൻ. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണയെ അതിജീവിക്കുമെന്ന സന്ദേശവുമായി ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ജപ്പാൻ തയ്യാറാണ്. എല്ലാവരെയും ഒളിമ്പിക്‌സ് വേദിയിലേക്ക് സുരക്ഷിതമായി സ്വീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും യോഷിഹിഡെ പറഞ്ഞു. കൊറോണയെ തുടർന്ന് ഈ വർഷം ആദ്യമാണ് ഒളിമ്പിക് മത്സരങ്ങൾ മാറ്റിവയ്ക്കാൻ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. ഒളിമ്പിക്‌സ് ഈ വർഷം തന്നെ നടത്തണമെന്ന നിലപാടായിരുന്നു ആദ്യം മുതൽ ജപ്പാൻ സ്വീകരിച്ചത്. എന്നാൽ നിരവധി രാജ്യങ്ങളും കായിക താരങ്ങളും എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച് രംഗത്തു വന്നതോടെ ജപ്പാൻ പ്രതിരോധത്തിലാവുകയായിരുന്നു. ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒളിമ്പിക്‌സ് മത്സരങ്ങൾ ഇതിനു മുൻപ് റദ്ദാക്കിയിട്ടുണ്ടെങ്കിലും ചരിത്രത്തിൽ ഇതാദ്യമായാണ് ഒളിമ്പിക്‌സ് മാറ്റി വെച്ചത്. ഈ വർഷം ജൂലൈ 24 മുതൽ ആഗസറ്റ് 9 വരെയായിരുന്നു ഒളിമ്പിക്‌സ് നടത്താൻ നിശ്ചയിച്ചിരുന്നത്. ഈ വർഷം നിശ്ചയിച്ച പ്രകാരം തന്നെയാകും അടുത്ത വർഷവും…

Read More

ചെന്നൈ: എസ്‌ .പി.ബാലസുബ്രഹ്മണ്യം ഗായകനെക്കാൾ ഏറെ മനുഷ്യ സ്‌നേഹിയാണ് എന്ന് അടുത്ത് പരിചയമുള്ളവർക്ക് അറിയാം എന്ന് രജനികാന്ത് പറഞ്ഞു. എസ്‌ .പി.ബിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. https://youtu.be/_BzElF–HRk

Read More

പെരിന്തൽമണ്ണയിൽ വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സംഭവത്തിൽ സിപിഎം പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. മക്കരപ്പറമ്പ് അഞ്ചാം വാർഡ് അംഗം ഫെബിൻ വേങ്ങശ്ശേരിയാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പോലീസിന്റേതാണ് നടപടി. ഫെബിൻ പലതവണ വീട്ടിലെത്തി പീഡനത്തിനിരയാക്കിയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ശ്രമിച്ചു. തുടർന്ന് അവശനിലയിലായ തന്നെ അയൽക്കാരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പരാതിയിൽ യുവതി വ്യക്തമാക്കുന്നു. സംഭവത്തിൽ മങ്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ മൊഴിയെടുത്തതായി പോലീസ് അറിയിച്ചു.

Read More

കോഴിക്കോട്: നാദാപുരം വളയം ബിഎസ്എഫ് സെന്ററില്‍ ജവാന്മാര്‍ക്ക് കൊറോണ. ഇരുന്നൂറിലധികം ജവാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 206 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ക്യാംപ് മെഡിക്കല്‍ ഓഫീസര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 500 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 200ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ പതിനഞ്ച് പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റില്ല. പകരം ക്യാമ്പ് എഫ്എല്‍റ്റിസി ആക്കി മാറ്റാനാണ് തീരുമാനം. 900ത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം ആളുകളാണ് ക്യാമ്പിലുള്ളതെന്നതാണ് ആശങ്കയാകുന്നത്. അവശേഷിക്കുന്ന ആളുകളുടെ കൊറോണ പരിശോധന ഞായറാഴ്ച നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അരീക്കര കുന്നിലാണ് ബിഎസ്എഫ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

