- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കൊച്ചി : സ്വർണ്ണകടത്തു കേസിൽ കോഴിക്കോട്, കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്‌റ്റംസ് വിട്ടയച്ചു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി.സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിന്റെ പങ്ക് സംബന്ധിച്ച് സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിന് കിട്ടിയിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്ത് വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു മൊഴി. ഇന്നലെയാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നടത്തിയ റെയ്ഡിൽ ഫോണിലെ ശബ്ദ സന്ദേശങ്ങളും രേഖകളും പിടിച്ചെടുത്തിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി ഹാരാര്‍പ്പണവും പുഷ്പാഞ്ജലിയും നടത്തി. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയവര്‍ പങ്കെടുത്തു. https://youtu.be/GAWm_LuYokM മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയുടെ വാക്കുകൾക്ക് ഈ നാളുകളിൽ ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട്. ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കുക എന്ന ദൗത്യമാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത് . മതനിരപേക്ഷത അടക്കമുള്ള സാമൂഹ്യമൂല്യങ്ങൾ സംരക്ഷിക്കാൻ പരിശ്രമിക്കുന്നിടത്താണ് ഗാന്ധി ജയന്തി ദിനം അർത്ഥപൂർണ്ണമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊറോണ. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ അദ്ദേഹത്തിന്റെ ഉപദേശക ഹോപ് ഹിക്‌സിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഞങ്ങൾ നിരീക്ഷണത്തിലാണ്. രോഗം ഭേദമായി ഉടൻ തിരിച്ചുവരും. ഞങ്ങൾ ഇരുവരും ഒന്നിച്ച് ഇത് മറികടക്കും- ട്രംപ് ട്വിറ്ററിൽ കുറിച്ചു.
മനാമ: കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ ഒക്ടോബർ 4 ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ്, ടെക്നിക്കൽ സ്റ്റാഫുകളാണ് ഒക്ടോബർ 4 മുതൽ സ്കൂളുകളിൽ എത്തുക. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. അദ്ധ്യാപകരിലെ 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫും, വിവിധ മന്ത്രാലയ ഡയറക്ടറേറ്റുകളിലും വിഭാഗങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാരും പങ്കെടുക്കണം. പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് അധ്യാപകർക്കും ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ 1% പേർക്ക് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക അധ്യാപകരുടെ ഹാജർ ഷെഡ്യൂൾ റൊട്ടേഷൻ വഴി നിർണ്ണയിക്കാനും ക്ലാസ് ഹാജർ വഴിയോ വിദൂരമായിട്ടോ അസൈൻമെന്റുകൾ വിതരണം ചെയ്യുന്നതിനും…
തിരുവനന്തപുരം: ഡിസംബറിനകം കേരളത്തിൽ 50000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറ് ദിവസത്തിനകം പരമാവധി 95000 തൊഴിലുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവിൽ പി. എസ്. സി മുഖേന 5000 പേർക്ക് നിയമനം നൽകാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യുന്നതിനു കർശന നിർദ്ദേശം വകുപ്പ് മേധാവികൾക്കു നൽകി. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതുസംബന്ധിച്ച വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസവും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ പോർട്ടൽ ആരംഭിക്കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക കോവിഡ് പകർച്ചവ്യാധി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഭീതിജനകമായ രീതിയിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാൻ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതിയാണ് നടപ്പാക്കുന്നത്. 1000 ആളുകൾക്ക് 5 എന്ന തോതിൽ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാർഷികേതര മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള പരിപാടി ലോക്ഡൗണിനു മുമ്പ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് സംഭവവികാസങ്ങൾ…
