- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
എസ്എംഐസിക്ക് സാമഗ്രികൾ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം; ചൈനയ്ക്ക് കനത്ത തിരിച്ചടിയുമായി അമേരിക്ക
സാങ്കേതിക മേഖലയിൽ കൂടുതൽ ശക്തരാകാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് കനത്ത പ്രഹരവുമായി അമേരിക്ക. ചൈനയിലെ വൻകിട ചിപ്പ് നിർമ്മാണ കമ്പനിയായ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് ഇന്റർനാഷണൽ കോർപിന് നിർമ്മാണ സാമഗ്രികൾ കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ നിർണ്ണായക സാങ്കേതിക വിദ്യകളിൽ സ്വയം പര്യാപ്തത നേടാനുള്ള ചൈനയുടെ നീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അസ്വീകാര്യമായ അപകടസാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് അമേരിക്ക കയറ്റുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ കമ്പനിയായ എസ്എംഐസിയ്ക്ക് സാമഗ്രികൾ കയറ്റുമതി ചെയ്യുന്നതിനായി അമേരിക്കൻ വ്യാപാരികൾക്ക് ലൈസൻസ് നിർബന്ധമായിരുന്നു. ഇതിനാണ് അമേരിക്ക മാറ്റം കൊണ്ടുവന്നിരിയ്ക്കുന്നത്. ഇനി മുതൽ കമ്പനിയ്ക്കായി സാമഗ്രികൾ കയറ്റുമതി ചെയ്യാൻ ലൈസൻസ് നിർബന്ധമാണെന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്കൻ വാണിജ്യ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സാമഗ്രികൾ ചൈന സൈനിക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഇതിന്റെ പശ്ചാത്തലത്തിലാണ് അസ്വീകാര്യമായ അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി അമേരിക്ക നടപടി സ്വീകരിച്ചത്. നേരത്തെ ചൈനീസ് ടെലികോം കമ്പനിയായ വാവേയ്‌ക്കെതിരെ അമേരിക്ക…
വാഷിങ്ടൻ: ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചും, ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമിട്ടും പ്രസിഡന്റ് ട്രംപ് സുപ്രീം കോടതി ജഡ്ജിയെ പ്രഖ്യാപിച്ചു. ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ജഡ്ജിയായിരുന്ന അമി കോണി ബാരെറ്റിനയാണു ട്രംപ് നാമനിർദേശം ചെയ്തത്. ശനിയാഴ്ച പെൻസിൽവാനിയാൽ സംഘടിപ്പിച്ച തിരെഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് യുഎ സ് സുപ്രീം കോടതി ജഡ്ജിയായിരുന്ന റൂത്ത് ഗിൻസ്ബെർഗ് അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കു അമി കോണി ബാരറ്റിനെ ട്രംപ് നാമനിർദേശം ചെയ്തത്. 48 വയസ്സുള്ള അമി ബാരറ്റ് കത്തോലിക്ക വിശ്വാസിയാണ്. ഗർഭഛിദ്ര കേസുകൾക്ക് എതിരെ ശക്തമായ നടപടി എടുത്താണ് ശ്രദ്ധേയയാകുന്നത്. ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ ബാരറ്റ് ശക്തമായിനിലകൊണ്ടതോടെ തീവ്ര മത വിശ്വാസികൾക്കും പ്രിയങ്കരിയായി മാറിയിരുന്നു. എന്നാൽ 2017–ൽ സത്യപ്രതിജ്ഞാ ചടങ്ങിൽതന്നെ, തന്റെ വ്യക്തിപരമായ വീക്ഷണങ്ങൾ ജഡ്ജി എന്ന കടമ നിർവഹിക്കുന്നതിൽ നിന്ന് തന്നെ തടയില്ലെന്ന് ബാരറ്റ് പ്രഖ്യാപിച്ചിരുന്നു. ഞാൻ…
ചെന്നൈ: സംഗീതജ്ഞന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഓര്‍മക്കായി സ്മാരകം നിര്‍മിക്കുമെന്ന് മകന്‍ എസ്.പി ചരണ്‍. അദ്ദേഹത്തെ സംസ്‌കരിച്ച ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ തന്നെ സ്മാരകം നിര്‍മിക്കാനാണ് കുടുംബം ആലോചിക്കുന്നത്. ഇതിനായി തമിഴ്‌നാട്,ആന്ധ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് വിപുലമായ രൂപരേഖ തയ്യാറാക്കുമെന്നും എസ്.പി ചരണ്‍ പറഞ്ഞു. സെപ്റ്റംബര്‍ 25ാം തീയതി ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നു ദീര്‍ഘനാളായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74കാരനായ ഇദ്ദേഹം ഈ മാസം എട്ടിനു കൊവിഡ് മുക്തനായിരുന്നെങ്കിലും ആരോഗ്യനില വഷളായതിനാല്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഓഗസ്റ്റ് ആദ്യവാരത്തിലായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. തുടര്‍ന്ന് ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയറിലായിരുന്നു അദ്ദേഹം ചികിത്സയിലുണ്ടായിരുന്നത്. 1946 ജൂണ്‍ നാലിനായിരുന്നു ജനനം. മലയാളത്തിലടക്കം 16 ഭാഷകളിലായി നാല്‍പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഇദ്ദേഹം. വിവിധ ഭാഷകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, സിനിമാ നിര്‍മാതാവ്, ചില സിനിമകളില്‍ നടന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയതലത്തിലടക്കം നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കൂടുതല്‍…
ഇന്ത്യയുടെ നീല കുപ്പായത്തില്‍ സഞ്ജു സാംസണിനെ ഉടന്‍ കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ഏറെ നാള്‍ക്ക് ഇടയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് സഞ്ജുവെന്ന് വോണ്‍ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും സഞ്ജു കളിക്കുന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്തൊരു കളിക്കാരനാണ് സഞ്ജു. എല്ലാ അര്‍ഥത്തിലും ചാമ്ബ്യനാണ്. എല്ലാ ഷോട്ടുകളുമുണ്ട് പക്കല്‍. ക്വാളിറ്റിയും ക്ലാസുമുണ്ട്. ഈ വര്‍ഷം സ്ഥിരത നിലനിര്‍ത്തി രാജസ്ഥാനെ കിരീടം ഉയര്‍ത്താന്‍ സഞ്ജു സഹായിക്കുമെന്നാണ് പ്രതീക്ഷ, വോണ്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഐപിഎല്ലില്‍ 19 പന്തിലാണ് സഞ്ജു അര്‍ധ ശതകം കണ്ടെത്തിയത്. ഇന്നിങ്‌സ് അവസാനിപ്പിച്ചത് 32 പന്തില്‍ 74 റണ്‍സ് നേടി. 2013ല്‍ ഐപിഎല്ലില്‍ അരങ്ങേറിയതിന് ശേഷം 2015ല്‍ സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം ഇന്ത്യക്കായി നാല് മത്സരങ്ങള്‍ മാത്രമാണ് സഞ്ജുവിന് ഇന്ത്യക്കായി കളിക്കാനായത്.