Read More

മുംബൈ: നടി ദീപിക പദുകോണ്‍ മയക്കുമരുന്ന് ചാറ്റിംഗ് സംഘത്തിലെ പ്രധാനിയെന്ന് തെളിവ്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ഹിന്ദി സിനിമാലോകത്തിലെ മയക്കുമരുന്ന് ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. നടി ദീപികാ പദുകോണ്‍ വാട്‌സ് ആപ്പിലൂടെ മയക്കുമരുന്ന് വിശേഷങ്ങള്‍ സജീവമായി പങ്കുവയ്ക്കുന്ന രഹസ്യഗ്രൂപ്പിന്റെ അഡ്മിനാണെന്ന് നാര്‍ക്കോട്ടിക് സംഘം വെളിപ്പെടുത്തി. ദീപികയുടെ മാനേജര്‍മാരായ കരിഷ്മാ പ്രകാശ്, പ്രകാശ് സാഹ എന്നിവരും ഇവര്‍ക്കൊപ്പമുള്ളതായും നാര്‍ക്കോട്ടിക് ബ്യൂറോ കണ്ടെത്തി. കരിഷ്മയെ ഇന്ന് വിശദമായി ചോദ്യം ചെയ്തിരുന്നു. നാളെ ദീപികയോട് നാര്‍ക്കോട്ടിക് സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ദീപികയ്ക്ക് പുറമേ നടി സാറാ അലി ഖാന്‍, ശ്രദ്ധാ കപൂര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരെ നാര്‍ക്കോട്ടിക് സംഘം വിളിപ്പിച്ചിട്ടുണ്ട്. റിയാ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഗുരുതരമായ മയക്കുമരുന്ന് ശൃംഖലയുടെ ബന്ധം ബോളിവുഡ്ഡിലെ എല്ലാവരിലേയ്ക്കും നീങ്ങിയതായി അന്വേഷണ സംഘം മനസ്സിലാക്കിയത്. രാകുല്‍ പ്രീത് സിംഗ് റിയാ ചക്രവര്‍ത്തിയുമായി ഇടപാട് നടത്തിയതായി മൊഴി നല്‍കിയിരുന്നു. ഇവരെല്ലാം മയക്കുമരുന്ന് കൈവശം വയ്ക്കുന്നവരാണെന്നും…

Read More

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരന്‍ (85), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോര്‍ജ് (82), ആലപ്പുഴ തായിക്കല്‍ സ്വദേശി എ.എന്‍. മുകുന്ദന്‍ (57), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിന്‍ സക്കീര്‍ (39), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കൊല്ലം സ്വദേശി…

Read More

സംസ്ഥാനത്ത് കാെറോണ വ്യാപന നിരക്ക് ഉയരുന്നതിന് കാരണം പ്രതിപക്ഷ സമരങ്ങളാണെന്ന വാദവുമായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷെെലജ. പ്രതിപക്ഷ സമരങ്ങൾ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും ഫേസ്ബുക്ക് ലൈവിൽ മന്ത്രി ആരോപിച്ചു. സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം 6000 പിന്നിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ സമരങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്ന ആരോപണവുമായി മന്ത്രി എത്തിയത്. ദുരന്ത നിവാരണ നിയമപ്രകാരം വലിയ ആൾക്കൂട്ടങ്ങൾ കുറ്റകരമായ സമയത്താണ് സർക്കാരിനെതിരായ പ്രക്ഷോഭം എന്ന പേരിൽ ആളുകൾ ഒത്തുകൂടുന്നത്. മഹാമാരിയുടെ മുൻപിൽ പ്രതിഷേധങ്ങൾക്ക് പ്രസക്തിയില്ല. അകലം പാലിച്ചും മാസ്ക് ധരിച്ചും വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ചും പ്രതീകാത്മമായി പ്രതിഷേധങ്ങൾ നടത്താവുന്നതേയുള്ളൂ. കർശന നടപടികളിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും മാത്രമേ കാെറോണ വ്യാപനം തടയാൻ കഴിയൂ. ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. അതിന് വലിയ വില കൊടുക്കേണ്ടിവരും. ചെറിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി വലിയ ബഹളങ്ങൾ ഉണ്ടാക്കുകയാണ്. സമരങ്ങൾ പാടില്ലെന്ന് പറയുമ്പോൾ പ്രതിഷേധം അടിച്ചമർത്താനാണെന്ന് തെറ്റിദ്ധരിക്കുകയാണെന്നും കെ.കെ. ഷെെലജ കൂട്ടിച്ചേർത്തു. കെ എസ്…

Read More

സംഗീതലോകത്തെ ഇതിഹാസമായിരുന്ന, എസ്. പി. ബി. എന്ന മുന്നക്ഷരത്തിൽ ജനഹൃദയങ്ങളിൽ സംഗീതംകൊണ്ട് വിസ്മയങ്ങൾ സൃഷ്ടിച്ച, അതുല്യപ്രതിഭയും മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിച്ചിരുന്ന ഒരു മനുഷ്യസ്നേഹിയും ആയിരുന്ന എസ്. പി. ബാലസുബ്രഹ്മണ്യത്തിൻറെ നിര്യാണത്തിൽ ബഹറിനിലെ ഐമാക് കൊച്ചിൻ കലാഭവൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും, പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കരയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Read More

പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യൻ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷടമായെന്ന് രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലുടെയായിരുന്നു അദ്ദേഹം ബാലസുബ്രമണ്യത്തിന് അനുശോചനം അറിയിച്ചത്. എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യൻ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷ്ടമായി. പാടും നിലാവെന്ന് ആരാധകർ വിളിയ്ക്കുന്ന അദ്ദേഹത്തിന് പത്മഭൂഷണും, നിരവധി ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു- രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിൽ തുടരുകയായിരുന്ന എസ്.പി ബാലസുബ്രമണ്യം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. കൊറോണയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കാജനകമായ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. എസ്.പി.ബിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

Read More