- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 1,124 പേര് മരിച്ചു. രാജ്യത്ത് ഇതുവരെ 59,92,533 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 10 ലക്ഷത്തില്‍ താഴെ രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. 9,56,402 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 49,41,628 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 82.46 ശതമാനമാണ് രോഗമുക്തി നിരക്ക്. 94,503 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
മനാമ: പൂർണ്ണമായും ബഹ്റൈനിൽ ചിത്രീകരിച്ച ‘കളറുപടം’ എന്ന ഷോർട്ട്ഫിലിം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗൾഫ് മേഖലകളിൽ നിന്ന് ഇറങ്ങുന്ന ഷോർട്ട്ഫിലിമുകളിൽ നിന്ന് വളരെ വ്യത്യസ്ഥമായി അവതരണത്തിലും സാങ്കേതിക മികവിലും സിനിമയോട് കിടപിടിക്കുന്ന ഷോർട്ട്ഫിലിം ആണ് ‘കളറുപടം’. ഗൗരി മാധവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനോദ് ദാസ് നിർമ്മിച്ചു അമൽ ജോൺ രചനയും സംവിധാനവും നിർവഹിച്ച ഈ ഷോർട്ട്ഫിലിം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോടകം 50,000 ത്തോളം പേർ കണ്ടു കഴിഞ്ഞു. സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതം വളരെ രസകരമായ കഥാമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ഷോർട്ട്ഫിലിം. കെൽവിൻ ജെയിംസ്, പ്യാരി സാജൻ തുടങ്ങിയവർ ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. നായകൻ അടക്കം ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങൾ ആണെങ്കിലും നായികയുടെ വേഷം അവതരിപ്പിച്ച പ്യാരി സാജൻ ‘ഫാൻസിഡ്രസ്സ് ‘ എന്ന മലയാള സിനിമയിൽ അഭിനയിച്ച അഭിനേത്രിയാണ്. ഇവരെ കൂടാതെ വിനോദ് ദാസ്, ശരത്, ജാഷിദ്, ജിത്തു, ടോം തോമസ്, മെൽവിൻ, രാജീവ്, ദീപ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.…
മനാമ: ബഹ്റൈനിൽ പുതുതായി 585 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 104 പേർ പ്രവാസി തൊഴിലാളികളാണ്. 471 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 10 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 68,775 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 777 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 62252 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 90.52 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 6,284 പേരാണ്. ഇവരിൽ 61 പേരുടെ നില ഗുരുതരമായും 6,223 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്റൈനിൽ രോഗബാധിതരിൽ 9.14 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 239 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,131 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 13,98,454 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
തിരുവനന്തപുരം:വീടു കയറി അക്രമിച്ച് മൊബൈല്‍, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന വിജയ് പി. നായരുടെ പരാതിയിൽ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്കെതിരെ മോഷണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തുമെന്നാണ് വിവരം. https://www.facebook.com/StarvisionMal/videos/460732538236825/ കഴിഞ്ഞ ദിവസം, യൂട്യൂബ് വീഡിയോയില്‍ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ വിജയ് പി. നായരെ ഭാഗ്യ ലക്ഷ്മിയും ദിയാ സനയും കയ്യേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. വിജയ് പി. നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആക്രമണം. പോലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. സ്ത്രീകളെ അപമാനിച്ചെന്ന പരാതിയില്‍ വിജയ് പി. നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കോട്ടയം; ചങ്ങനാശേരി എംഎൽഎ സി എഫ് തോമസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കേരളാ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു സി എഫ് തോമസ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ആദ്യകാലത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. പതിനൊന്നാം നിയമസഭയിൽ ഗ്രാമവികസനം, രജിസ്ട്രേഷൻ, ഖാദി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 1980 മുതൽ തുടർച്ചയായി 9 തവണ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക … * അനശ്വര ഗായകനായ എസ്.