ഓഹായോ : പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആദ്യ ഡിബേറ്റിനെ വയസ്സന്മാരുടെ കുട്ടിക്കളി എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. വയസ്സന്മാരുടെ പിള്ളേരുകളിയായി മാറിയ ഈ ആദ്യ ഡിബേറ്റിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ റഷ്യയുടെ വിനീത വിധേയനായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നായ്കുട്ടിയായും ആയാണ് ബൈഡൻ സംബോധന ചെയ്തത്. ഉടക്കാനുറപ്പിച്ചു തന്നെ വന്ന ട്രമ്പിനെ അതേനാണയത്തിൽ കോമാളിയെന്നും നുണയെനെന്നും വിശേഷിപ്പിച്ചു ബൈഡനും പിടിച്ചുനിന്നു. അമേരിക്കൻ സൈനികരെ കൊന്നതിനു റഷ്യൻ രഹസ്യാന്വേക്ഷണ ഏജൻസി താലിബാന് പണം കൈമാറിയതിനെ പരാമർശിക്കുകയായിരുന്നു ബൈഡൻ. ഇത് സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ന്യൂയോർക്ക് ടൈംസ് ആണ്. എന്നാൽ പ്രസിഡന്റ് ഉൾപ്പെടെ ചിലർ ഇത് വിശ്വസയോഗ്യമല്ല എന്നാണ് പറയുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക പരസ്പരം ചെളി വാരി എറിഞ്ഞ മുഖാമുഖം സംവാദത്തിൽ മോഡറേറ്റർ ക്രിസ് വാലസ് പലതവണ ട്രമ്പിനെ ശാസിക്കേണ്ടതായി വന്നു. ഇത് ബൈഡൻ തടസപ്പെടുത്തിയതിനേക്കാൾ ക്രിസ് വാലസ് ആണ് തന്നെ തടസപ്പെടുത്തിയത്…
ന്യൂയോർക്ക്: കലയും കവിതയും മനസിന്റെ അഭ്രപാളിയിൽ ഇന്നും മായാതെ കോറിയിടുന്നവർക്കായി അല എന്ന ആർട് ലൗവേഴ്സ് ഓഫ് അമേരിക്കയുടെ “കവിത മലയാളം” ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് സൂമിന്റെ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. അല ഒരുക്കുന്ന ഈ സമ്മേളനത്തിൽ പ്രശസ്ത മലയാള കവികളായ മുരുകൻ കാട്ടാകട, കരീപ്പുഴ ശ്രീകുമാർ, ഗിരീഷ് പുലിയൂർ, സി എസ് രാജേഷ് എന്നിവർ പങ്കെടുക്കുന്നു. കവിതയുടെ നാൾ വഴിയേ വർത്തമാനങ്ങളുമായി ഒരല്പം സമയം. മീറ്റിംഗിൽ പങ്കെടുക്കേണ്ടതിനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യാം. https://us02web.zoom.us/j/83190158957 സമയം: Oct 3, 2020 08:30 AM PT / 10:30 AM CT / 11:30 AM ET Meeting ID: 831 9015 8957 One tap mobile +13126266799,,83190158957# യുഎസ് (ചിക്കാഗോ) +16465588656,,83190158957# യുഎസ് (ന്യൂയോർക്ക്) ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക പ്രസ്തുത സമ്മേളനത്തിൽ വച്ച് കേരളപ്പിറവിയോടനുബന്ധിച്ചു ഒക്ടോബർ…
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇന്ദിരാ ഭവനിൽ നിന്നും പാളയത്തേക്ക് നടന്നു പ്രതിഷേധിച്ചു. https://youtu.be/dGE8iT4QdTc കെ.പി.സി.സി ആസ്ഥാനത്ത് നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക്- സമരപ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരം : സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് സർക്കാർ . മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ച് നില്‍ക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ്.എന്നാല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവ് തുടരും . പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാം.
മനാമ : ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളെ എല്ലാം കുറ്റവിമുകതമാക്കിയ വിധി ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യത്തിനേറ്റ കനത്ത പ്രഹരം ആണെന്ന് ബഹ്‌റൈൻ പ്രതിഭ ചൂണ്ടിക്കാട്ടി. ഈ വിധി പുറപ്പെടുവിക്കാൻ നീണ്ട 28 വർഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നൽകാൻ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി- വിഎച്ച്പി- ആർഎസ്‌എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക കഴിഞ്ഞ വർഷം നവംബർ 8ന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തിൽ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ ലഖ്‌നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികൾ മുഴുവൻ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ വിധി, ഭരണഘടനയാൽ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ ലോക രാജ്യങ്ങൾക്കിടയിൽ കളങ്കപ്പെടുത്തും.അന്നത്തെ ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള ഭരണഘടന ബെഞ്ച് പള്ളിപൊളിക്കലിനെ ‘അസാമാന്യമായ’ നിയമലംഘനം എന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നിട്ടാണ് ഇപ്പോൾ ഈ വിധി.…