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങൾ നിർണായകമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി. ഒരു ഘട്ടത്തിൽ കൊറോണ പ്രതിരോധത്തിൽ സംസ്ഥാനം ഏറെ മുന്നോട്ട് പോയിരുന്നു. എന്നാൽ ഉണ്ടാകാൻ പാടില്ലാത്ത വിധം ചില അനുസരണക്കേടുകൾ കൊറോണ പ്രതിരോധത്തിലുണ്ടായി. ഇതോടെ കൊറോണ കേസുകൾ വർധിച്ചുവെന്ന് കെ കെ ശൈലജ വ്യക്തമാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പലരാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടൽ നടപ്പാക്കേണ്ട സാഹചര്യത്തിലാണിപ്പോൾ. ആ സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ജനങ്ങൾ ഒരു രീതിയിലും സഹകരിച്ചില്ലെങ്കിൽ മറ്റ് വഴികളില്ലാതെ വരുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേർക്കാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരുലക്ഷത്തിപതിനാലായിരം പേർ രോഗമുക്തി നേടി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് മരണ നിരക്ക് കുറവാണ്. 656 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. അതേസമയം ജനസാന്ദ്രത കൂടിയതും ജനിതക ശൈലീ രോഗങ്ങൾ…
തിരുവനന്തപുരം: സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചയച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നൽകിയാണ് സുരേന്ദ്രൻ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ അയച്ചത്. ഇന്റലിജൻസ് നിർദ്ദേശ പ്രകാരം കോഴിക്കോട് റൂറൽ പൊലീസാണ് സുരേന്ദ്രന്റെ സുരക്ഷയ്ക്കായി രണ്ട് ഗൺമാൻമാരെ അനുവദിച്ചത്. സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ തനിക്ക് കേരളാ പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കേരള പൊലീസിന്റെ സുരക്ഷയിൽ വിശ്വാസമില്ലെന്നും പൊലീസിന്റെ ഉദ്ദേശമെന്തെന്ന് ആർക്കറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകർക്കില്ലാത്ത സുരക്ഷ പാർട്ടി അദ്ധ്യക്ഷനായ തനിക്ക് ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
മനാമ: ജ്വല്ലറി അറേബ്യയുടെ ഏറ്റവും പുതിയ തീയതികൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ പ്രദർശനമാണ് 2021 ലേക്ക് മാറ്റിവച്ചത്. നവംബർ 23 മുതൽ 27 വരെയാണ് പുതിയ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും സ്വീകാര്യയുള്ളതുമായ ജ്വല്ലറി എക്സിബിഷനുകളിൽ ഒന്നാണ് ജ്വല്ലറി അറേബ്യ. പ്രധാനമന്ത്രി എച്ച്ആർഎച്ച് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ജ്വല്ലറി അറേബ്യയിൽ 30 രാജ്യങ്ങളിൽ നിന്നായി 550 ൽ അധികം പ്രദർശകരാണ് പങ്കെടുക്കുന്നത്.
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു അദ്ദേഹം. പ്രതിരോധ, വിദേശകാര്യ ധനകാര്യവകുപ്പുകൾ ജസ്വന്ത് സിംഗ് കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭാംഗമായും നാലു തവണ ലോക്‌സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജസ്വന്ത് സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.
തിരുവനന്തപുരം: ബെന്നി ബഹനാൻ യു ഡി എഫ് കൺവീനർ സ്ഥാനം രാജി വെച്ചു. വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജിക്കാര്യം സംബന്ധിച്ച വിവരം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നും രാജിക്കത്ത് ഇന്ന് സമർപ്പിക്കുമെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി. രാജി വെയ്ക്കണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകൾ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വാർത്തകളുടെ പുകമറയിൽ തുടരാൻ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 27) വൈകുന്നേരം ആരോഗ്യ മന്ത്രാലയം റാൻഡം പരിശോധന നടത്തുന്നു. വൈകുന്നേരം 4 മുതൽ രാത്രി 8 വരെയാണ് പരിശോധന നടത്തുന്നത്. ഇസടൗൺ ക്ലബ്, മുഹറഖ് ക്ലബ്, ദാന മാൾ, സീഫ് മാൾ എന്നീ കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്. ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെയുള്ള സൈറ്റുകളിലേക്ക് ദിവസേന റാൻഡം ടെസ്റ്റുകൾ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നു.