പി.ബാലസുബ്രമണ്യത്തിന് അന്ത്യഞ്ജലികൾ അർപ്പിച്ചുകൊണ്ട് പി.ജയചന്ദ്രൻ ഓർമ്മകൾ പങ്കു വയ്ക്കുന്നു. * തൂത്തുക്കുടി കൊലപാതകത്തിൽ 9 പോലീസുകാർക്കെതിരെ നൽകി. * കർഷകസമരം * ബീഹാർ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ. https://youtu.be/LIlyKZBd3oY
ന്യൂഡൽഹി: ശിരോമണി അകാലി ദൾ എൻഡിഎ മുന്നണി വിട്ടു. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് നടപടി. ബില്ലുകളിൽ കർഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദൾ കൈക്കൊണ്ടത്.കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹർ സിമ്രത് ബാദൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാകുകയാണ്. പഞ്ചാബിൽ കർഷകരുടെ ട്രെയിൻ തടയൽ സമരം സെപ്റ്റംബർ 29 വരെ നീട്ടി. ഹരിയാനയിലെ കർഷക ഗ്രാമങ്ങളിൽ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. കേരളത്തിനൊപ്പം പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഘട്ട് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
മനാമ:പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്യാരിക്കേച്ചർ & ആർട്ട് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കാർട്ടൂൺ &ക്യാരിക്കേച്ചർ ഡ്രോയിങ് എന്നിവയിൽ പ്രത്യേക ക്ലാസ്സ് എടുത്തു , സൂംആ പ്ലിക്കേഷൻ വഴി ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത സിനിമ സംവിധായകനും നിർമ്മാതാവും, അഭിനേതാവുമായ നാദിർഷ പരിപാടി ഉത്ഘാടനം ചെയ് തു. സ്പെഷ്യൽ ഗസ്റ്റ് ആയിരുന്ന പിന്നണി ഗായകൻ അൻസാർ, എസ് പി ബാലസുബ്രമണ്യത്തിൻറെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് അദേഹത്തിന്റെ ഗാനം ആലപിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ഗഫൂർ കൈപ്പമംഗലം അൻവർ ഒയാസിസ്, എന്നിവർ പരിപാടിക് ആശംസകൾ നൽകി സാരിച്ചു.സുനിൽബാബു, മുസ്തഫ പട്ടാമ്പി, ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, സഹൽ തൊടുപുഴ, റാസിൻ ഖാൻ, ഹക്കീം പാലക്കാട്, എന്നിവർ, പരുപാടിക്ക് നേതൃത്യം നൽകി.
സ്ത്രീകൾക്കെതിരെ മോശം വീഡിയോ – കരി ഓയില്‍ ഒഴിച്ചും, മുഖത്തടിച്ചു ഭ്യാഗ്യലക്ഷ്മിയും സംഘവും
തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡോ.വിജയ് പി.നായര്‍ക്കെതിരെ ആക്രമണം. ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി.നായർ താമസിക്കുന്ന ലോഡ്ജിൽ എത്തി പ്രതിഷേധിച്ചത്. ‘ഇനിയൊരു സ്ത്രീയെ കുറിച്ചും പറയരുത്’ എന്ന് പറഞ്ഞ് പ്രതിഷേധിച്ച ഇവര്‍ വിജയ് പി.നായരുടെ ശരീരത്തില്‍ കരി ഓയില്‍ ഒഴിച്ചു. ഭാഗ്യലക്ഷ്മി വിജയ് പി.നായരുടെ മുഖത്തടിച്ചു. തുടര്‍ന്ന് ഇയാളെക്കൊണ്ട് മാപ്പ് പറയിച്ചു. ഇയാളുടെ വീഡിയോകളിൽ എല്ലാം തന്നെ സ്ത്രീകൾക്കെതിരെ മോശമായ പരാമർശങ്ങളാണ് ഉള്ളത്. മലയാള സിനിമയിലെ ഡബിങ് ആര്‍ട്ടിസ്റ്റിനെയും മറ്റ് നിരവധി ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് വീഡിയോ തയാറാക്കി വിജയ് പി.നായര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇയാള്‍ യൂടൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പുപറയുന്നുവെന്ന് വിജയ് പി.നായര്‍ പ്രതിഷേധകരോട് പറയുന്നുണ്ട്. ഇയാൾക്കെതിരെ പ്രതിക്ഷേധക്കാർ പോലീസിൽ പരാതി…
മുംബൈ: ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിന്റെ വലംകൈയ്യും ധർമ്മ പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ക്ഷിതിജ് രവി പ്രസാദിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ക്ഷിതിജിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ അവിടെ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. ഏകദേശം 20 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
